githadharsanam
ഗീതാദര്‍ശനം - 730

മോക്ഷ സംന്യാസയോഗം ഗീതയുടെ സാരസംഗ്രഹമാണ് സഞ്ജയന്റെ ഈ തീരുമാനം. ആത്മീയതയും പ്രാപഞ്ചികതയും രണ്ടും രണ്ടല്ല, ഒന്നിന്റെതന്നെ തുടര്‍ച്ചയാണ്. രണ്ടും സമഞ്ജസമായി സമ്മേളിക്കുന്നതാണ് സുസ്ഥിതിയുടെ രഹസ്യം. അപരാവിദ്യകളും (സയന്‍സ്) പരാവിദ്യയും (ബ്രഹ്മവിദ്യ) കൈകോര്‍ക്കുമ്പോള്‍...ഗീതാദര്‍ശനം - 729

മോക്ഷസംന്യാസയോഗം യത്ര യോഗേശ്വരഃ കൃഷ്ണഃ യത്ര പാര്‍ഥോ ധനുര്‍ധരഃ തത്ര ശ്രീര്‍വിജയോ ഭൂതിഃ ധ്രുവാ നീതിര്‍മതിര്‍മമ എവിടെ യോഗേശ്വരനായ കൃഷ്ണനുണ്ടോ, എവിടെ ധനുര്‍ധരനായ പാര്‍ഥനുണ്ടോ, അവിടെയാണ് ഐശ്വര്യവും വിജയവും അഭിവൃദ്ധിയും അടിയുറപ്പുള്ള നീതിയും എന്നാണ്...ഗീതാദര്‍ശനം - 728

മോക്ഷസംന്യാസയോഗം പ്രപഞ്ചത്തിന്റെ ഉല്പത്തിയും നിലനില്പും നാശവുമാണ്, ഒരു ചലച്ചിത്രംപോലെ അവതരിപ്പിക്കപ്പെട്ട വിശ്വരൂപദര്‍ശനം. വിശ്വത്തിന് ആശ്രയവും അതിന്റെ നിയന്താവുമായ അനശ്വരശക്തിയുടെ ആ കാഴ്ചയും അതില്‍നിന്നുണ്ടാകുന്ന അനുഭൂതിയുമാണ് ഈ ലോകത്തില്‍ ഏറ്റവും വലിയ...ഗീതാദര്‍ശനം - 727

മോക്ഷ സംന്യാസയോഗം ധൃതരാഷ്ട്രന്‍ മഹാരാജാവാണ്. പക്ഷേ, ഗീതാപാഠമെന്ന പാലുള്ള അകിട്ടിലും ചോര മാത്രമാണ് അദ്ദേഹത്തിന് കൗതുകം. ഗീത അദ്ദേഹത്തിന് ആശ്ചര്യകരമോ പുണ്യപ്രദമോ അല്ലെന്നു മാത്രമല്ല, അത് അദ്ദേഹത്തിന്റെ മനസ്സിനെ ഉമിത്തീപോലെ നീറ്റുകയാണ്. അപ്പോഴാണ് സഞ്ജയന്‍ പറയുന്നത്,...ഗീതാദര്‍ശനം - 726

മോക്ഷ സംന്യാസയോഗം പ്രപഞ്ചരഹസ്യമാണ് വെളിപ്പെട്ടു കിട്ടിയത്. അതറിയാനുള്ള അവസരം ദുര്‍ലഭമാണ്. അതറിഞ്ഞാലോ, പിന്നെയൊന്നും അറിയാനില്ല. അതാണ് അതിന്റെ പരമത്വം. യോഗവിദ്യയുടെ പരമോന്നതഗുരുവായ കൃഷ്ണനില്‍നിന്ന് നേരിട്ടുതന്നെ അതു കേട്ടറിയാന്‍ കഴിയുന്നതിലും വലിയ സൗഭാഗ്യം എന്തുണ്ട്....ഗീതാദര്‍ശനം - 725

