goodnews head

അഷ്‌റഫിന്റെ രോഗമുക്തിക്ക് പ്രാര്‍ഥിച്ച് പുസ്തകപ്രകാശനം

Posted on: 18 Apr 2015


കണ്ണൂര്: പരിയാരം മെഡിക്കല് കോളേജ് ഐ.സി.യു.വില് ചികിത്സയില് കഴിയുന്ന കഥാകൃത്ത് അഷ്‌റഫ് ആഡൂരിന്റെ ആരോഗ്യത്തോടെയുള്ള തിരിച്ചുവരവിനുവേണ്ടിയുള്ള പ്രാര്ഥനയോടെ അദ്ദേഹത്തിന്റെ കഥാസമാഹാരം പ്രകാശനം ചെയ്തു.

ചികിത്സയ്ക്ക് പണം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ 'തിരഞ്ഞെടുത്ത കഥകളുടെ' സമാഹാരം പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്. കണ്ണൂര് ജവാഹര് ലൈബ്രറി അങ്കണത്തില് നടന്ന പ്രകാശനച്ചടങ്ങ് അഷ്‌റഫിനെ സ്‌നേഹിക്കുന്നവരുടെ സംഗമവേദിയായി.

നോവലിസ്റ്റ് സി.വി.ബാലകൃഷ്ണന് എന്.ശശിധരന് പുസ്തകം കൈമാറി പ്രകാശനം നിര്വഹിച്ചു. കാപട്യങ്ങളില്ലാത്ത സത്യസന്ധനായ എഴുത്തുകാരനാണ് അഷ്‌റഫ് ആഡൂരെന്ന് സി.വി.ബാലകൃഷ്ണന് പറഞ്ഞു.

ഗ്രന്ഥകാരന് ആസ്പത്രിക്കിടക്കയില് കഴിയുമ്പോള് നടക്കുന്ന പുസ്തകപ്രകാശനച്ചടങ്ങ് ഒരിക്കലും സന്തോഷകരമല്ല.അഷ്‌റഫിന്റെ കഥകള് വായിക്കുന്നവര്ക്ക് അതിലും സന്തോഷം കണ്ടെത്താനാവില്ല. ദുഃഖങ്ങളും നിരാശയുമാണ് അഷ്‌റഫിന്റെ കഥകളില്‌നിന്ന് വായനക്കാരിലേക്ക് സംക്രമിക്കുന്നത്.

അഷ്‌റഫിന്റെ ജീവനുവേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും സി.വി.ബാലകൃഷ്ണന് പറഞ്ഞു.
കെ.പി.സുധാകരന് അധ്യക്ഷത വഹിച്ചു. സംവിധായകന് ഷെറി, എന്.സുകന്യ, ഇയ്യ വളപട്ടണം എന്നിവര് സംസാരിച്ചു. എം.കെ.മനോഹരന് സ്വാഗതവും നാസര് കൂടാളി നന്ദിയും പറഞ്ഞു.


 

 




MathrubhumiMatrimonial