ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം
Posted on: 05 Mar 2010
തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ഹരിത ബജറ്റില്‍ കാര്‍ഷിക മേഖലക്ക് ഊന്നല്‍. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിന് 622 കോടി രൂപ ബജറ്റ് വകയിരുത്തി. നാളികേര വികസനത്തിനായി 30 കോടി രൂപയും കേര സംസ്‌കരണത്തിനായി പത്തു കോടി രൂപയും അനുവദിച്ചു. കുട്ടനാടിനായി പ്രത്യേക കാര്‍ഷിക കലണ്ടറും ബജറ്റ് വാഗ്ദാനം ചെയ്തു.
കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് 1000 ഹെക്ടര്‍ നെല്‍ കൃഷിയും 5000 ഹെക്ടര്‍ പച്ചക്കറി ക്യഷിയും ബജറ്റ് ലക്ഷ്യമിടുന്നു. പഴം പച്ചക്കറി സംസ്‌ക്കരണ യൂണിറ്റിന് പ്രത്യേക ധനസഹായവും ഐസക്ക് വാഗ്ദാനം ചെയ്തു. കശുവണ്ടി വ്യവസായത്തിന് 52 നീക്കി വെച്ചിട്ടുണ്ട്. നെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ സഹകരണ മേഖലക്ക് 16 കോടിയാണ് സര്‍ക്കാര്‍ വകയിരുത്തിയിട്ടുളളത്. പച്ചക്കറി സംഭരണത്തിനും വിതരണത്തിനുമായി 100 കോടിയും നാളികേര സംഭരണത്തിന് 10 കോടിയും നാളികേര വികസനത്തിനായി 30 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. അടക്കാ കര്‍ഷകര്‍ക്കായി 10 കോടി രൂപയും അനുവദിച്ചു.