state budget

50 വ്യവസായ കേന്ദ്രങ്ങള്‍ക്ക് 250 കോടി

Posted on: 06 Mar 2010


തിരുവനന്തപുരം: 60000 ചതുരശ്ര അടി വിസ്തീതീര്‍ണമുള്ള 50 വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനുള്ള പദ്ധതി കിന്‍ഫ്ര നടപ്പാക്കും. സൗജന്യമായി സ്ഥലം ലഭ്യമാക്കുന്നിടത്ത് പ്രത്യേക പരിഗണന നല്‍കും. പദ്ധതിയുടെ അടങ്കല്‍ 250 കോടിയാണ്. തൃശ്ശൂരില്‍ ഒരു ബഹുനില ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പണിയുന്നതിനായി 15 കോടി വകയിരുത്തി.
ചെറുകിടമേഖലയ്ക്ക് 2008-നെ അപേക്ഷിച്ച് ഏഴിരട്ടിയാണ് നീക്കിയിരുപ്പ്. 2008-ല്‍ വെറും ആറു കോടി രൂപയായിരുന്നിടത്ത് ഇത്തവണ 40 കോടി രൂപയാണ് നീക്കിയിരുപ്പ്. ഇതില്‍ ആറു കോടി രൂപ ചെറുകിട തൊഴില്‍ സംരംഭകര്‍ക്കുള്ള സീഡ് ക്യാപ്പിറ്റല്‍ വായ്പയാണ്. സംസ്ഥാന നിക്ഷേപ സബ്‌സിഡിക്ക് 8 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളിലെ റോഡുകളിലെ അറ്റകുറ്റപ്പണിക്ക് അഞ്ചു കോടി രൂപ വകയിരുത്തി.
പച്ചക്കറികളുടെയും പഴങ്ങളുടെയും സംസ്‌കരണ യൂണിറ്റുകള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കും. നികുതിയിളവ് നല്‍കില്ല. അച്ചാര്‍, ജാം, സ്‌ക്വാഷ്, ജെല്ലി എന്നിവയ്ക്ക് വാര്‍ഷിക വിറ്റുവരവിന്റെ അഞ്ചു ശതമാനമായിരിക്കും സബ്‌സിഡി.



MathrubhumiMatrimonial