പച്ചയുടുത്ത് ബജറ്റ്; ധനകാര്യത്തിന് കാവ്യഭംഗി
Posted on: 05 Mar 2010
ഒന്നാംബെല്‍ മുഴങ്ങിയപ്പോള്‍, പ്രതിപക്ഷനിരയുടെ വശത്തുകൂടി തോമസ്‌ഐസക്ക്എത്തി. ഗ്രീന്‍ ബജറ്റിനൊരു ആമുഖമെന്നവണ്ണം അണിഞ്ഞിരുന്ന പച്ചനിറമുള്ള നീളന്‍ കുര്‍ത്തയുടെ കൈ തെറുത്ത് സഭയെ അഭിവാദ്യം ചെയ്ത്ധനമന്ത്രി ബജറ്റിന്റെ കാവ്യച്ചിമിഴ് തുറന്നു. കഴിഞ്ഞ തവണ തകഴിയെയും അതിനുമുമ്പ് ബഷീറിനെയും കൂട്ടുപിടിച്ച് ബജറ്റ് അവതരിപ്പിച്ച ഐസക്ക് ഇക്കുറി വൈലോപ്പിള്ളിക്കവിതയുടെ മരതക ഭംഗിയിലാണ് ധനകാര്യ സമസ്യകള്‍ മുക്കിയെടുത്തത്.
''വൈലോപ്പിള്ളി ശ്രീധരമേനോന്റെ ജന്മശതാബ്ദി വര്‍ഷമാണ് 2011. പച്ച പരിസ്ഥിതി ബോധത്തിന്റെ വര്‍ണമെങ്കില്‍, സാമൂഹ്യനീതിയുടെ വര്‍ണമാണ് ചുവപ്പ്. ഇവയാണ് വൈലോപ്പിള്ളിക്കവിതകളുടെ വര്‍ണങ്ങള്‍. ഏറ്റവും കുറവ് വാക്കുകള്‍ കൊണ്ട് സൃഷ്ടിക്കപ്പെടുന്ന വിസ്മയകരമായ കാവ്യബിംബങ്ങളാണ് അദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകത. വൈലോപ്പിള്ളിക്കവിതയില്‍ വാക്കുകളുടെ ലുബ്ധ് കാവ്യബിംബോല്‍പ്പാദനത്തില്‍ ഒരു കുറവും വരുത്താത്തതുപോലെയാകണം ഈ ബജറ്റ് എന്നാണ് എന്റെ ആഗ്രഹം....'' ആമുഖത്തില്‍ മന്ത്രി നയം വ്യക്തമാക്കുന്നു.
''ചോരതുടിക്കും ചെറുകൈയുകളേ/പേറുക വന്നീ പന്തങ്ങള്‍.. എന്ന് പാടിയ കവി, പോയ്മറഞ്ഞവര്‍ കൈമുതലായി നല്‍കിയ സ്വാതന്ത്ര്യത്തിന്റെയും സമതയുടെയും പന്തങ്ങളേറ്റുവാങ്ങാന്‍ ചോര തുടിക്കുന്ന ചെറുകൈയുകളോട് ആഹ്വാനം ചെയ്തുവെന്നും തന്റെ ബജറ്റ് രചനയില്‍ ആ ആഹ്വാനങ്ങള്‍ പ്രചോദനമായെന്നും ധനമന്ത്രി പറയുന്നു.
കവിയ്ക്ക് വാക്കെന്ന പോലെ ധനമന്ത്രിയ്ക്ക് കാശും ഏറെ ആലോചിച്ച് വ്യയം ചെയ്യാനുള്ളതാണെന്നും അതിലൂടെ പരമാവധി പേര്‍ക്ക് ക്ഷേമവും നാടിന് വികസനം നല്‍കുമ്പോഴും നമ്മുടെ പച്ചപ്പിനെ മറക്കരുതെന്നും ഐസക്ക് പറയുന്നു''. ''പക്ഷേ, പരിഷ്‌കാരമെത്രവേഗം / പച്ചയെ ധൂസരമാക്കി വിട്ടു'' എന്ന് വൈലോപ്പിള്ളി പറഞ്ഞിട്ടുണ്ടെന്നും ഐസക്ക് പ്രത്യേകം ഓര്‍ക്കുന്നുണ്ട്. എന്തുകൊണ്ട് ഇക്കുറി തന്റെ ബജറ്റിന്റെ മുഖ്യ വിഷയം 'പച്ചപ്പ്' ആയതെന്ന് ഐസക്ക്, മേല്‍പ്പറഞ്ഞ ഈരടികള്‍ വിവരിച്ചുകൊണ്ട് വ്യക്തമാക്കുന്നുമുണ്ട്. പച്ചപ്പിനെ ധൂസരമാക്കാത്ത (തരിശാക്കാത്ത) വികസനത്തിനാണ് ഈ ബജറ്റ് ഊന്നല്‍ നല്‍കുന്നതത്രെ.
പ്രായാധിക്യം മൂലം ജീവിത ക്ലേശമനുഭവിക്കുന്ന കര്‍ഷകരുടെ ക്ഷേമ പെന്‍ഷന്‍ മുന്നൂറുരൂപയായി ഉയര്‍ത്തുന്നത്, ഒരുകാലത്ത്, ''കന്നിപ്പാടത്തൊരു ഉണ്ണിയാര്‍ച്ചപോല്‍.....'' അവര്‍ മിന്നി ജോലി ചെയ്തതുകാരണമാണ്. ഈ ഭൂമി സര്‍വജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന് ഒരിക്കല്‍ വൈക്കം മുഹമ്മദ് ബഷീര്‍ നമ്മെ ഓര്‍മിപ്പിച്ചിരുന്നു. ആ ഓര്‍മകള്‍ ആഞ്ഞുകൊത്തിയപ്പോഴാണ് ആയിരം കോടിയുടെ ഹരിത ഫണ്ട് രൂപവത്ക്കരിക്കാന്‍ ഐസക്കില്‍ ചോദന ഉണര്‍ന്നത്.
ക്ഷയിച്ച വനങ്ങളെ യുദ്ധകാലാടിസ്ഥാനത്തില്‍ പുനരുജ്ജീവിപ്പിക്കാനും ആവശ്യമെങ്കില്‍ പൊന്നുംവിലയ്ക്ക് ഭൂമി ഏറ്റെടുത്ത് വനമാക്കാനും അങ്ങനെ സര്‍വജീവജാലങ്ങളെയും അതില്‍ കുടിയിരുത്താനും ബജറ്റ് നിര്‍ദേശിക്കുന്നുണ്ട്.