state budget

വലിയകാറുകള്‍ക്ക് നികുതി കൂട്ടി

Posted on: 05 Mar 2010


1500 സി.സിയില്‍ കൂടുതല്‍ ശേഷിയുള്ള എല്ലാ വാഹനങ്ങളുടെയും മോട്ടോര്‍ നികുതി രണ്ടുശതമാനം ഉയര്‍ത്തി. ഒറ്റത്തവണ നികുതിയടയ്ക്കുന്ന ഓട്ടോറിക്ഷകള്‍ക്ക് ചെറിയ ആനുകൂല്യവും പുതിയ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

1500 സി.സിയില്‍ കൂടുതല്‍ ശേഷിയുള്ള വാഹനങ്ങള്‍ക്കും നിലവിലുള്ള ആറുശതമാനം ആജീവനാന്ത നികുതി എട്ടുശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. ടിപ്പര്‍ വാഹനങ്ങളുടെ നികുതിനിരക്ക് 25 ശതമാനമായി വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ ഓട്ടോറിക്ഷകള്‍ക്ക് വാര്‍ഷിക നിരക്കില്‍ നികുതിയടയ്ക്കുന്നതിന് പകരം അഞ്ചു വര്‍ഷത്തെ നികുതി ഒരുമിച്ച് അടയ്ക്കാവുന്നതാണ്. അങ്ങനെ ഒരുമിച്ച് നികുതിയടച്ചാല്‍ 20 ശതമാനം ഇളവുണ്ട്.

ഒറ്റത്തവണ കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതി മോട്ടോര്‍വാഹന വകുപ്പിലും നടപ്പിലാക്കുകയാണ്. അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ കുടിശ്ശിക വരുത്തിയ വാഹനങ്ങള്‍ക്ക് 2010 സപ്തംബര്‍ 30 വരെ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. കാര്‍-3000 രൂപ, ഓട്ടോറിക്ഷ-1200 രൂപ, മോട്ടോര്‍സൈക്കിള്‍-800 രൂപ എന്നിങ്ങനെയാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ നിരക്ക്.





MathrubhumiMatrimonial