![]()
അഷ്‌റഫിന്റെ രോഗമുക്തിക്ക് പ്രാര്‍ഥിച്ച് പുസ്തകപ്രകാശനം
കണ്ണൂര്: പരിയാരം മെഡിക്കല് കോളേജ് ഐ.സി.യു.വില് ചികിത്സയില് കഴിയുന്ന കഥാകൃത്ത് അഷ്‌റഫ് ആഡൂരിന്റെ ആരോഗ്യത്തോടെയുള്ള തിരിച്ചുവരവിനുവേണ്ടിയുള്ള പ്രാര്ഥനയോടെ അദ്ദേഹത്തിന്റെ കഥാസമാഹാരം പ്രകാശനം ചെയ്തു. ചികിത്സയ്ക്ക് പണം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ... ![]() ![]()
രാഷ്ട്രീയക്കാര്‍ക്ക് കുടിവെള്ളം തരാനും പറ്റും
കോഴിക്കോട് : ഫ്ലൂക്‌സ് സ്ഥാപിച്ചും ചുവരെഴുതിയുമല്ല, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റിയാണ് രാഷ്ട്രീയപ്രവര്‍ത്തനം നടത്തേണ്ടതെന്ന ചിന്തയ്ക്ക് ഒരു ചെറുവണ്ണൂര്‍ മാതൃക. പാലാറ്റിപ്പാടം കോട്ടലാട മുസ്ലീം ലീഗ് യൂണിറ്റ് തുടക്കം കുറിച്ച ശിഹാബ് തങ്ങള്‍ കുടിവെള്ള... ![]()
ബാബുവിന് വിഷുക്കൈനീട്ടമായി അരലക്ഷം നല്‍കി
ഗുരുവായൂര്‍: അരയ്ക്കുതാഴെ തളര്‍ന്ന് ഏഴു വര്‍ഷമായി കിടപ്പിലായ തിരുവെങ്കിടം സ്വദേശി പെരുവഴിക്കാട്ടില്‍ ബാബുവിന് ഗുരുവായൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ചികിത്സാ സഹായമായി അരലക്ഷം രൂപ നല്‍കി. മണ്ഡലം മുന്‍ പ്രസിഡന്റ് ആര്‍. രവികുമാര്‍, പ്രസിഡന്റ് കെ. മണികണ്ഠന്‍ എന്നിവര്‍... ![]()
കളഞ്ഞ് കിട്ടിയ ഒരു ലക്ഷംരൂപ തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ സമൂഹത്തിന് മാതൃകയായി
അടിമാലി: സ്വകാര്യ ബസ്സില്‍ നിന്ന് റോഡില്‍ വീണപോയ പണം തിരികെ നല്‍കി ഓട്ടോഡ്രൈവര്‍ സമൂഹത്തിന് മാതൃകയായി. പള്ളിവാസല്‍ ടൗണിലെ ഓട്ടോഡ്രൈവര്‍ കണ്ടോത്താഴത്ത് കെ.ആര്‍.രതീഷ് ആണ് പണം തിരികെ നല്‍കിയത്. ശനിയാഴ്ച അടിമാലിയില്‍ നിന്ന് ബൈസണ്‍വാലിയ്ക്ക് പോയ സൂര്യ ബസ്സില്‍... ![]() ![]()
ഓമനയെത്തേടി പശു തിരിച്ചെത്തി, എട്ടുമാസത്തിനുശേഷം
കണ്ണൂര്‍: മാസം എട്ടുകഴിഞ്ഞിട്ടും ഓമനയുടെ പശു ഉടമസ്ഥയെ മറന്നില്ല. എട്ടുമാസം മുമ്പ് വിറ്റ പശുവും കിടാവും കഴിഞ്ഞ ഹര്‍ത്താല്‍ദിവസം രാവിലെ വീട്ടില്‍ തിരിച്ചെത്തി. ചിറക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ മാവിലാക്കണ്ടി ഹൗസില്‍ ഓമനയുടെ പശുവാണ് മാസങ്ങള്‍ക്കുശേഷം... ![]() ![]()
