githadharsanam
ഗീതാദര്‍ശനം - 696

മോക്ഷസംന്യാസയോഗം ആഹാരത്തിന്റെ കാര്യം പറഞ്ഞത് എല്ലാ ഭൗതികകാര്യങ്ങളെയും മൊത്തമായി ഉദ്ദേശിച്ചാണ്. എല്ലാം ഉപേക്ഷിക്കണമെന്നല്ല, ആവശ്യത്തിനേ ആകാവൂ എന്നു മാത്രം. ('ഒട്ടും ഉണ്ണാത്തവ'നും യോഗം ശീലിക്കാനാവില്ല എന്നു മുന്‍പെത്തന്നെ താക്കീതു തന്നിട്ടുണ്ട്.) മനസ്സിന്റെ പ്രകടനമാണ്...



ഗീതാദര്‍ശനം - 695

മോക്ഷ സംന്യാസയോഗം അമ്പമ്പൊ, ഇത്രയൊക്കെ പാടുപെടണമെങ്കില്‍ ഞാനില്ല എന്നു പിന്തിരിയേണ്ടതില്ല. സത്യത്തില്‍ ഇതൊന്നും ഒരു പെടാപ്പാടല്ല എന്ന് അല്പാല്പമായി ശ്രമിച്ചു നോക്കിയാല്‍ അറിയാം. അറിവു കിട്ടുന്തോറും അതു കുറേശ്ശെയായി ജീവിതത്തില്‍ പ്രതിഫലിച്ചു തുടങ്ങും. സുഖവും ശാന്തിയും...



ഗീതാദര്‍ശനം - 694

മോക്ഷ സംന്യാസയോഗം നമ്മുടെ ശരീരവും മനസ്സും ബാഹ്യലോകവും ആ ശുദ്ധബോധത്തില്‍ താത്കാലികമായി ഉള്ള ഏതാനും കാര്യങ്ങള്‍ മാത്രമാണ് എന്ന് നാം തിരിച്ചറിയുന്നില്ല. ശുദ്ധബോധത്തെ കണ്ടെത്തുന്നതിനു പകരം, നാം നമ്മുടെ ശരീരത്തെയും മനസ്സിനെയും അഹംബോധത്തെയും ''ഇതാണ് ഞാന്‍'' എന്ന അഹങ്കാരമാക്കി...



ഗീതാദര്‍ശനം - 693

മോക്ഷ സംന്യാസയോഗം തുരീയം എന്ന അവസ്ഥയില്‍ ഉള്ള ബോധാവസ്ഥ ശരീരം കേന്ദ്രമായി അല്ല. തികച്ചും അവാച്യമായ ആനന്ദാവസ്ഥയായ ഇത്, അതിനാല്‍, 'മനസ്സിലാക്കാന്‍' ആവില്ല. എല്ലാം അറിയുന്ന, എന്റെ എന്ന തോന്നലില്ലാത്ത, പരമാത്മാവിന്റെ സ്ഥിതിതന്നെ ഇത്. അതില്‍നിന്നാണ് ബോധത്തിന്റെ മറ്റു മൂന്നു...



ഗീതാദര്‍ശനം - 692

മോക്ഷ സംന്യാസയോഗം ജ്ഞാനനിഷ്ഠയ്ക്ക് 'പരാ' എന്ന വിശേഷണം നല്‍കിയിരിക്കുന്നു. പുരുഷാര്‍ഥങ്ങളെല്ലാം അതില്‍ പര്യവസാനിക്കുന്നു എന്നും അതിനപ്പുറം നേടേണ്ടതായി ഒന്നുമില്ല എന്നും സാരം. ബോധമില്ലാതെ അനുഭവം സാധ്യമല്ല. നമ്മുടെ അനുഭവങ്ങളെല്ലാം ബോധാനുഭവങ്ങളാണ്. ബോധം പോയി എന്നുപറഞ്ഞാല്‍...



