തീരദേശ വികസന കോര്‍പ്പറേഷനും സേ്കാളര്‍ഷിപ്പും
Posted on: 21 Feb 2009
തിരുവനന്തപുരം: മത്സ്യമേഖലയില്‍ നിര്‍ണായക ചുവടുവെയ്പായി തീരദേശ വികസന കോര്‍പ്പറേഷന്‍ രൂപവത്കരിക്കും. കോര്‍പ്പറേഷന്‍ വായ്പയെടുത്ത് 10 ഫിഷിങ് ഹാര്‍ബറുകള്‍ നിര്‍മ്മിക്കും.
18 കോടിയുടെ പെരുമാതുറ പാലം, 28 കോടിയുടെ തിരൂര്‍പ്പുഴയിലെ നായര്‍ത്തോട് പാലം എന്നിവയും ഏറ്റെടുത്ത് നടപ്പിലാക്കും. 150 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ടിങ് നല്‍കും. ഓരി, കാഞ്ഞങ്ങാട്, കിഴുന്നപ്പാറ, മുഴപ്പിലങ്ങാട്, ചേക്കുപാലം, ഏഴോം, അഴിത്തല, പെരുവണ്ണ, കയ്പമംഗലം, തേവര, ചാപ്പക്കടവ്, മാളികിഴക്ക്, പത്തിയന്‍കര, അരൂര്‍, അരൂക്കുറ്റി, പെരുമ്പളം, മുട്ടത്തുമണ്ണേല്‍, തണ്ണീര്‍മുക്കം, പൊഴിയൂര്‍ എന്നിവിടങ്ങളില്‍ ഫിഷ്‌ലാന്‍ഡിങ് സെന്ററുകള്‍ പണിയും. മത്സ്യത്തൊഴിലാളി കടാശ്വാസത്തിനായി 10 കോടി രൂപ വകയിരുത്തി. മീന്‍പിടിത്തക്കാരില്‍ ഏര്‍പ്പെട്ട തൊഴിലാളികളെ അപകടത്തില്‍നിന്ന് രക്ഷിക്കാന്‍ സമഗ്ര കടല്‍സുരക്ഷാ പദ്ധതി നടപ്പിലാക്കും. സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളി കുട്ടികള്‍ക്ക് എസ്.സി, എസ്.ടി. വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം നല്‍കും.