കടലുണ്ടിക്കാഴ്ചകള്‍
കടലും പുഴയും കുന്നുകളും ഒന്നിക്കുന്ന അപൂര്‍വതയാണ് കടലുണ്ടിയെ സുന്ദരിയാക്കുന്നത്. ജൈവ, സാംസ്‌കാരികവൈവിധ്യങ്ങളാല്‍ സമ്പന്നമാണ് ഈ കൊച്ചുഗ്രാമം. ചാലിയാറും വടക്കുമ്പാട്, കടലുണ്ടിപ്പുഴകളും അതിര്‍ത്തി തീര്‍ക്കുന്ന കടലുണ്ടിയിലാണ് രാജ്യത്ത പ്രഥമ കമ്യൂണിറ്റി റിസര്‍വ്. പശ്ചിമഘട്ടമലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന കടലുണ്ടിപ്പുഴ അറബിക്കടലിനോട് ചേരുന്ന അഴിമുഖത്തോട് ചേര്‍ന്ന് 15 ഹെക്ടറിലാണ് റിസര്‍വ് സ്ഥിതിചെയ്യുന്നത്. വന്യമൃഗ സംരക്ഷണകേന്ദ്രമോ, സംരക്ഷണ റിസര്‍വോ അല്ലാത്ത പ്രദേശങ്ങളിലുള്ള സസ്യ ജന്തുജാലങ്ങളുടെ സംരക്ഷണത്തിന് വന്യജീവി സംരക്ഷണ നിയമപ്രകാരം പ്രഖ്യാപിക്കുന്ന സ്ഥലമാണ് കമ്യൂണിറ്റി റിസര്‍വ് എന്നറിയപ്പെടുന്നത്. റിസര്‍വിനോട് ചേര്‍ന്ന് റെയില്‍വേപാലത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് പ്രസിദ്ധമായ കടലുണ്ടി പക്ഷിസങ്കേതം. ഏറ്റവും കൂടുതല്‍ ദേശാടനപ്പക്ഷികളെത്തുന്ന പക്ഷിസങ്കേതങ്ങളിലൊന്നാണിത്. 135 ലധികം പക്ഷി ഇനങ്ങളെ...
Read more...

ഇത് ചെമ്പ്ര: സാഹസികരായ പ്രകൃതിസ്നേഹികള്‍ക്ക് സ്വാഗതം

സാഹസികരായ പ്രകൃതിസ്നേഹികള്‍ക്ക് മനസ്സും ഹൃദയവും നിറയെ വിഭവങ്ങളൊരുക്കി ഒരു ഗിരിനിര ക്ഷണിക്കുന്നു. പച്ചപ്പട്ടു വിരിച്ച പുല്‍മേടുകളും ഷോലക്കാടുകളും ഇലപൊഴിയും കാടുകളും കോടമഞ്ഞും എല്ലാറ്റിനും മധ്യേ മലനിരയുടെ ഹൃദയം പോലൊരു തെളിനീര്‍ തടാകവും. ഇതാണ് ചെമ്പ്രാപീക്ക്. താമരശ്ശേരി...വെള്ളിയാങ്കല്ല് എന്ന സമുദ്രസ്ഥാനം

കായലും തടാകങ്ങളുമൊക്കെ സുലഭം. എന്നാല്‍, ഒരു സമുദ്രയാത്ര കേരളത്തില്‍ അത്ര എളുപ്പമല്ല. പോയി വരാവുന്ന സ്ഥലങ്ങള്‍ നമ്മുടെ തീരക്കടലില്‍ വിരളമാണ് എന്നതു തന്നെ കാരണം. 650 കിലോമീറ്റര്‍ സമുദ്രതീരമുണ്ടെങ്കിലും, കേരളീയരുടെ യാത്രാനുഭവങ്ങളില്‍ നിന്നും ഏറെ അകലെയാണ് ഇന്നും കടല്‍...രാമക്കല്‍മേട്-കാറ്റിന്റെ കൂടാരം

നിലയ്ക്കാത്ത കാറ്റിന്റെ കൂടാരമാണ് രാമക്കല്‍മേട്. ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടത്തുനിന്ന് 15 കിലോമീറ്റര്‍ കിഴക്ക് കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍, സമുദ്രനിരപ്പില്‍ നിന്ന് 1100 മീറ്റര്‍ (3560 അടി) ഉയരത്തില്‍ ആണ് ഈ സ്ഥലം. ശരാശരി കണക്ക് വെച്ച് ഇന്ത്യയിലേറ്റവുമധികം കാറ്റു...സാഹസികര്‍ക്ക് വിരുന്നൊരുക്കി ചീങ്ങേരിപ്പാറ

