githadharsanam
ഗീതാദര്‍ശനം - 487

ഗുണത്രയ വിഭാഗയോഗം അനാദിയും ഗുണരഹിതവുമായ പരംപൊരുളിന് 'ധര്‍മം' ഒന്നും ഇല്ല. ('സര്‍വധര്‍മാന്‍ പരിത്യജ്യ' - 18, 66.) പരംപൊരുളിന്റെ സ്വരൂപവുമായുള്ള ഐക്യപ്പെടലിനെയാണ് സാധര്‍മ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. (''അല്ലയോ പാണ്ഡുപുത്രാ, എന്നെ പ്രാപിക്കുന്നവര്‍ അനിത്യത മറന്ന് നിത്യതയില്‍...



ഗീതാദര്‍ശനം - 486

ഗുണത്രയ വിഭാഗയോഗം മരണാനന്തരമുള്ള സിദ്ധിയെക്കുറിച്ചല്ല, ജീവിച്ചിരിക്കെത്തന്നെയുള്ള നേട്ടത്തെപ്പറ്റിയാണ്, ഇവിടെ പറയുന്നത്. ആത്യന്തികമായതിനെ സാക്ഷാത്കരിക്കാനുതകുന്ന അറിവാണ് അറിവുകളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമെന്നതില്‍ തര്‍ക്കത്തിനിടമില്ല. എങ്ങും വ്യാപിച്ചിരിക്കുന്ന...



ഗീതാദര്‍ശനം - 485

ഗുണത്രയ വിഭാഗയോഗം ഭൗതികവും മനഃശാസ്ത്രവും ജീവശ്ശാസ്ത്രവും എല്ലാം ഗീതയുടെ കാഴ്ചപ്പാടില്‍ വിശാലമായ പ്രപഞ്ചവിജ്ഞാനീയത്തിന്റെ കൈവഴികളാണ്. ബലങ്ങളെയെന്നപോലെ ഗീത അറിവുകളെയും ഏകീകരിക്കുന്നു. (മനഃശാസ്ത്രത്തെ ജീവശ്ശാസ്ത്രത്തിലും ആ ജീവശ്ശാസ്ത്രത്തെ രസതന്ത്രത്തിലും ആ...



ഗീതാദര്‍ശനം - 484

ഗുണത്രയ വിഭാഗയോഗം സ്​പന്ദത്തിന്റെ മൂന്ന് അവസ്ഥകളിലെ ആഭിമുഖ്യങ്ങളെ വെവ്വേറെ 'ഗുണ'ങ്ങളായി സങ്കല്പിക്കാം. ഈ ഗുണങ്ങള്‍ നിറവേറുന്നതിലെ 'തികവില്ലായ്മകള്‍' അവ്യക്തമാധ്യമത്തില്‍ അലയിളക്കി ആകര്‍ഷണവികര്‍ഷണബലങ്ങളായി പ്രകടമാകുന്നു. ഇവയുടെ വരുതിയില്‍പ്പെട്ടാണ് സ്​പന്ദങ്ങള്‍...



ഗീതാദര്‍ശനം - 483

ഗുണത്രയ വിഭാഗയോഗം ഏകതാനവും നിര്‍വികാരവുമായ പരംപൊരുള്‍, ഏകതാനവും നിര്‍ജീവവുമായ ജഡപ്രകൃതിയുമായി ചേര്‍ന്നാണോ പ്രപഞ്ചം സംഭവിക്കുന്നത്? അങ്ങനെയെങ്കില്‍, അത്തരമൊരു പ്രപഞ്ചത്തില്‍ അനന്തവൈജാത്യങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു? പരംപൊരുളിന്റെ തന്നെ ഭാവാന്തരമായ അക്ഷരപ്രകൃതി...



ഗീതാദര്‍ശനം - 482

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം ആ തിരിച്ചറിവുണ്ടാകുമ്പോള്‍ ഭൂതപ്രകൃതിയില്‍നിന്ന് മോചനം ലഭിക്കും. ഭൂതപ്രകൃതിയില്‍ പുലരുന്ന അന്തഃകരണവൃത്തി, പുരുഷോത്തമസാന്നിധ്യം തിരിച്ചറിയാതെ, പ്രാപഞ്ചികങ്ങളായ സുഖദുഃഖങ്ങള്‍ അനുഭവിക്കുന്നു. വാസനകള്‍ പ്രാവര്‍ത്തികമാക്കുകയും പുതിയ...



ഗീതാദര്‍ശനം - 481

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം ഈ ഉപമയെ ഈ രണ്ട് താത്പര്യങ്ങള്‍ക്കപ്പുറത്തേക്ക് നീട്ടാനാവില്ല. കാരണം, സൂര്യനാണ് എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്നതെന്ന് നമുക്ക് പ്രത്യക്ഷമായി കാണാം. പക്ഷേ, ആത്മാവാണ് നമ്മുടെ മനോബുദ്ധികളെ മാത്രമല്ല സകല ചരാചരങ്ങളെയും പ്രകാശിപ്പിക്കുന്നതെന്ന്...



ഗീതാദര്‍ശനം - 480

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം സര്‍വാധാരമായ ഒരേ ഒരു നിത്യവസ്തു ഈ മഹാപ്രപഞ്ചത്തെ തനിച്ചെങ്ങനെ സമ്യക്കായി പ്രകാശിപ്പിക്കുന്നു? എന്താണ് ഈ കൗശലത്തിന്റെ സ്വഭാവം? യഥാ പ്രകാശയത്യേകഃ കൃത്സ്‌നം ലോകമിമം രവിഃ ക്ഷേത്രം ക്ഷേത്രീ തഥാ കൃത്സ്‌നം പ്രകാശയതി ഭാരത ഭരതവംശജനായ...



