goodnews head

ക്ലബ്ബിന്റെ വേദിയില്‍ വിവാഹിതരായത് 16 പേര്‍

Posted on: 06 Apr 2015



കാസര്‍കോട്: ക്ലബ് ഒരുക്കിയ വേദിയില്‍ വിവാഹിതരായത് 16 യുവതീയുവാക്കള്‍. ആശീര്‍വദിക്കാന്‍ എത്തിയത് കേന്ദ്രമന്ത്രിയടക്കമുള്ള പ്രമുഖര്‍. വധുവിന് അഞ്ചുപവന്‍ സ്വര്‍ണവും കുടുംബത്തിന് ഒരു ഓട്ടോറിക്ഷവീതവും സമ്മാനം. ഒപ്പം കല്യാണവസ്ത്രവും വിവാഹസദ്യയും. ബേക്കല്‍ ഹദ്ദാദ്‌നഗര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് ഹില്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് സമൂഹവിവാഹം നടത്തിയത്. ബേക്കലില്‍ പ്രത്യേകം തയ്യാറാക്കിയ വിവാഹപ്പന്തലില്‍ ഇവര്‍ കൈപിടിച്ചു.

സമൂഹവിവാഹം കേന്ദ്ര ന്യൂനപക്ഷക്ഷേമ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ഉദ്ഘാടനംചെയ്തു. കര്‍ണാടക ആരോഗ്യമന്ത്രി യു.ടി.ഖാദര്‍ മുഖ്യാതിഥിയായിരുന്നു. നിക്കാഹിന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുള്‍ഹമീദ് അധ്യക്ഷതവഹിച്ചു. ചെര്‍ക്കളം അബ്ദുള്ള, കെ.പി.കുഞ്ഞിക്കണ്ണന്‍, കെ.വി.കുഞ്ഞിരാമന്‍, മെട്രോ മുഹമ്മദ് ഹാജി, കാസിം ഇരിക്കൂര്‍, ഡോ. നൗഫല്‍ കളനാട്, കൊല്ലൂര്‍വിള സുനില്‍, ജമാല്‍ ഹാഷിം അല്‍ ഹജ്ജ് (യു.എ.ഇ.), മാജിദ് ഇബ്രാഹിം അല്‍ മുഹറി, ഷിബു മുഹമ്മദ്, ഏനപ്പോയ അബ്ദുള്ളകുഞ്ഞി, സലീം പാഷ, ശരീഫ് ഖുശി, ഖത്തര്‍ മുഹമ്മദ് ബേക്കല്‍, ജോര്‍ജ് മേലേപറമ്പ്, മുകേഷ് ഗുപ്ത ഡല്‍ഹി, യഹ്യ തളങ്കര, ലത്തീഫ് ഉപ്പള ഗേററ്, പി.കെ. സൂപ്പി ഹാജി, യു.കെ. യൂസഫ്, സിദ്ധിഖ് എം.കെ., അഹമ്മദ് ഷെരീഫ്, നാസര്‍ ഇറാനി, അഷ്‌റഫ് മൗവ്വല്‍, കെ.ബി.എം. ഷെരീഫ് കാപ്പില്‍, ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരം, ഷംസുദ്ദീന്‍ ലതീഫി, എസ്.കെ.മുഹമ്മദ്ശംദാദ്, ഫാസില്‍ നിസാമി കൊല്ലം, ഷാഫി ബാഖവി ചാലിയം, അബ്ബാസ് സഖാഫി ചേരൂര്‍, ഇബ്രാഹിം മദനി എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ അമീര്‍ മസ്താന്‍ സ്വാഗതം പറഞ്ഞു.

ക്ലബ്ബിന്റെ മൂന്നാമത് സമൂഹവിവാഹമാണ് 'മഹര്‍ 2015'. 2012-ല്‍ ഏഴും 2013-ല്‍ 13ഉം വിവാഹങ്ങളും ഗോള്‍ഡ് ഹില്ലിന്റെ മഹര്‍ സമൂഹവിവാഹത്തില്‍ നടന്നിരുന്നു. ക്ലബ് ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുള്‍ഹമീദാണ് നേതൃത്വം നല്കുന്നത്. 'മഹര്‍ 2015'ന്റെ ഭാഗമായുള്ള മൂന്നുപെണ്‍കുട്ടികളുടെ വിവാഹം ശനിയാഴ്ച വിവിധ ക്ഷേത്രങ്ങളില്‍ നടന്നു.

 

 




MathrubhumiMatrimonial