
അപകടത്തില്‍ മരിച്ച ആഗ്നസ് ഏഴുപേര്‍ക്ക് പുതുജീവനേകും
Posted on: 08 Apr 2015

പട്ടി റോഡിനുകുറുകെ ചാടിയതിനെത്തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ട് പിന്നിലിരുന്ന ആഗ്നസ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആഗ്നസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്‌കമരണം സംഭവിച്ചതായി ഡോക്ടര്‍ അറിയിച്ചു.
ബന്ധുക്കള്‍ ആഗ്നസിന്റെ അവയവങ്ങള്‍ ദാനംചെയ്യാന്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്ന് ആഗ്നസിന്റെ കണ്ണുകളും വൃക്കകളും ഹൃദയവും രക്തവാല്‍വുകളും നീക്കംചെയ്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ജോബോയി, ഹെലന്‍, അബിഡി ഫാക്‌സന്‍(ഖത്തര്‍), ഓസ്‌ക്കര്‍(ഓസ്‌ട്രേലിയ), ഗ്ലാഡ്‌സണ്‍(ലണ്ടന്‍), സിഞ്ചു(ലണ്ടന്‍), ക്ലമന്റ് പൗലോസ്( വി.എസ്.എസ്. സി. കോണ്‍ട്രാക്ടര്‍) എന്നിവരാണ് ആഗ്നസിന്റെ മക്കള്‍. ഫ്രീഡ, ഫ്രാങ്ക്ലൂന്‍, ഷെര്‍ളി(ഖത്തര്‍) മിനി(ഓസ്‌ട്രേലിയ), റീജ(ലണ്ടന്‍), സ്വീറ്റി, എന്നിവര്‍ മരുമക്കളും.
