ഇടുക്കിയിലും വയനാട്ടിലും എയര്‍ സ്ട്രിപ്പുകള്‍

Posted on: 21 Feb 2009


തിരുവനന്തപുരം: ഇടുക്കിയിലും വയനാട്ടിലും രണ്ട് എയര്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കും. സംയുക്ത സംരംഭങ്ങളായിട്ടായിരിക്കും ഇവ സ്ഥാപിക്കുക. ഭൂമി ഏറ്റെടുക്കുന്നതിനായി 5 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ടെണ്ടര്‍ നടപടി ഈ വര്‍ഷം തുടങ്ങും.



MathrubhumiMatrimonial