സ്വകാര്യബസ് സ്‌നേഹികള്‍ക്ക് ഫേസ്ബുക്ക് കൂട്ടായ്മ
ആദ്യയാത്ര നാളെ തൊടുപുഴ: കോട്ടയം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍നിന്ന് ഞായറാഴ്ച രാവിലെ 10ന് തൊടുപുഴയ്ക്ക് ഒരു ബസ് പുറപ്പെടും. സ്വകാര്യബസ്സുകളോടുള്ള പ്രേമം തലയ്ക്കുപിടിച്ച ഒരുകൂട്ടം ചെറുപ്പക്കാരാണ് ഇതിലെ യാത്രക്കാരും ഡ്രൈവറും ഡബിള്‍ബെല്ലടിക്കുന്നവരുമെല്ലാം. 'ജി... ![]()
ഭാര്യമാര്‍ വൃക്ക വെച്ചുമാറി; രണ്ടു കുടുംബങ്ങള്‍ വീണ്ടും ജീവിതത്തിലേക്ക്
തിരൂരങ്ങാടി: രണ്ടുഭാര്യമാര്‍ ഭര്‍ത്താക്കന്‍മാര്‍ക്കായി വൃക്കകള്‍ െവച്ചുമാറിയപ്പോള്‍ രണ്ടുകുടുംബങ്ങള്‍ പ്രത്യാശയോടെ ജീവിതത്തിലേക്ക്. മലപ്പുറം തിരൂരങ്ങാടി തൃക്കുളം അട്ടക്കുളങ്ങരയിലെ നജ്മത്ത്(30), കണ്ണൂര്‍ തലശ്ശേരിയിലെ സോന(37) എന്നിവരാണ് ഭര്‍ത്താക്കന്‍മാര്‍ക്കുവേണ്ടി... ![]() ![]()
മിഥുന്‍രാജിനെത്തേടി സഹായമെത്തിത്തുടങ്ങി
കോഴിക്കോട്: രണ്ടുവര്‍ഷംമുമ്പു നടന്ന അപകടത്തെത്തുടര്‍ന്ന് തളര്‍ന്നുപോയ കാക്കൂരിലെ മിഥുന്‍രാജിനെത്തേടി മനസ്സിന്റെ നന്മവറ്റാത്തവരുടെ സഹായമെത്തിത്തുടങ്ങി. കിടക്കയില്‍നിന്നെഴുന്നേല്‍ക്കണമെങ്കില്‍പ്പോലും പരസഹായമാവശ്യമുള്ള മിഥുന്റെ ജീവിതത്തെക്കുറിച്ച് കഴിഞ്ഞദിവസം... ![]()
ഇതു കാരുണ്യത്തിന്റെ വെളിച്ചം: വൃക്കരോഗിയായ യുവാവിന്റെ വീട്ടില്‍ വൈദ്യുതി ജീവനക്കാരുടെ ചെലവില്‍ വെളിച്ചമെത്തി
സീതത്തോട്: ഇരുവൃക്കകളും തകരാറിലായ യുവാവിന്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ സ്വന്തം കീശയില്‍നിന്ന് പണംമുടക്കി വൈദ്യുതികണക്ഷന്‍ നല്‍കി കാരുണ്യത്തിന്റെ പുത്തന്‍മാതൃകയായി. കൊച്ചുകോയിക്കല്‍ കല്ലില്‍വീട്ടില്‍ ടോബി വര്‍ഗീസിന് (35) ആണ് കക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ... ![]() ![]()
വിഷുവിന് വിഷമില്ലാത്ത പച്ചക്കറിയുമായി സി.പി.എം.
