
കളഞ്ഞുകിട്ടിയ സ്വര്‍ണ്ണമാല തിരിച്ചുനല്‍കി
Posted on: 03 Apr 2015
കാട്ടൂര്‍: അങ്ങാടിയില്‍നിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണ്ണമാല തിരിച്ചുനല്‍കി മധ്യവയസ്‌കന്‍ മാതൃകയായി. പൊഞ്ഞനം സ്വദേശി പോക്കരുപറമ്പില്‍ വീട്ടില്‍ രാമന്റെ മകന്‍ പ്രതാപന്‍ (55) ആണ് രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല ഉടമസ്ഥ താണിശ്ശേരി പുത്തൂര്‍ വീട്ടില്‍ ഉമേഷിന്റെ ഭാര്യ സിനിക്ക് കൈമാറിയത്. കളഞ്ഞുകിട്ടിയ മാല പ്രതാപന്‍ കാട്ടൂര്‍ പോലിസിലേല്‍പ്പിച്ചിരുന്നു. പിന്നീട് ഉടമയെ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്റ്റേഷനില്‍വച്ച് എസ്.ഐ. രാജീവന്റെ സാന്നിധ്യത്തില്‍ കൈമാറുകയായിരുന്നു.