വയനാട് ജില്ലയില്‍ സമുദ്രനിരപ്പില്‍നിന്നും 1400 അടി ഉയരത്തില്‍ ഐതിഹ്യങ്ങളും മിത്തുകളും നിറഞ്ഞ അമ്പുകുത്തി മലനിരകള്‍. മാനംമുട്ടെ നില്ക്കുന്ന കൂറ്റന്‍ പാറകള്‍. അച്ചുതണ്ടില്‍ കറങ്ങുന്ന ഭൂഗോളംപോലെയുള്ള പാറയ്ക്കു മുകളിലെ പാറകള്‍. എത്രതന്നെ കണ്ടാലും മതിവരാത്ത ദൃശ്യങ്ങള്‍....കാട്ടാന പിടുത്തം: പതിറ്റാണ്ടുകള്‍ പിന്നിട്ട ഓര്‍മചിത്രങ്ങള്‍

കരയിലെ ഏറ്റവും വലിയ ജീവിയായ കാട്ടാനയെ അവയുടെ ആവാസ മേഖലകളില്‍ ചതിക്കുഴിയില്‍ വീഴ്ത്തി പിടിച്ചിരുന്ന ക്രൂരത, നിയമം മൂലം നിരോധിച്ചിട്ട് മൂന്നര പതിറ്റാണ്ടിലേറെയായി. വിശാലമായ വനമേഖലയില്‍ മേഞ്ഞുനടക്കുന്ന ആനക്കൂട്ടങ്ങളില്‍ നിന്ന് ഒറ്റയായും ചിലപ്പോള്‍ കൂട്ടമായും...പൂക്കളുടെ വസന്തംവിടരുന്ന അതിര്‍ത്തിഗ്രാമങ്ങള്‍

പ്രകൃതിമനോഹരമായ കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഗുണ്ടല്‍പേട്ടയും സമീപ ഗ്രാമങ്ങളും സൂര്യകാന്തിയുടെയും ചെണ്ടുമല്ലി പൂക്കളുടെയും വര്‍ണ്ണവിസ്മയമൊരുക്കുന്നു. കര്‍ഷകര്‍ വിപണനാടിസ്ഥാനത്തിലാണ് കൃഷിചെയ്യുന്നതെങ്കിലും സഞ്ചാരികള്‍ക്ക് കാഴ്ചക്ക് വിരുന്നൊരുക്കുന്നതാണീ...വനചാരുതയില്‍ മുത്തങ്ങ

നിബിഡവനങ്ങള്‍ കുടചൂടുന്ന മുത്തങ്ങ. നിലയ്ക്കാത്ത കാടിന്റെ സംഗീതം... വനചാരുത തിടമ്പേറ്റുന്ന വയനാട്ടിലെ ആദ്യത്തെ വന്യജീവിസങ്കേതമാണിത്. ഇഴപിരിയുന്ന കാട്ടുവഴികളില്‍ ആനക്കൂട്ടങ്ങള്‍ പതിവുകാഴ്ചയാണ്. കാടും സഞ്ചാരികളും തമ്മിലുള്ള മുത്തങ്ങയിലെ രമ്യതയ്ക്ക് പതിറ്റാണ്ടുകളുടെ...വയനാടന്‍ ചുരത്തിലെ ആകാശക്കാഴ്ച

വയനാടന്‍ ചുരം യാത്രയില്‍ മതിമറക്കാത്ത സഞ്ചാരിയില്ല. കാടിന്റെ ശീതള ച്ഛായയില്‍ വളഞ്ഞുപുളഞ്ഞ് നീളുന്ന ചുരം റോഡ് പകരുന്ന ആവേശം ചെറുതല്ല. വ്യൂ പോയന്റില്‍ എത്തിയാല്‍ ലഭിക്കുന്ന കാഴ്ച ആകാശത്ത് നിന്ന് ലഭിക്കുന്ന കാഴ്ചയ്ക്ക് തുല്യം. കോഴിക്കോട്- കൊല്ലഗല്‍ ദേശീയ പാതയിലൂടെ...മാനത്തേക്ക് ഒരു കിളിവാതില്‍

ആകാശത്തേക്ക് തല ഉയര്‍ത്തി മേഘങ്ങളോട് കഥപറയുന്ന ചെമ്പ്രമല. സമുദ്രനിരപ്പില്‍നിന്നും 2000 അടി ഉയരത്തിലുള്ള വയനാട്ടില്‍നിന്നും 2500 അടി ഉയരത്തിലേക്ക് വീണ്ടുമൊരു യാത്ര. പച്ചപുല്‍മേടുകളെ വകഞ്ഞുമാറ്റി വടക്കന്‍ കാറ്റിനോട് മല്ലടിച്ച് പ്രകൃതി ഒരുക്കിയ കിളിവാതിലൂടെ ആകാശം 'തൊടാന്‍'...തോല്‍പ്പെട്ടിയിലെ കാഴ്ചകള്‍

