വിരമിക്കല്‍ മാര്‍ച്ച് 31ന് മാത്രം
Posted on: 21 Feb 2009
തിരുവനന്തപുരം: ഒരു ധനകാര്യവര്‍ഷത്തിനിടയില്‍ ജീവനക്കാരുടെ വിരമിക്കല്‍ തീയതി ഏതായാലും മാര്‍ച്ച് 31ന് വിരമിച്ചാല്‍ മതിയാകും. ഇപ്രകാരം തസ്തിക ഒഴിവുവരുന്നത് എന്നാണോ അന്നുമുതല്‍ എന്‍ട്രി കേഡറില്‍ പുതിയ നിയമനം നടത്തും. പ്രൊമോഷനും ട്രാന്‍സ്ഫറും ധനകാര്യവര്‍ഷത്തിന്റെ തുടക്കത്തില്‍ നടത്തുന്നതാണ് കാര്യക്ഷമതയ്ക്ക് ഗുണകരം. ഇതിനാലാണ് എല്ലാവരുടെയും വിരമിക്കല്‍ പ്രായം മാര്‍ച്ച് 31-നാക്കിയത്. നിലവില്‍ 55 വയസ്സ് തികയുന്ന ദിവസമായിരുന്നു വിരമിക്കല്‍.
ഭരണപരിഷ്‌കാര മോണിറ്ററിങ് കമ്മീഷന്‍ രൂപവത്ക്കരിക്കും. പുതിയ ജീവനക്കാര്‍ക്കെല്ലാം പ്രവേശന പരിശീലനം നല്‍കും. ക്യാന്‍സര്‍, ടി.ബി., ലെപ്രസി, മാനസികരോഗം എന്നിവയ്ക്ക് വിധേയരാകുന്ന ജീവനക്കാര്‍ക്ക് ശമ്പളമില്ലാത്ത അവധിക്കാലത്തുള്ള എക്‌സ്‌ഗ്രേഷ്യയുടെ അടിസ്ഥാനശമ്പള പരിധി 12000 രൂപയായി ഉയര്‍ത്തി. ജീവനക്കാര്‍ക്കുള്ള ഭവനവായ്പാ പദ്ധതി നിര്‍ത്തലാക്കിയതും പുനഃസ്ഥാപിക്കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് ഈവര്‍ഷം നടപ്പാക്കും.

പ്രവാസികള്‍ക്ക് രജിസ്‌ട്രേഷന്‍
തിരുവനന്തപുരം: ഗള്‍ഫില്‍നിന്ന് തിരിച്ചുവരുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ബജറ്റ് വിഭാവനം ചെയ്യുന്നു. രണ്ടുവര്‍ഷം പോലും ഗള്‍ഫില്‍ ജോലി ചെയ്യാന്‍ കഴിയാതെ സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി തിരിച്ചുവരുന്നവര്‍ക്ക് ധനസഹായം നല്‍കാന്‍ പ്രവാസി ക്ഷേമനിധി ഏര്‍പ്പെടുത്താന്‍ 10 കോടിരൂപ വകയിരുത്തി. തിരിച്ചുവരുന്ന ഗള്‍ഫ് മലയാളികള്‍ക്ക് വ്യവസായ വാണിജ്യ സംരംഭങ്ങള്‍ തുടങ്ങാന്‍ കെ.എഫ്.സി. പ്രത്യേക പാക്കേജ് ഏര്‍പ്പെടുത്തും. ഇതിന് 100 കോടിയുടെ വായ്പ ലഭ്യമാക്കും.