
ബേപ്പൂര്‍ തുറമുഖം: ടെന്‍ഡര്‍ ഈ വര്‍ഷം
Posted on: 21 Feb 2009
തിരുവനന്തപുരം: ബേപ്പൂര്‍ തുറമുഖത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ആറു മാസത്തിനകം പൂര്‍ത്തിയാക്കി ഈ വര്‍ഷംതന്നെ ടെണ്ടര്‍ വിളിക്കും. റോഡിനും മറ്റ് പശ്ചാത്തല സൗകര്യങ്ങള്‍ക്കുമായി 5 കോടി ബജറ്റില്‍ വകയിരുത്തി. അഴീക്കല്‍ തുറമുഖ റോഡിനും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ക്കുമായി 5 കോടിയും വകയിരുത്തി. തിരുവനന്തപുരം-കാസര്‍കോട് അതിവേഗ തീവണ്ടിപ്പാത നിര്‍മ്മിക്കുന്നതിന് സംയുക്ത സംരംഭമായി കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സ്ഥാപിക്കും. ഇതിന് പ്രാരംഭ മൂലധനമായി 20 കോടി വകയിരുത്തി. കൊച്ചി മെട്രോയുടെ ഭൂമി ഏറ്റെടുക്കലിന് 20 കോടി വകയിരുത്തി. നന്ദി, മുഴപ്പിലങ്ങാട്, കൊരട്ടി, അത്താണി, ബേക്കല്‍, വിക്ടോറിയ കോളേജ്, സുല്‍ത്താന്‍പേട്ട്, കടുക്കംകുന്ന് പുല്ലേപ്പടി റെയില്‍വേ മേല്‍പ്പാലങ്ങള്‍ തീര്‍ക്കല്‍ 20 കോടിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ 17 റെയില്‍വേ മേല്‍പ്പാലങ്ങളുടെ പ്രവര്‍ത്തനം 2009-10-ല്‍ ആരംഭിക്കും. മൊത്തം 344 കോടി രൂപ ചെലവുവരും.ഇവ ബി.ഒ.ടി വ്യവസ്ഥയില്‍ ആയിരിക്കും പണിയുക.