മോക്ഷ സംന്യാസയോഗം സര്‍വാത്മാവാണ് കൃഷ്ണന്‍. അര്‍ജുനന്‍ മഹാത്മാവുമാണ്. ഇത്രയും പ്രധാനപ്പെട്ട രണ്ടുപേര്‍ തമ്മിലുള്ള ചര്‍ച്ച വളരെ വലിയ പ്രാധാന്യം, അഥവാ അദ്ഭുതം ഉള്ളതുതന്നെ. മനുഷ്യരില്‍ മികവുറ്റ ഒരാളുടെ ജീവനും പ്രപഞ്ചത്തിന്റെ ജീവനും തമ്മിലൊരു സംഭാഷണം മുന്‍പൊരിക്കലും...ഗീതാദര്‍ശനം - 724

മോക്ഷ സംന്യാസയോഗം പക്ഷേ, അര്‍ജുനനുപോലും ഈ അറിവിലും പ്രതിജ്ഞയിലും ഉറച്ചു നിന്ന് പ്രവര്‍ത്തിക്കാന്‍ പില്‍ക്കാലജീവിതത്തില്‍ ഉടനീളം സാധിച്ചുവോ? ഇല്ലെന്നതാണ് വാസ്തവം. പാളിച്ചകള്‍ സ്വാഭാവികമാണ്. ആശങ്കപ്പെടേണ്ടതില്ല, സങ്കടപ്പെടേണ്ടതുമില്ല. അവസാനം, അര്‍ജുനന്റെ നിലയും...ഗീതാദര്‍ശനം - 723

മോക്ഷസംന്യാസയോഗം 'അച്യുത'ന് 'ഒരിക്കലും നാശമില്ലാത്തവന്‍', 'ഒരു വീഴ്ചയും പറ്റാത്തവന്‍', 'ഭക്തരെ ഉയര്‍ത്തുന്നവന്‍' എന്നെല്ലാമാണ് അര്‍ഥം. സന്ദര്‍ഭോചിതമാണ് ഈ സംബോധന. കൃതജ്ഞതയാണ് അര്‍ജുനന്റെ വാക്കുകളില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഒരിക്കലും നാശമില്ലാത്ത ആ മഹാപ്രസാദം...ഗീതാദര്‍ശനം - 722

മോക്ഷ സംന്യാസയോഗം മനസ്സിന്റെ തലത്തില്‍ പറ്റുന്ന അറിവില്ലായ്മ കാരണം പാമ്പിനെ കയറായും മറിച്ചും മനസ്സിലാക്കുന്നു. നിരക്കാത്ത യുക്തികളിലൂടെ എത്തിപ്പെടുന്ന നിഗമനങ്ങള്‍ ബുദ്ധിയുടെ തലത്തിലെ അറിവില്ലായ്മകള്‍. ഞാനാണ് കേമന്‍ എന്നും ഈശ്വരന്‍ ഇല്ല എന്നുമൊക്കെ സ്ഥാപിക്കാന്‍...ഗീതാദര്‍ശനം - 721

മോക്ഷ സംന്യാസയോഗം കണ്മുന്നിലുള്ളതില്‍ പലതും നാം കാണാറില്ല, കാതില്‍ വീഴുന്ന ശബ്ദങ്ങളില്‍ മിക്കതും നാം കേള്‍ക്കാറുമില്ല. താത്പര്യമുള്ളതേ കേള്‍ക്കൂ. അഭിരുചിയുള്ളതിലേ ഫലപ്രദമായ താത്പര്യമുണ്ടാകൂ. പാട്ട് ഇഷ്ടമാണെന്നാലും ത്യാഗരാജരേക്കാള്‍ വലിയ പാട്ടുകാരന്‍ താനാണെന്ന്...ഗീതാദര്‍ശനം - 720

മോക്ഷ സംന്യാസയോഗം ഓരോ സംശയവും എരിയുമ്പോള്‍ ജ്ഞാനാഗ്‌നി അത്രയ്ക്ക് അഭിവൃദ്ധിപ്പെടുന്നു. ലോകത്തെയും ജീവിതത്തെയും തന്നെയും പറ്റി എല്ലാ കാലത്തും ലോകത്തെവിടെയുമുള്ള മനുഷ്യന് ഉണ്ടാകാവുന്ന അടിസ്ഥാനസംശയങ്ങള്‍ എല്ലാംതന്നെ അടുക്കി ക്രോഡീകരിച്ച് യുക്തിസഹമായ ഉത്തരം...ഗീതാദര്‍ശനം - 719