കാടിന്റെ കുളിരിലേക്ക് സഞ്ചാരികള്‍ക്ക് സ്വാഗതം. കാട്ടുമരങ്ങള്‍ കുടചൂടുന്ന സുന്ദരവനങ്ങള്‍. മുളങ്കാടുകള്‍ക്കിടയിലൂടെയും ഏറുമാടങ്ങള്‍ക്ക് അരികിലൂടെയും വനയാത്ര. വന്യജീവികളും സഞ്ചാരികളും സൗഹൃദം മെനയുന്ന സങ്കേതമാണ് വയനാട്ടിലെ തോല്‍പ്പെട്ടി. അവിടെ കടുവകളും ആനകളും കാട്ടുപോത്തും...എടയ്ക്കല്‍ - കാലത്തിന്റെ ഗുഹാമുഖം

ലോക പൈതൃക പട്ടികയിലേക്ക് വയനാടിന്റെ സംഭാവനയാണ് കാലത്തിന്റെ കൈവിരലുകള്‍ ചിത്രം കോറിയിട്ട എടയ്ക്കല്‍ ശിലാഗുഹ. അമ്പുകുത്തി മലയിലാണ് ലോകപ്രശസ്ത ചരിത്ര ലിഖിതങ്ങളുള്ള എടയ്ക്കല്‍ ഗുഹ സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും നാലായിരം അടി ഉയരത്തില്‍ ചരിത്രത്തോട്...ഹൃദയത്തില്‍ സൂക്ഷിക്കാന്‍....

പ്രകൃതി സൗന്ദര്യപൂജയൊരുക്കി കക്കയത്ത് സഞ്ചാരികളെ കാത്തിരിക്കുകയാണ്. നിത്യഹരിതവും വശ്യവുമാണ് ഇവിടെ കാട്. സാഹസികരെയും പ്രകൃതിസ്‌നേഹികളെയും കക്കയം ഒരിക്കലും നിരാശപ്പെടുത്തില്ല കുന്നുകളും മലകളും കാട്ടാറുകളും ദൃശ്യവിരുന്നൊരുക്കുന്ന കക്കയം. കക്കയത്തെ കാനനഭംഗിയും...സൂചിപ്പാറ: തിരുജടയില്‍ നിന്നൊരു ഗംഗ

പാറക്കെട്ടുകളില്‍ തട്ടി പതഞ്ഞൊഴുകി നൂറടി താഴ്ചയിലേക്ക് കുതിപ്പ്. സൂചിപ്പാറയുടെ ഈ സൗന്ദര്യം സഞ്ചാരികളുടെ മനസ്സില്‍ ഇടംനേടിയിട്ട് ഏറെ നാളായി. ഓരോ യാത്രയിലും ഇനിയും വരണമെന്ന തോന്നല്‍ ബാക്കിയാവുന്നു. മേപ്പാടിയിലെ പച്ചപ്പട്ടു പുതച്ച തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ...ബാണാസുരസാഗര്‍-മലനിരകളുടെ കണ്ണാടി

ചെറുദ്വീപുകളും കഴുത്തിനൊപ്പം വെള്ളത്തില്‍ മുങ്ങിനില്‍ക്കുന്ന കുന്നുകളും ഗിരിശൃംഗങ്ങളും ബാണാസുരസാഗറിന്റെ വശ്യത വര്‍ധിപ്പിക്കുന്നു വയനാടിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ ഏറ്റവും ഒടുവിലാണ് ബാണാസുര സാഗര്‍ ഒരുങ്ങിയെത്തിയത്. ജില്ലയിലെ ഏറ്റവും തിരക്കേറിയ ഈ വിനോദകേന്ദ്രത്തിലെ...ബേപ്പൂരില്‍ കടലിലൂടെ നടക്കാം!

അവധിക്കാല സായാഹ്നങ്ങളില്‍ ഉല്ലസിക്കാന്‍ ബേപ്പൂരിലേക്കു വരിക. ഹൃദ്യമായ കാഴ്ചകളുമായി ഇവിടത്തെ പുലിമുട്ടുകളും തുറമുഖവും കപ്പലും പായക്കപ്പലുകളും ഉരുക്കളും ലൈറ്റ്ഹൗസും എല്ലാം കാത്തിരിക്കുന്നു. ബേപ്പൂരിലും ചാലിയത്തും അഴിമുഖത്തിനഭിമുഖമായി പണിത പുലിമുട്ടുകളാണ് ഇവിടത്തെ...വനവിസ്മയങ്ങളുടെ കുറുവ ദ്വീപ്‌

മനംമയക്കുന്ന വനചാരുതയുടെ ദൃശ്യഭംഗിയില്‍ കുറുവ ദ്വീപ് സഞ്ചാരികളുടെ പറുദീസയായി മാറുകയാണ്. ഇന്ത്യയിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപില്‍ വിരുന്നെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുന്നു. കബനിയുടെ കൈവഴികളില്‍ ഇഴപിരിഞ്ഞ് പ്രകൃതി മുഖം നോക്കുകയാണ് ഇവിടെയുള്ള...


( Page 1 of 4 )


MathrubhumiMatrimonial