ഗീതാദര്‍ശനം - 479

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം എല്ലാറ്റിനും ആശ്രയമായി നില്‍ക്കെത്തന്നെ ഒന്നിനാലും കറയോ പോറലോ ഏല്പിക്കപ്പെടാത്ത അവസ്ഥ പഞ്ചഭൂതങ്ങളിലൊന്നായ ആകാശത്തിനുതന്നെ കാണുന്നുണ്ട്. അപ്പോള്‍ അതിനും കാരണമായ ചിദ്വസ്തു സര്‍വഥാ നിശ്ചലവും നിര്‍ല്ലേപവുമായിരിക്കും എന്നു നിശ്ചയം....



ഗീതാദര്‍ശനം - 478

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം കര്‍മങ്ങള്‍ പ്രകൃതിയാണ് ചെയ്യുന്നത്. കര്‍മഫലങ്ങള്‍ സ്ഥൂലസൂക്ഷ്മശരീരങ്ങളിലേ അനുഭവവേദ്യമാകൂ. അതിനാല്‍, അവ പുരുഷോത്തമനെ ബാധിക്കില്ല. ഈ നിര്‍ല്ലേപത മനസ്സിലാക്കിത്തരാന്‍ ഒരു ഉപമ അവതരിപ്പിക്കുന്നു. യഥാ സര്‍വഗതം സൗക്ഷ്മ്യാത് ആകാശം നോപലിപ്യതേ...



ഗീതാദര്‍ശനം - 477

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം മഹാസ്​പന്ദത്തിന്റെ തുടക്കം തൊട്ട് ഇന്നോളവും ഇനി നാളെയും ഇക്കാണായ പ്രപഞ്ചത്തിലെ എല്ലാതും ഉണ്ടായി മറയുന്നവയാണ്. ഇതിനെല്ലാം ഉണ്ടായിവരാനും നിലനില്‍ക്കാനും തിരികെ ചെന്നുമറയാനുമുള്ള പരമമായ ആശ്രയം, മറ്റൊന്നില്‍നിന്നുണ്ടായി കുറച്ചിട കഴിഞ്ഞ്...



ഗീതാദര്‍ശനം - 476

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം 'അനുപശ്യതി' എന്നാണ് പ്രയോഗം. എന്നുവെച്ചാല്‍, ഈ നേര് അറിഞ്ഞാല്‍ പോരാ, അതിന്റെ സത്യാവസ്ഥ 'കാണണം' (അനുഭവത്തില്‍ വരണം). സ്ഥിരമായ അനുഭവം അതായിരിക്കണം. കണ്ടുകിട്ടിയാലല്ലേ കണ്ടുകൊണ്ടേ ഇരിക്കാനാവൂ ? എവിടെ കണ്ടുകിട്ടും ? കണ്ടുകിട്ടാന്‍ ഏറ്റവും എളുപ്പം...



ഗീതാദര്‍ശനം - 475

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം വെള്ളത്തില്‍ ജനിച്ചു ജീവിച്ചു കൊഴിയുന്ന താമരയിലയില്‍ ഒരു തുള്ളി വെള്ളവും പറ്റിപ്പിടിക്കാത്തപോലെ നിസ്സംഗനായ ജീവന്‍മുക്തനില്‍ കര്‍മഫലങ്ങള്‍ ഒട്ടിപ്പിടിക്കുന്നില്ല. ഇത്തരമൊരാള്‍ക്ക് ഈ പ്രപഞ്ചത്തില്‍ എവ്വിധമുള്ള തിരുത്തുകള്‍ നടപ്പാക്കേണ്ടിവന്നാലും...



ഗീതാദര്‍ശനം - 474

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം നിജസ്ഥിതി അറിയുന്നവര്‍ പ്രപഞ്ചത്തില്‍, തന്‍േറതെന്നല്ല, ഒന്നിന്റെയും ദേഹ-ദേഹി ബന്ധത്തിന്റെ സൗഷ്ഠവത്തെ കളങ്കപ്പെടുത്തുന്ന ഒരു കാര്യവും ചെയ്യില്ല. സ്വശരീരത്തെ ഉപദ്രവിക്കുന്ന തപസ്സോ സാധനകളോ ഏറ്റെടുക്കില്ല. സ്വാഭാവികമായി ജീവിക്കാന്‍...



ഗീതാദര്‍ശനം - 473

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം സമം പശ്യന്‍ ഹി സര്‍വത്ര സമവസ്ഥിതമീശ്വരം ന ഹി നസ്ത്യാത്മനാത്മാനം തതോ യാതി പരാം ഗതിം എങ്ങെങ്ങും ഒരുപോലെ നിറഞ്ഞിരിക്കുന്ന ഈശ്വരനെ കാണുന്നവനാകട്ടെ, മനസ്സുകൊണ്ട് സ്വരൂപമായ ആത്മാവിനെ (ആത്മാനുഭവത്തെ) നശിപ്പിക്കുന്നില്ല....



ഗീതാദര്‍ശനം - 472

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം പരംപൊരുളിന്റെ 'അനുഗ്രഹ'മോ 'സഹായ'മോ 'പ്രത്യേകപരിഗണന'യോ ആര്‍ക്കും ലഭ്യമല്ല, അതിനെ മൊത്തമായോ ചില്ലറയായിപ്പോലുമോ വില്‍ക്കാന്‍ ആര്‍ക്കും സാധിക്കയുമില്ല. ക്ഷേത്രങ്ങള്‍ അവയുടെ ഗുണങ്ങളിലും വാസനകളിലും അനന്തവൈവിധ്യം പ്രകടിപ്പിക്കുന്നു. വിവേകികള്‍...






( Page 16 of 46 )






MathrubhumiMatrimonial