റോഡുകള്‍ക്കും പാലങ്ങള്‍ക്കും 598 കോടി

Posted on: 21 Feb 2009


തിരുവനന്തപുരം: റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി സംസ്ഥാന ബജറ്റില്‍ 598 കോടി വകയിരുത്തി. ലോകബാങ്ക് സഹായമുള്ള 350 കോടിയുടെ കെ.എസ്.ടി.പി. പദ്ധതിയും ഇതില്‍ പെടും.
നിര്‍മ്മാണത്തിലുള്ള 31 പാലങ്ങളുടെ പണി പൂര്‍ത്തിയാക്കാന്‍ വേണ്ട 165 കോടിയില്‍ 40 കോടി ഇത്തവണ വകയിരുത്തി. തീരദേശ ഹൈവേയുടെ പ്രവര്‍ത്തനം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. ഹില്‍ ഹൈവേയ്ക്ക് 40 കോടി അനുവദിച്ചു.
പ്രധാന റോഡുകള്‍: കുഞ്ചിത്തണ്ണി-ഗ്യാപ്പ് (മുട്ടുകാട്), കോഴിക്കോട് ബീച്ച്, മീമ്പറ-തിരുവാണിയൂര്‍, മലമ്പുഴ റിസര്‍വോയര്‍ റിംഗ് റോഡ് നാലാംഘട്ടം, ഇളംകാട്-വാഗമണ്‍ റോഡ്, കൊട്ടിയൂര്‍-അമ്പായത്തോട്-തലപ്പുഴ റോഡ്, പാരിപ്പള്ളി-മഠത്തറ റോഡ്, ഗുരുവായൂര്‍ ഔട്ടര്‍റിംഗ് റോഡ്, കങ്ങരപ്പടി ജങ്ഷന്‍ സ്ഥലമെടുത്ത് വികസിപ്പിക്കല്‍, തടിയമ്പാട്-വിമലഗിരി-ശാന്തിഗ്രാം, കുഞ്ചിത്തണ്ണി-ദേശീയം-ആറ്റുകാട്-പള്ളിവാസല്‍, കടപ്ര-വീയപുരം ലിങ്ക്‌റോഡ്, മൂന്നാര്‍-സൈലന്റ്‌വാലി റോഡ്, വിയ്യക്കുറിശ്ശി-വാഴോമ്പുരം റോഡ്, ആതിരപ്പള്ളി-മലക്കപ്പാറ റോഡ്.
പ്രധാന പാലങ്ങള്‍: മേത്താനം, സ്റ്റേഷന്‍കടവ് വലിയപഴംപിള്ളിത്തുരുത്ത്, ഏലൂക്കര-ഉളിയനൂര്‍, അഴിമാവ്കടവ്, ചിറ്റാരിക്കടവില്‍ റെഗുലേറ്റര്‍-കം-ബ്രിഡ്ജ്, കോഴിക്കോട് അഴീക്കല്‍ക്കടവ്, ഇടുക്കി-പെരിയാര്‍, ചമ്പക്കുളം കനാല്‍ജെട്ടി, ചൂളക്കടവ്, കോറലായി തേറലായി, മണ്ണൂര്‍ക്കടവ്, തവനൂര്‍-തിരുന്നാവായ കടവില്‍, ബിയെം റഗുലേറ്റര്‍-കം-ബ്രിഡ്ജ്, ചിക്കല്ലൂര്‍, ചേര്‍പ്പുങ്കല്‍, മുറിക്കല്ല്, ചെമ്പിളാവ്, ആറ്റിങ്ങല്‍ അയിലം, അന്ധകാരനഴി വടക്ക്, കോട്ടയം ചെറുകര, പരപ്പ-മാലോം, പാനായിത്തോട്, പുന്നത്തുറ കമ്പനിക്കവല, എടത്തറ-കമ്പം, കണ്ണൂര്‍-മണക്കായി കടവ്, മേല്ലൂര്‍ക്കടവ്, മൂലക്കീല്‍ക്കടവ്.
പ്രധാന കെട്ടിട നിര്‍മ്മാണങ്ങള്‍: റാന്നി ഇട്ടിയപ്പാറയില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് വിശ്രമകേന്ദ്രം, വെച്ചൂച്ചിറ പോളി ടെക്‌നിക് ഹോസ്റ്റല്‍, പൊന്നാനി പ്രീ-എക്‌സാമിനേഷന്‍ സെന്ററിന് കെട്ടിടം, ആര്‍.ഐ.ടി. പാമ്പാടി കമ്പ്യൂട്ടര്‍ സയന്‍സ് ബ്ലോക്ക്, ഹീറ്റ് എന്‍ജിന്‍ ലാബ്, ലക്ചര്‍ ഹാള്‍ നിര്‍മ്മാണം, സുല്‍ത്താന്‍ബത്തേരി താലൂക്ക് ആസ്​പത്രി വികസനം, റാന്നി താലൂക്ക് ആസ്​പത്രി ഒ.പി. ബ്ലോക്ക് നിര്‍മ്മാണം, പെരിങ്ങോം-എം.ആര്‍.എസ്. കെട്ടിടനിര്‍മ്മാണം, കുഴല്‍മന്ദം-എം.ആര്‍.എസ്. കെട്ടിടനിര്‍മ്മാണം, മൂവാറ്റുപുഴ കോടതി സമുച്ചയം, പാലക്കാട് ജില്ലാ ആസ്​പത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മാണം, പൊന്നാനി താലൂക്ക് ആസ്​പത്രി വികസനം, പൊന്നാനി-നന്നംമുക്ക് ഗവ. പോളിടെക്‌നിക് കെട്ടിടം, ഒറ്റപ്പാലം താലൂക്ക് ആസ്​പത്രി കെട്ടിടം, വണ്ടിപ്പെരിയാര്‍ ഗവ. പോളിടെക്‌നിക് ലേഡീസ് ഹോസ്റ്റല്‍, കാന്റീന്‍, ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മാണം, തിരുവല്ല താലൂക്ക് ആസ്​പത്രി കെട്ടിടം.
മറ്റ് പ്രധാന നിര്‍മ്മാണ പ്രവൃത്തികള്‍: ചോമ്പാല ഹാര്‍ബര്‍ നവീകരണം, കാരിയാര്‍ സ്​പില്‍വേ നിര്‍മ്മാണം, കൂട്ടുകടവ് ചെക്ഡാം നിര്‍മ്മാണം, പെരിയാറിന് കുറുകെ പുറപ്പിള്ളിക്കാവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം, കല്പറ്റയില്‍ വയനാട് ജില്ലാ സ്റ്റേഡിയം.



MathrubhumiMatrimonial