കെ.എസ്.ആര്‍.ടി.സി. ഭൂമി വില്‍ക്കും
Posted on: 21 Feb 2009
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യുടെ എറണാകുളത്തുള്ള കൈവശഭൂമിയുടെ ഒരു ഭാഗം കെ.ടി.ഡി.എഫ്.സി.ക്കോ മറ്റേതെങ്കിലും ഏജന്‍സിക്കോ വില്‍ക്കണമെന്ന് ബജറ്റ് നിര്‍ദേശിക്കുന്നു. കടബാധ്യത കുറയ്ക്കാനാണ് ഈ നിര്‍ദേശം. 350 കോടി രൂപയുടെ കെ.ടി.ഡി.എഫ്.സി. വായ്പയ്ക്ക് പ്രതിമാസം 17.6 കോടിരൂപ തിരിച്ചടവ് വരും. ഇതാണ് കെ.എസ്.ആര്‍.ടി.സി.യുടെ ഏറ്റവും വലിയ കുരുക്ക്. ഇത് പരിഹരിച്ചാലേ കോര്‍പ്പറേഷന് വളര്‍ച്ച നേടാനാകൂ.
കോര്‍പ്പറേഷന്റെ പുനഃസംഘടന പദ്ധതി പൂര്‍ണമായും ഈ വര്‍ഷം നടപ്പാക്കും. ഇത് ചെയ്തുകഴിഞ്ഞ് എണ്ണ ക്കമ്പനികള്‍ക്കുള്ള കുടിശ്ശിക തീര്‍ക്കാന്‍ 100 കോടിരൂപ നല്‍കും. ഇപ്പോള്‍ 55 കോടിരൂപയാണ് വകയിരുത്തിയത്.
'
കോര്‍പ്പറേഷന്റെ പുനഃസംഘടന പദ്ധതി പൂര്‍ണമായും ഈ വര്‍ഷം നടപ്പാക്കും. ഇത് ചെയ്തുകഴിഞ്ഞ് എണ്ണ ക്കമ്പനികള്‍ക്കുള്ള കുടിശ്ശിക തീര്‍ക്കാന്‍ 100 കോടിരൂപ നല്‍കും. ഇപ്പോള്‍ 55 കോടിരൂപയാണ് വകയിരുത്തിയത്.
'