state budget

നികുതിയേതരം: മുഖ്യം മണലെടുപ്പ്‌

Posted on: 05 Mar 2010


നികുതിയേതര വരുമാനത്തിന്റെ കാര്യത്തില്‍ ബജറ്റ് പ്രാധാന്യം നല്‍കുന്നത് അണക്കെട്ടുകളില്‍നിന്നുള്ള മണല്‍ വാരലിന്. എന്നാല്‍, ഇതില്‍നിന്ന് എത്ര കോടി രൂപ കിട്ടുമെന്ന് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കുന്നില്ല.

2010 മെയ് അവസാനിക്കുംമുമ്പ് ദിവസവും മുപ്പതിനായിരം മുതല്‍ നാല്പതിനായിരം ക്യുബിക് മീറ്റര്‍ ചെളിയും മണലും നീക്കം ചെയ്യാനാവുമെന്നാണ് ധനമന്ത്രിയുടെ പ്രതീക്ഷ.

കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച നികുതിയേതര വരുമാനമാര്‍ഗങ്ങള്‍വഴി വരുമാനം ഗണ്യമായ തോതില്‍ കൂടിയില്ലെന്ന് ധനമന്ത്രി സമ്മതിക്കുന്നു. ഇതു പരിഹരിക്കും. ഇതിനായി തോട്ടങ്ങളുടെ പാട്ടം കൂട്ടാനുള്ള അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന നിയമഭേദഗതി കൊണ്ടുവരും. കളക്ടര്‍മാര്‍ക്കാണ് ഇപ്പോള്‍ ഇതിന്റെ ചുമതല. ഇത് ഫലപ്രദമല്ല. 2008 ന് മുമ്പ് നിലങ്ങള്‍ പുരയിടമായി രൂപാന്തരപ്പെടുത്തിയത് ക്രമീകരിക്കാന്‍ ഫീസ് ചുമത്തുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാലിത് നടന്നില്ല. പുതുതായി നിശ്ചയിക്കുന്ന ന്യായവിലയുടെ അടിസ്ഥാനത്തില്‍ ഇത് ഈടാക്കാനുള്ള തീരുമാനം അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.



MathrubhumiMatrimonial