അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ക്ഷേമനിധി

Posted on: 21 Feb 2009


തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തില്‍ വന്ന് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ക്ഷേമനിധി. ആരോഗ്യപരിരക്ഷ, കുട്ടികളുടെ വിദ്യാഭ്യാസം, മരണാനന്തര ചടങ്ങുകള്‍ക്കുള്ള സഹായം എന്നിവ ക്ഷേമനിധിയില്‍ നിന്ന് നല്‍കും. ക്ഷേമനിധിയില്‍ അംഗമായിരിക്കുകയും ഒരു നിശ്ചിതകാലം കേരളത്തില്‍ പണിയെടുക്കുകയും ചെയ്ത തൊഴിലാളികള്‍ തിരിച്ചുപോവുമ്പോള്‍ ഒരു തുക സമ്മാനമായി നല്‍കും. ഇതിനായി ബജറ്റില്‍ 10 കോടിരൂപ വകയിരുത്തി.

5 പോലീസ്‌സ്റ്റേഷന്‍, 3 ഫയര്‍‌സ്റ്റേഷന്‍

തിരുവനന്തപുരം: ന്യൂമാഹി, വിദ്യാനഗര്‍, തലയോലപ്പറമ്പ്, പുത്തൂര്‍, ആലുവ ഈസ്റ്റ് എന്നിവിടങ്ങളില്‍ പോലീസ്‌സ്റ്റേഷനുകള്‍ സ്ഥാപിക്കും. രണ്ട് കമാന്‍ഡോ കമ്പനിയും രൂപവത്കരിക്കും. ശബരിമലപോലെയുള്ള ആരാധനാലയങ്ങള്‍, നിയമസഭാ മന്ദിരം, സെക്രട്ടേറിയറ്റ് എന്നിവയുടെ സുരക്ഷയ്ക്ക് ആധുനിക സംവിധാനം ഏര്‍പ്പെടുത്തും. ശാസ്താംകോട്ട, ഉപ്പള, സീതത്തോട് എന്നിവിടങ്ങളില്‍ പുതിയ ഫയര്‍‌സ്റ്റേഷനുകള്‍ സ്ഥാപിക്കും.




MathrubhumiMatrimonial