ഗീതാദര്‍ശനം - 691

മോക്ഷ സംന്യാസയോഗം ഞാന്‍ ചെയ്യുന്നു എന്നു മനസ്സും ഞാന്‍ ഫലം അനുഭവിക്കുന്നു എന്നു ബുദ്ധിയും പുറപ്പെടുന്നു. അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആഗ്രഹങ്ങളും അവയില്‍നിന്ന് കൊതിപ്പിക്കുന്ന സങ്കല്പങ്ങളും ജനിക്കുന്നു. ഇത്തരം സങ്കല്പങ്ങളുടെ പ്രകടനമാണ് കാമ്യകര്‍മം. സങ്കല്പത്തില്‍നിന്നു...



ഗീതാദര്‍ശനം - 690

മോക്ഷ സംന്യാസയോഗം എങ്കില്‍ കര്‍മത്തെ സമൂലം ഉപേക്ഷിക്കുകയല്ലേ വേണ്ടത്? സ്വധര്‍മമാണെങ്കില്‍ത്തന്നെ എന്തിന് ചെയ്യണം? ഈ ചോദ്യത്തിനാണ് സര്‍വകര്‍മപരിത്യാഗസിദ്ധാന്തം ആവിഷ്‌കരിച്ചവര്‍ തെറ്റായ ഉത്തരം നല്‍കിയത്. എല്ലാം ഉപേക്ഷിക്കുക എന്നതാണ് അവര്‍ കണ്ട പോംവഴി. കര്‍മങ്ങള്‍...



ഗീതാദര്‍ശനം - 689

മോക്ഷസംന്യാസയോഗം എല്ലാവര്‍ക്കും ഡോക്ടറോ എന്‍ജിനീയറോ അല്ലെങ്കില്‍ ഭരണാധികാരിയോ ആകണമെന്നു തോന്നിയാല്‍, ഇവര്‍ക്കിടയില്‍ ഇതിനൊക്കെയായി സ്വഭാവപ്രകൃതമുള്ളവര്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും അവര്‍ ലക്ഷ്യം നേടിയാലുമില്ലെങ്കിലും നിത്യമായ അശാന്തിയും വിഷമങ്ങളും മിച്ചം....



ഗീതാദര്‍ശനം - 688

മോക്ഷ സംന്യാസയോഗം കാരണം, അതു ചെയ്താല്‍ പാപമുണ്ടാകും. പ്രകൃതി നല്‍കുന്ന കര്‍മചോദനയാണ് സ്വഭാവം. ആ വഴിയെ ഒഴുകാനാണ് ജീവിതം എന്ന പുഴ ഉത്ഭവിച്ചത്. അര്‍ജുനനെ സംബന്ധിച്ചിടത്തോളം, ആ പുഴ ഇനിയങ്ങോട്ട് ഒഴുകേണ്ടുന്ന വഴിയും ചുറ്റുപാടും പ്രകൃതി ഒരുക്കിക്കഴിഞ്ഞു. ഈ യുദ്ധം ഇല്ലാതാക്കാന്‍...



ഗീതാദര്‍ശനം - 687

മോക്ഷ സംന്യാസയോഗം സ്വഭാവനിയതമായ കര്‍മം തിരിച്ചറിയാന്‍ എളുപ്പമാര്‍ഗമുണ്ട്. അത് ചെയ്യുമ്പോള്‍ ലഭിക്കുന്ന സന്തോഷവും ലയവും നോക്കിയാല്‍ മതി. ഏതു പണി ചെയ്യുമ്പോഴാണോ ഏറ്റവും കൂടുതല്‍ ലയവും സന്തോഷവും കിട്ടുന്നത് ആ പണിയാണ് ഒരാളുടെ സ്വഭാവാനുസാരമായ കര്‍മം അഥവാ സ്വധര്‍മം....



ഗീതാദര്‍ശനം - 686

മോക്ഷസംന്യാസയോഗം സമൂഹത്തില്‍ മൊത്തമായുള്ള ശാന്തിയും സന്തോഷവുമാണ് സമൂഹാരോഗ്യലക്ഷണം. അതു പ്രകടമാകുന്നത് പരസ്​പരസഹായസന്നദ്ധതയിലൂടെയാണ്. അതില്ലാതെ പുറമേ കുറെ അംബരചുംബികളും ആഡംബര കാറുകളും ഉണ്ടോ എന്നു നോക്കി സമൂഹപുരോഗതി വിലയിരുത്താനാവില്ല. ഇവയൊന്നും വേണ്ട എന്നല്ല....



