മറവിതന്‍ മാറിടത്തില്‍.....
അ വസാനമായി കാണുമ്പോള്‍ വിസ്മൃതിയുടെ ഏകാന്തതീരത്തായിരുന്നു ഭാസ്‌കരന്‍ മാസ്റ്റര്‍. മറക്കുവാന്‍ പറയാന്‍ എന്തെളുപ്പം, മണ്ണില്‍ പിറക്കാതിരിക്കലാണതില്‍ എളുപ്പം എന്നെഴുതിയ കവി ചുറ്റും ചിതറിവീണ ഓര്‍മതുണ്ടുകള്‍ പെറുക്കിയെടുത്തു കൂട്ടിവെക്കാനാവാതെ കിടക്കയുടെ ഓരത്ത് തളര്‍ന്നിരിക്കുന്നു. തൊട്ടു മുന്നില്‍ നിറകണ്ണുകളോടെ എസ്. ജാനകി. മാസ്റ്ററുടെ അനേകമനേകം ഗാനങ്ങള്‍ക്ക് ആത്മാവ് പകര്‍ന്നു നല്‍കിയ ഗായിക. ``മറക്കാനാവില്ല ആ കൂടിക്കാഴ്ച''. ഒരു ഗാനമേളയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയ ജാനകിയമ്മ ഒരു സൗഹൃദ സംഭാഷണത്തിലാണ് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്: ``ഭാസ്‌കരന്‍ മാസ്റ്ററെ ഒന്ന് കാണണം. സുഖമില്ല എന്ന് കേട്ടിരുന്നു. എന്നെ ഞാനാക്കിയ പാട്ടെഴുത്തുകാരനല്ലേ...''. ചെന്നു. ജവഹര്‍ നഗറിലെ വീട്ടില്‍ ചെല്ലുമ്പോള്‍ മാസ്റ്റര്‍ ഉറങ്ങുകയാണ്. കൈകള്‍ രണ്ടും മാറത്തു ചേര്‍ത്ത് വച്ച് നിഷ്‌കളങ്കനായ കുഞ്ഞിനെ പോലെ. നിദ്രയില്‍ നിന്നു മൃദുവായി...
Read more...

മലയാളത്തിന്റെ മഞ്ഞണിപ്പൂനിലാവ്‌

മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവത്ത് മഞ്ഞളരച്ചുവെച്ച് നീരാടുന്നതിന്റെ വാങ്മയദൃശ്യം നല്‍കാന്‍ ഇനി ഒരു പി. ഭാസ്‌കരനില്ല. മലയാളിക്ക് ഒരേസമയം കാല്‍പനിക സൗന്ദര്യവും വിപ്ലവസ്വപ്നങ്ങളും പകരാന്‍ ഇനി ആ തങ്കത്തൂലിക ചലിക്കുകയുമില്ല. പക്ഷേ മരണം മടക്കി വിളിക്കാത്ത ഓര്‍മകളിലൂയലാടി...



പി.ഭാസ്‌കരന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍

നീലക്കുയില്‍ (രാമുകാര്യാട്ടിനോടൊപ്പം 953) രാരിച്ചന്‍ എന്ന പൗരന്‍ (1955) നായരുപിടിച്ച പുലിവാല്‍(1958) ലൈല മജ്്‌നു (1962) ഭാഗ്യജാതകം (1962) അമ്മയെക്കാണാന്‍ (1963) ആദ്യകിരണങ്ങള്‍ (1964) ശ്യാമള ചേച്ചി (1965) തറവാട്ടമ്മ (1966) ഇരുട്ടിന്റെ ആത്മാവ് (1967) ആന്വേഷിച്ചു കണ്ടെത്തിയില്ല (1967) പരീക്ഷ (1967) ലക്ഷപ്രഭു...



ബഹുമതികള്‍

രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ ബഹുമതി 1954ല്‍ നീലക്കുയിലിന് ലഭിച്ചു. മികച്ച പ്രാദേശിക ചിത്രത്തിനുള്ള വെള്ളിമെഡല്‍ 1954 ല്‍ ്‌രാരിച്ചന്‍ എന്ന പൗരന്‍' ചിത്രത്തിന് മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്റെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് 'നായരുപിടിച്ച പുലിവാല്‍'...






( Page 1 of 1 )






MathrubhumiMatrimonial