പഞ്ചായത്തുകള്‍ക്ക് 1568 കോടി

Posted on: 21 Feb 2009


തിരുവനന്തപുരം: പഞ്ചായത്തുകള്‍ക്ക് വികസന ഫണ്ടായി 1568 കോടിരൂപയും 'ജനറല്‍ പര്‍പ്പസ് ഫണ്ടാ'യി 319 കോടിയും 'മെയിന്റനന്‍സ് ഗ്രാന്റാ'യി 349 കോടിയും ബജറ്റില്‍ വകയിരുത്തി. കുടുംബശ്രീ പദ്ധതികള്‍ ചിട്ടപ്പെടുത്താന്‍ 5000 രൂപ അലവന്‍സ് നല്‍കി ഓരോ അക്കൗണ്ടന്റുമാരെ നിയമിക്കാന്‍ സി.ഡി.എസിന് അനുമതി നല്‍കി. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഓരോ അക്കൗണ്ടന്റിന്റെ തസ്തിക പുതിയതായി അനുവദിച്ചു.
മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും 273 കോടിരൂപ വികസന ഫണ്ടായും 80 കോടിരൂപ ജനറല്‍ പര്‍പ്പസ് ഫണ്ടായും 79 കോടിരൂപ മെയിന്റനന്‍സ് ഗ്രാന്റായും വകകൊള്ളിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനുകള്‍ കെ.എസ്.ആര്‍.ടി.സി.യുമായി സഹകരിച്ച് 200 ആധുനിക സിറ്റി സര്‍വീസ് ബസ്സുകള്‍ തുടങ്ങും.



MathrubhumiMatrimonial