ഗീതാദര്‍ശനം - 685

മോക്ഷ സംന്യാസയോഗം സ്വധര്‍മം സമൂഹധര്‍മവുമായി ഒത്തു പോകുന്ന മാതൃകാസമൂഹത്തില്‍ അഞ്ചു നിഷ്‌കര്‍ഷകളുണ്ട്: 1. അവശ്യവസ്തുക്കളുടെ (ഭക്ഷണം, വെള്ളം, വസ്ത്രം, പാര്‍പ്പിടം, ശുചിയായ പരിസരം) ലഭ്യത എല്ലാവര്‍ക്കും ഉണ്ടായിരിക്കണം. 2. ആരോഗ്യപരിപാലനരംഗത്തുള്ള സൗകര്യങ്ങള്‍ (ആസ്​പത്രിയും...



ഗീതാദര്‍ശനം - 684

മോക്ഷ സംന്യാസയോഗം സത്യം അറിയുന്നതോടെ സംശയങ്ങള്‍ നീങ്ങും. എന്താണ് സത്യം? സര്‍വവ്യാപിയായ പുരുഷോത്തമന്റെ പ്രകൃതിസ്​പന്ദനമാണ് കര്‍മമയമായ ഈ പ്രപഞ്ചം എന്നതുതന്നെ. ആര്‍ എവിടെ എപ്പോള്‍ ചെയ്യുന്ന ഏതു കര്‍മവും അപ്പോള്‍ ആ ഏകീകൃതവും സമീകൃതവുമായ മഹാബലത്തിന്റെ പ്രകൃതിസ്​പന്ദാംശമാണ്....



ഗീതാദര്‍ശനം - 683

മോക്ഷസംന്യാസയോഗം രാഗദ്വേഷങ്ങള്‍ക്കതീതമായ, എല്ലാ ജീവജാലങ്ങളും ഉള്‍പ്പെടുന്ന പ്രകൃതിയോട് ഇണങ്ങിയുള്ള, പാരിസ്ഥിതികമായി സംശുദ്ധമായ ജീവിതമാണ് മനുഷ്യന്‍ ആശിക്കേണ്ടതും മനുഷ്യന് നല്ലതും. ഇങ്ങനെ അല്ലെങ്കില്‍ വ്യവസ്ഥിതിയെ ആശാസ്യമായി മാറ്റാനോ ആ മാറ്റത്തെ നിലനിര്‍ത്താനോ...



ഗീതാദര്‍ശനം - 682

മോക്ഷ സംന്യാസയോഗം സ്വകാര്യസ്വത്ത് എന്ന ആശയവും അതില്‍നിന്നുണ്ടാകുന്ന ആര്‍ത്തികളുമാണ് ഈ ദൂഷിതവലയത്തിന്റെ നാരായവേര്. പ്രകൃതിവിഭവങ്ങളെന്നപോലെ മനുഷ്യവിഭവവും ഏതാനും പേരുടെ സ്വകാര്യസ്വത്തായി മാറാം. അടിമക്കച്ചവടവും പണയപ്പണിയും (ബോണ്ടഡ് ലേബര്‍) ഉദാഹരണം. പ്രകൃതിവിഭവങ്ങള്‍...



ഗീതാദര്‍ശനം - 681

മോക്ഷ സംന്യാസയോഗം ചൂഷണം ചെയ്യപ്പെടുന്ന പാവപ്പെട്ടവനോ, അവന്റെ ഏക ആശ്രയം അവന്റെ തൊഴിലായിത്തീരുന്നു. ശമ്പളത്തിനു വേണ്ടി മാത്രമാണ് ജോലി ചെയ്യുന്നത്. അതിനാല്‍, പണിശാലയില്‍ അയാള്‍ അന്യനാണ്. ശമ്പളം കൂടുതല്‍ ചോദിച്ചാല്‍ പിരിച്ചുവിടപ്പെടുമെന്നറിയാം. ഇതേ കൂലിക്കോ അതിലും...






( Page 3 of 46 )






MathrubhumiMatrimonial