ബാബുവിന് വിഷുക്കൈനീട്ടമായി അരലക്ഷം നല്‍കി
Posted on: 12 Apr 2015
ഗുരുവായൂര്‍: അരയ്ക്കുതാഴെ തളര്‍ന്ന് ഏഴു വര്‍ഷമായി കിടപ്പിലായ തിരുവെങ്കിടം സ്വദേശി പെരുവഴിക്കാട്ടില്‍ ബാബുവിന് ഗുരുവായൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ചികിത്സാ സഹായമായി അരലക്ഷം രൂപ നല്‍കി.
മണ്ഡലം മുന്‍ പ്രസിഡന്റ് ആര്‍. രവികുമാര്‍, പ്രസിഡന്റ് കെ. മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്. ബാബുവിന് ഇത് വിഷുക്കൈനീട്ടം കൂടിയാണെന്ന് അവര്‍ അറിയിച്ചു. ശശി വാറണാട്ട്, ഉണ്ണികൃഷ്ണന്‍ കാഞ്ഞുള്ളി, പി.കെ. രാജേഷ് ബാബു, നിഖില്‍ ജി. കൃഷ്ണന്‍, പോളി ഫ്രാന്‍സിസ്, സ്റ്റീഫന്‍ ജോസ്, പി.കെ ജോര്‍ജ് എന്നിവര്‍ സംബന്ധിച്ചു.
പണിക്കിടെ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് കിടപ്പിലായ ബാബുവിന്റെ ദുരിതം നിറഞ്ഞ ജീവിതത്തെപ്പറ്റി മാതൃഭൂമി വാര്‍ത്ത നല്‍കിയിരുന്നു. ചികിത്സയ്ക്കായി കിടപ്പാടം വിറ്റ് തൊഴുത്തിലാണ് ബാബുവും കുടുംബവും കഴിയുന്നത്. വാര്‍ത്തയെ തുടര്‍ന്ന് ഒട്ടേറെ സഹായങ്ങളാണ് ഈ കുടുംബത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്.