
രാഷ്ട്രീയക്കാര്‍ക്ക് കുടിവെള്ളം തരാനും പറ്റും
Posted on: 18 Apr 2015
ഇ.വി ഉണ്ണികൃഷ്ണന്‍

പാലാറ്റിപ്പാടം കോട്ടലാട മുസ്ലീം ലീഗ് യൂണിറ്റ് തുടക്കം കുറിച്ച ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതിക്ക് രാഷ്ട്രീയത്തിനതീതമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുപ്പത്തിയഞ്ച് കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നു.

വേനലില്‍ കടുത്ത കുടിവെള്ള ക്ഷാമമുള്ള പ്രദേശമാണ് കോട്ടലാട. കിലോമീറ്ററുകളോളം താണ്ടിയാണ് വീട്ടമ്മമാര്‍ ഇവിടേക്ക് വെള്ളമെത്തിച്ചിരുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരം തേടിയിറങ്ങിയ യുവാക്കള്‍ക്ക് കിട്ടിയ പിന്തുണ ആവേശം കൊള്ളിക്കുന്നതാണ്.
വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും പിന്തുണ അറിയിച്ചു. നാട്ടില്‍ നിന്നും മറുനാട്ടില്‍ നിന്നും ധനസഹായമെത്തി. ഉപയോക്താക്കളായ സാധാരണ കുടുംബങ്ങളില്‍ നിന്ന് ഒരു രൂപ പോലും പിരിക്കാതെ തന്നെ മോട്ടോറും ടാങ്കും പൈപ്പും ടാപ്പും സംഭാവനായായി കിട്ടി. എട്ടു ലക്ഷം രൂപയാണ് പദ്ധതിയുടെ മുതല്‍മുടക്ക്.

ദിവസം രണ്ടു നേരം കുടിവെള്ള വിതരണം നടക്കും. തൊട്ടടുത്ത അംഗന്‍വാടിയിലും ഒരു സ്ഥിരം ടാപ്പ് നല്‍കി. മൂവായിറ്റം ലിറ്ററിന്റെ ടാങ്കാണ് സ്ഥാപിച്ചിരിക്കുന്നത്. വെളളത്തിന്റെ ആവശ്യം കൂടുകയാണെങ്കില്‍ ഒരു ടാങ്ക് കൂടി സ്ഥാപിക്കും. മൂന്നുവര്‍ഷം നീണ്ട സ്വപ്നവും പ്രയത്‌നവുമാണ് നാട്ടുകാരുടെ ഒരുമയില്‍ യാഥാര്‍ത്ഥ്യമായത്.