മോക്ഷസംന്യാസയോഗം അധ്യേഷ്യതേ ച യ ഇമം ധര്‍മ്യം സംവാദമാവയോഃ ജ്ഞാനയജ്ഞേന തേനാഹം ഇഷ്ടഃ സ്യാമിതി മേ മതിഃ എന്നുമാത്രമല്ല, ഈശ്വരപ്രാപ്തിക്കുപകരിക്കുന്ന, നമ്മുടെ രണ്ടുപേരുടെയും ഈ സംഭാഷണം ആരാണോ പഠിച്ച് മനനം ചെയ്യുന്നത്, അവന്‍ എന്നെ ജ്ഞാനയജ്ഞംകൊണ്ട് ആരാധിക്കുന്നതായി...ഗീതാദര്‍ശനം - 718

മോക്ഷ സംന്യാസയോഗം ന ച തസ്മാന്മനുഷ്യേഷു കശ്ചിന്മേ പ്രിയകൃത്തമഃ ഭവിതാ ന ച മേ തസ്മാത് അന്യഃ പ്രിയതരോ ഭുവി മാത്രമല്ല, അവനേക്കാള്‍ എനിക്ക് പ്രിയങ്കരനായി മനുഷ്യര്‍ക്കിടയില്‍ ആരുംതന്നെ ഇല്ല. എനിക്ക് അവനേക്കാള്‍ പ്രിയപ്പെട്ട മറ്റൊരാള്‍ ഭൂമിയില്‍ ഇനി ഉണ്ടാകാനും പോകുന്നില്ല....ഗീതാദര്‍ശനം - 717

മോക്ഷ സംന്യാസയോഗം ഏതു മനോഭാവത്തോടെയാണ് ഗീത വ്യാഖ്യാനിച്ചുകൊടുക്കേണ്ടതെന്നും ആര്‍ക്കാണെന്നും അതിന്റെ ഫലശ്രുതിയും പറയുന്നു. അര്‍ഹതയുടെ കാര്യത്തില്‍ നേരത്തേ പറഞ്ഞ നിബന്ധനകള്‍ക്ക് അല്പം അയവു വരുത്തിയതിന് കാരണമുണ്ട്. മനസ്സിന് മതിയായ ഏകാഗ്രത ഇല്ലാത്തവനെന്നാലും,...ഗീതാദര്‍ശനം - 716

മോക്ഷ സംന്യാസയോഗം മറ്റു ശാസ്ത്രങ്ങളെ അപേക്ഷിച്ച് അദൈ്വതത്തിലെ അറിവുകള്‍ ഉള്ളില്‍നിന്നു വരുന്നതാണെന്നു പറയപ്പെടുന്നു. ആ അറിവുകളെ ഉണര്‍ത്തുക മാത്രമാണ് നാം ഭഗവദ്ഗീത പഠിക്കുമ്പോള്‍ ചെയ്യുന്നത്. അറിവുകള്‍ സത്യമാണെന്ന ഏറ്റവും വലിയ തെളിവും ഏവര്‍ക്കും അവരവരുടെ ഉള്ളില്‍നിന്ന്...ഗീതാദര്‍ശനം - 715

മോക്ഷ സംന്യാസയോഗം പരമ്പരാഗതങ്ങളായ ആചാരങ്ങള്‍ അനുഷ്ഠിക്കാതിരുന്നാല്‍ പാപം ഉണ്ടാവില്ലേ എന്നു ശങ്കിക്കേണ്ടതില്ല. ഉണ്ടാവില്ല. കാരണം, പരമാത്മാവിലേക്കുള്ള തീര്‍ഥയാത്രയില്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ പിന്നെ ഇതിന്റെ ഒന്നിന്റെയും ആവശ്യം വരുന്നില്ല. ഏകവും അദൈ്വതവുമാണ് പരംപൊരുള്‍....


( Page 1 of 46 )


MathrubhumiMatrimonial