രാഷ്ട്രീയപ്രസംഗമെന്ന് ഉമ്മന്‍ചാണ്ടി

ആലപ്പുഴ: ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റവതരണം തിരഞ്ഞെടുപ്പ് യോഗത്തിലെ പ്രസംഗംപോലെയെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഭരണാനുമതികൊടുത്ത പ്രവൃത്തികള്‍കൂടി ഉള്‍പ്പെടുത്തിയാണ്...



പഞ്ചായത്തുകള്‍ക്ക് 1568 കോടി

തിരുവനന്തപുരം: പഞ്ചായത്തുകള്‍ക്ക് വികസന ഫണ്ടായി 1568 കോടിരൂപയും 'ജനറല്‍ പര്‍പ്പസ് ഫണ്ടാ'യി 319 കോടിയും 'മെയിന്റനന്‍സ് ഗ്രാന്റാ'യി 349 കോടിയും ബജറ്റില്‍ വകയിരുത്തി. കുടുംബശ്രീ പദ്ധതികള്‍ ചിട്ടപ്പെടുത്താന്‍ 5000 രൂപ അലവന്‍സ് നല്‍കി ഓരോ അക്കൗണ്ടന്റുമാരെ നിയമിക്കാന്‍ സി.ഡി.എസിന്...



കെ.എസ്.ആര്‍.ടി.സി. ഭൂമി വില്‍ക്കും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യുടെ എറണാകുളത്തുള്ള കൈവശഭൂമിയുടെ ഒരു ഭാഗം കെ.ടി.ഡി.എഫ്.സി.ക്കോ മറ്റേതെങ്കിലും ഏജന്‍സിക്കോ വില്‍ക്കണമെന്ന് ബജറ്റ് നിര്‍ദേശിക്കുന്നു. കടബാധ്യത കുറയ്ക്കാനാണ് ഈ നിര്‍ദേശം. 350 കോടി രൂപയുടെ കെ.ടി.ഡി.എഫ്.സി. വായ്പയ്ക്ക് പ്രതിമാസം 17.6 കോടിരൂപ തിരിച്ചടവ്...



ബേപ്പൂര്‍ തുറമുഖം: ടെന്‍ഡര്‍ ഈ വര്‍ഷം

തിരുവനന്തപുരം: ബേപ്പൂര്‍ തുറമുഖത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ആറു മാസത്തിനകം പൂര്‍ത്തിയാക്കി ഈ വര്‍ഷംതന്നെ ടെണ്ടര്‍ വിളിക്കും. റോഡിനും മറ്റ് പശ്ചാത്തല സൗകര്യങ്ങള്‍ക്കുമായി 5 കോടി ബജറ്റില്‍ വകയിരുത്തി. അഴീക്കല്‍ തുറമുഖ റോഡിനും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ക്കുമായി...



റോഡുകള്‍ക്കും പാലങ്ങള്‍ക്കും 598 കോടി

തിരുവനന്തപുരം: റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി സംസ്ഥാന ബജറ്റില്‍ 598 കോടി വകയിരുത്തി. ലോകബാങ്ക് സഹായമുള്ള 350 കോടിയുടെ കെ.എസ്.ടി.പി. പദ്ധതിയും ഇതില്‍ പെടും. നിര്‍മ്മാണത്തിലുള്ള 31 പാലങ്ങളുടെ പണി പൂര്‍ത്തിയാക്കാന്‍ വേണ്ട 165 കോടിയില്‍ 40 കോടി ഇത്തവണ വകയിരുത്തി. തീരദേശ ഹൈവേയുടെ...



അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ക്ഷേമനിധി

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തില്‍ വന്ന് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ക്ഷേമനിധി. ആരോഗ്യപരിരക്ഷ, കുട്ടികളുടെ വിദ്യാഭ്യാസം, മരണാനന്തര ചടങ്ങുകള്‍ക്കുള്ള സഹായം എന്നിവ ക്ഷേമനിധിയില്‍ നിന്ന് നല്‍കും. ക്ഷേമനിധിയില്‍ അംഗമായിരിക്കുകയും ഒരു നിശ്ചിതകാലം...



ഇടുക്കിയിലും വയനാട്ടിലും എയര്‍ സ്ട്രിപ്പുകള്‍

തിരുവനന്തപുരം: ഇടുക്കിയിലും വയനാട്ടിലും രണ്ട് എയര്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കും. സംയുക്ത സംരംഭങ്ങളായിട്ടായിരിക്കും ഇവ സ്ഥാപിക്കുക. ഭൂമി ഏറ്റെടുക്കുന്നതിനായി 5 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്....



തീരദേശ വികസന കോര്‍പ്പറേഷനും സേ്കാളര്‍ഷിപ്പും

തിരുവനന്തപുരം: മത്സ്യമേഖലയില്‍ നിര്‍ണായക ചുവടുവെയ്പായി തീരദേശ വികസന കോര്‍പ്പറേഷന്‍ രൂപവത്കരിക്കും. കോര്‍പ്പറേഷന്‍ വായ്പയെടുത്ത് 10 ഫിഷിങ് ഹാര്‍ബറുകള്‍ നിര്‍മ്മിക്കും. 18 കോടിയുടെ പെരുമാതുറ പാലം, 28 കോടിയുടെ തിരൂര്‍പ്പുഴയിലെ നായര്‍ത്തോട് പാലം എന്നിവയും ഏറ്റെടുത്ത്...



