
സ്മാര്‍ട്ട് സിറ്റി രണ്ടുഘട്ടമായി നടപ്പാക്കും
Posted on: 05 Mar 2010

ഐ.ടി മേഖലയുടെ വികസനത്തിന് 412 കോടിയുടെ അടങ്കല്‍. ഐ.ടി.വിഹിതം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 77 ശതമാനം വര്‍ധിപ്പിച്ചു,. ഐ.ടി.മിഷന് 29 കോടി അനുവദിച്ചു.
കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന് 50 കോടി വകയിരുത്തി. വൈറ്റില മൊബിലിറ്റി ടെര്‍മിനലിന് അഞ്ചു കോടി രൂപ. കൊച്ചിയിലെ എല്‍.എന്‍.ജി. ടെര്‍മിനല്‍ 2012-ല്‍ പ്രവര്‍ത്തനം തുടങ്ങും.
റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന് 200 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. തുറമുഖ നവീകരണത്തിന് 121 കോടിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂര്‍ വിമാനത്താവളത്തിന് ആയിരം കോടി നീക്കിവെയ്ക്കും. അതിനായി സിയാല്‍ മാതൃകയില്‍ രൂപീകരിക്കുന്ന കമ്പനിയില്‍ സര്‍ക്കാരിന്റെ 26 ശതമാനം ഓഹരിയായിരിക്കും.
കേരള വാണിജ്യമിഷന്‍ രൂപീകരിക്കുമെന്നതാണ് ബജറ്റിലെ ഒരു പ്രധാന പ്രഖ്യാപനം. കൊച്ചി-കാസര്‍കോട് വ്യവസായ ഇടനാഴി സ്ഥാപിക്കും. കൊച്ചി സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് നവീകരിക്കും. കൊച്ചി ജലഗതാഗതത്തിന് 40 ബോട്ടുകള്‍ പ്രഖ്യാപിച്ചു.
വിഴിഞ്ഞം പദ്ധതിക്ക് 125 കോടി വര്‍ധിപ്പിച്ചു. കെ.എസ്.ടി.പി.പദ്ധിക്ക് 1600 കോടി വകയിരുത്തി. മലയോര ഹൈവെ നിര്‍മാണം ഈ വര്‍ഷം ആരംഭിക്കും. ദേശീയ ജലപാതാ നിര്‍മാണത്തിന് നൂറ് കോടി വകയിരുത്തി. ചമ്രവട്ടം റെഗുലേറ്ററി ബ്രിഡ്ജിന് 61 കോടി പ്രഖ്യാപിച്ചു.