കൊച്ചി: സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയ വിഷമില്ലാത്ത പച്ചക്കറികള്‍ വിഷുവിന് വിപണിയിലെത്തിച്ച് സി.പി.എം. പുതുവഴി തുറക്കുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന കീടനാശിനിയടിച്ച പച്ചക്കറികളില്‍നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന്, ജൈവപച്ചക്കറികൃഷി വ്യാപിപ്പിക്കുകയാണ്... ![]() ![]()
അപകടത്തില്‍ മരിച്ച ആഗ്നസ് ഏഴുപേര്‍ക്ക് പുതുജീവനേകും
വേളി: വാഹനാപകടത്തില്‍ ജീവന്‍ നഷ്ടമായ ആഗ്നസിന്റെ അവയവങ്ങള്‍ ഏഴുപേര്‍ക്ക് പുതുജീവിതം നല്‍കും. വലിയവേളി എഫ്.എം. കോട്ടേജില്‍ ആഗ്നസ് പൗലോസ്(67) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. മകനോടൊപ്പം രാത്രിയില്‍ വലിയവേളി സെന്റ് തോമസ് പള്ളിയിലേക്ക് പോകവെ ഇവര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടായിരുന്നു... ![]() ![]()
നാസാ പെസിക് തെരുവുനായ്ക്കളുടെ രക്ഷകന്‍
നാസാ പെസിക്കിനും ചുറ്റും വാലാട്ടി സ്‌നേഹം പ്രകടിപ്പിക്കുന്നത് നൂറുകണക്കിന് നായ്ക്കളാണ്. തന്നെ കാണുമ്പോള്‍ ഓടിയെത്തുന്ന അവയുടെയെല്ലാം പേരുപോലും മൃഗങ്ങളുടെ ഈ രക്ഷകന് അറിയാം. ഓരോന്നിനെയും അയാള്‍ പേര് ചൊല്ലിവിളിക്കും. അവ അടുത്തുവന്ന് സ്‌നേഹം പ്രകടിപ്പിച്ച് ഒതുങ്ങിയിരിക്കും.... ![]() ![]()
ക്ലബ്ബിന്റെ വേദിയില്‍ വിവാഹിതരായത് 16 പേര്‍
കാസര്‍കോട്: ക്ലബ് ഒരുക്കിയ വേദിയില്‍ വിവാഹിതരായത് 16 യുവതീയുവാക്കള്‍. ആശീര്‍വദിക്കാന്‍ എത്തിയത് കേന്ദ്രമന്ത്രിയടക്കമുള്ള പ്രമുഖര്‍. വധുവിന് അഞ്ചുപവന്‍ സ്വര്‍ണവും കുടുംബത്തിന് ഒരു ഓട്ടോറിക്ഷവീതവും സമ്മാനം. ഒപ്പം കല്യാണവസ്ത്രവും വിവാഹസദ്യയും. ബേക്കല്‍ ഹദ്ദാദ്‌നഗര്‍... ![]() ![]()
ക്ലാസിക്ക് സിനിമകളുമായി കുട്ടികളുടെ സിനിമാകൊട്ടക
ഹരിപ്പാട്: ഹോം വര്‍ക്കിന്റെയും സ്‌കൂള്‍ പ്രോജക്ടുകളുടെയും ഭാരമൊഴിഞ്ഞ അവധിക്കാലത്ത് കുട്ടികള്‍ക്ക് നല്ല സിനിമ കാണാനുള്ള സുവര്‍ണ അവസരമാണ്, ഹരിപ്പാട്ടെ സമഭാവന സാംസ്‌കാരിക വേദി ഒരുക്കിയിരിക്കുന്നത്. നഗര മധ്യത്തിലെ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സമഭാവനയുടെ... ![]()
കളഞ്ഞുകിട്ടിയ സ്വര്‍ണ്ണമാല തിരിച്ചുനല്‍കി
കാട്ടൂര്‍: അങ്ങാടിയില്‍നിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണ്ണമാല തിരിച്ചുനല്‍കി മധ്യവയസ്‌കന്‍ മാതൃകയായി. പൊഞ്ഞനം സ്വദേശി പോക്കരുപറമ്പില്‍ വീട്ടില്‍ രാമന്റെ മകന്‍ പ്രതാപന്‍ (55) ആണ് രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല ഉടമസ്ഥ താണിശ്ശേരി പുത്തൂര്‍ വീട്ടില്‍ ഉമേഷിന്റെ... ![]() ![]()
രണേന്ദ്രനെ യാത്രയയയ്ക്കാന്‍ പ്രിയശിഷ്യ പ്രീജ ശ്രീധരന്‍ എത്തി
മറയൂര്‍: കൊട്ടും കുരവയുമില്ലാതെ ആര്‍പ്പുവിളിയും ആരവങ്ങളുമില്ലാതെ രണേന്ദ്രന്‍ ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങി. ലളിതമായ യാത്രയയപ്പ് ചടങ്ങില്‍ പ്രിയശിഷ്യ ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍ കുടുംബസമേതം മറയൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തി. ഇന്ത്യയില്‍ അറിയപ്പെടുന്ന... ![]() |