വിരമിക്കല്‍ മാര്‍ച്ച് 31ന് മാത്രം

തിരുവനന്തപുരം: ഒരു ധനകാര്യവര്‍ഷത്തിനിടയില്‍ ജീവനക്കാരുടെ വിരമിക്കല്‍ തീയതി ഏതായാലും മാര്‍ച്ച് 31ന് വിരമിച്ചാല്‍ മതിയാകും. ഇപ്രകാരം തസ്തിക ഒഴിവുവരുന്നത് എന്നാണോ അന്നുമുതല്‍ എന്‍ട്രി കേഡറില്‍ പുതിയ നിയമനം നടത്തും. പ്രൊമോഷനും ട്രാന്‍സ്ഫറും ധനകാര്യവര്‍ഷത്തിന്റെ തുടക്കത്തില്‍...



കൊല്ലത്തോട് അവഗണന; ഗണേഷ്‌കുമാര്‍ പ്രതിഷേധിച്ചു

തിരുവനന്തപുരം: ബജറ്റില്‍ തെക്കന്‍ജില്ലകളോട് പ്രത്യേകിച്ച് കൊല്ലത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കെ.ബി. ഗണേഷ്‌കുമാര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബജറ്റ് പ്രസംഗം സമാപിക്കാറായപ്പോഴാണ് ഗണേഷ്‌കുമാര്‍ പ്രതിഷേധവുമായി എഴുന്നേറ്റത്. മലബാര്‍ പാക്കേജടക്കം ഉത്തരകേരളത്തിന്...



പത്ത് ഐ.ടി. പാര്‍ക്കുകള്‍

തിരുവനന്തപുരം: സംസ്ഥാന ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്കു കീഴില്‍ 2009 -10ല്‍ പത്ത് ഐ.ടി. പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി ഡോ. ടി. എം.തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മലബാറില്‍ 27 ടൂറിസം കേന്ദ്രങ്ങള്‍ കൂടി വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടെക്‌നോപാര്‍ക്ക്...



പുതിയ നികുതിയില്ല

തിരുവനന്തപുരം: സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങളോ നിരക്കുവര്‍ദ്ധനയോ ഇല്ലാത്ത ബജറ്റാണ് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചത്. അധിക വിഭവ സമാഹരണത്തിന് അണക്കെട്ടിലെ മണല്‍വാരല്‍ പോലുള്ള നികുതിയേതര...



ബി.പി.എല്‍. അരിക്ക് 2 രൂപ, 250 രൂപ മിനിമം പെന്‍ഷന്‍

തിരുവനന്തപുരം: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും രണ്ടുരൂപയ്ക്ക് റേഷനരി ലഭ്യമാക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. പട്ടികവിഭാഗങ്ങള്‍, ആശ്രയ സ്‌കീമിലെ കുടുംബങ്ങള്‍ എന്നിവരില്‍പ്പെട്ട ദാരിദ്ര്യരേഖയ്ക്ക്...



കോളേജില്‍ സ്ഥിരം തസ്തിക; സ്‌കൂളില്‍ അധിക ഡിവിഷന്‍

തിരുവനന്തപുരം: ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ 1999-2004 കാലയളവില്‍ അനുവദിച്ച 66 കോഴ്‌സുകള്‍ക്ക് സ്ഥിരം തസ്തികകള്‍ അനുവദിക്കും. സര്‍ക്കാര്‍ കോളേജുകളില്‍ ഉടന്‍തന്നെ ഈ തസ്തികകള്‍ അനുവദിക്കും. എയ്ഡഡ് കോളേജുകളില്‍ എത്രയും വേഗം ഇതിന്റെ കണക്കെടുത്ത് തസ്തിക അനുവദിക്കും....



വികസനം ചങ്ങലയ്ക്കിടാനുള്ള ശ്രമം പൊളിച്ചു - ഐസക്ക്‌

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ അനുശാസിക്കുന്ന രീതിയിലുള്ള ധനകാര്യ അച്ചടക്കം അംഗീകരിക്കാനോ പാലിക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ബജറ്റെന്ന് ധനമന്ത്രി ഡോ. തോമസ്എസക്ക് പറഞ്ഞു. ധനകമ്മിക്ക് കേന്ദ്രം പരിധി നിശ്ചയിച്ചിരിക്കുന്നത്...



ബള്‍ബുകള്‍ക്ക് പകരം സി.എഫ്.എല്‍.

തിരുവനന്തപുരം: 2009-10 ഊര്‍ജ്ജ മിതവ്യയ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ ബള്‍ബുകള്‍ക്കും പകരം സി.എഫ്.എല്ലുകള്‍ സ്ഥാപിക്കും. ഇതിനായി ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നല്‍കാന്‍ 20 കോടി രൂപ ബജറ്റില്‍ വകയിരുത്തി. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫ്രബജത് ലാംപ് യോജനയ്ത്ത...






( Page 1 of 3 )






MathrubhumiMatrimonial