NagaraPazhama
nagarapazhama
ഉള്ളൂര്‍കുന്നില്‍നിന്നും ആദ്യറിപ്പബ്ലിക്ദിനത്തില്‍ കേരളത്തിന് ലഭിച്ച സമ്മാനം
ഉള്ളൂരും കണ്ണംമൂലയും ഇന്ന് കുന്നുകളല്ല. ആ കുന്നുകളെല്ലാം സ്ഥാപനങ്ങളും കെട്ടിടങ്ങളും കോളനികളും ആതുരാലയങ്ങളും ഫ്ലാറ്റുകളുമായി രൂപംമാറി. ഒരുകാലത്ത് ഉള്ളൂര്‍ കുന്നിന്‍പ്രദേശത്ത് പകല്‍പോലും സഞ്ചരിക്കാന്‍ ആളുകള്‍ ഭയപ്പെട്ടിരുന്നു. വേളിയും ആക്കുളവും പുലയനാര്‍കോട്ടയും ഒരുവാതില്‍കോട്ടയും എല്ലാം ചേര്‍ന്ന വിസ്തൃമായ കാട്ടുപ്രദേശത്തിന്റെ ഒരുഭാഗമായിരന്നു ഉള്ളൂര്‍കുന്ന്. 1743ല്‍ കരുമുളക് വില്പന സംബന്ധിച്ച് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ഉണ്ടാക്കിയ കരാറില്‍ 'ഉള്ളൂര്‍കുന്ന്' ഒരു അതിര്‍ത്തിയായി രേഖപ്പെടുത്തിയിട്ടുണ്ട്.(ഓല നമ്പര്‍ 189 ചുരുണ 1595). കൊടുംകാടായിരുന്ന ഉള്ളൂര്‍കുന്നിന്‍ പ്രദേശത്താണ് ആദ്യറിപ്പബ്‌ളിക് ദിനമായ 1950 ജനവരി 26ന് കേരളത്തിന് മഹത്തായ സംഭാവന ലഭിച്ചത്. അത് മറ്റൊന്നുമല്ല, കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജിെന്റ തറക്കല്ലിടല്‍ ആയിരുന്നു. ഇന്ത്യ റിപ്പബ്ലിക്കാകുമ്പോള്‍ കേരളം രൂപവത്കരിച്ചിരുന്നില്ല....
Read more...

നഗരത്തിലെ സി.എസ്.ഐ. പള്ളി

ലാളിത്യംകൊണ്ട് നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ് നഗരത്തിലെ മാനാഞ്ചിറയിലുള്ള സി.എസ്.ഐ. പള്ളി. വ്യക്തിക്കെന്നപോലെ ആരാധനാലയങ്ങള്‍ക്കും ലാളിത്യം ഒരു ഭൂഷണംതന്നെ. ഒരു പ്രഭാതത്തിലാണ് ഞാനീ പള്ളിയിലേക്ക് കടന്നുചെല്ലുന്നത്. പുതുതായി വെള്ളപൂശി സുന്ദരമാക്കിയിട്ടുണ്ട്...



ടോള്‍സ്റ്റോയിയേയും കുമാരനാശാനേയും ആകര്‍ഷിച്ച വിവേകാനന്ദന്‍

മഹാത്മാഗാന്ധിയെ സ്വാധീനിച്ച മഹാന്‍ ലിയോ ടോള്‍സ്റ്റോയി ആയിരുന്നു. എന്നാല്‍ ടോള്‍സ്റ്റോയിയെ സ്വാധീനിച്ച ഇന്ത്യാക്കാരന്‍ യുവാവായ സ്വാമി വിവേകാനന്ദനാണ്. വിവേകാനന്ദന്റെയും ഗാന്ധിജിയുടെയും സന്ദര്‍ശനങ്ങള്‍ കൊണ്ട് ധന്യമാണ് അനന്തപുരി. ഇതേപ്പറ്റി ഈ പംക്തിയില്‍...



തെക്കണംകര കനാലും പദ്മതീര്‍ഥവും

തെക്കണംകര തോട്ടിനെ സംബന്ധിച്ച് കൊല്ലവര്‍ഷം 918ലെ മതിലകം രേഖ (പുരാരേഖാ വകുപ്പിന്റെ ശേഖരത്തില്‍നിന്ന്) ശ്രീപദ്മനാഭസ്വാമിക്ഷേത്രം ട്രസ്റ്റ് പദ്മതീര്‍ഥം കുളത്തിലെ ചെളി, മറ്റ് പാഴ്വസ്തുക്കള്‍ എന്നിവ നീക്കം ചെയ്യാനും മണ്ണ് കുളത്തില്‍ നിലനിര്‍ത്തി കഴുകി വൃത്തിയാക്കാനും...



കല്‌പുള്ളി കരുണാകരമേനോന്റെ റിപ്പോര്‍ട്ട്‌

മനസ്സിനെ അലോസരപ്പെടുത്തുന്നതായിരുന്നു ഇന്നലത്തെ രണ്ട് പത്രവാര്‍ത്തകള്‍. ആദ്യത്തേത് പൊതുമരാമത്ത് മന്ത്രിയുടെ വകുപ്പില്‍ കോടികളുടെ അഴിമതി നടക്കുന്നുവെന്ന് ഭരണകക്ഷിയിലെ ഒരു ജനപ്രതിനിധിയുടെ പ്രസ്താവന. തെരുവില്‍വെച്ചല്ല അദ്ദേഹമിത് ഉന്നയിച്ചത്. നിയമസഭയില്‍വെച്ചായിരുന്നു...



വീരരായന്‍ പണം

ഈയിടെ കണ്ട 'ഫെയ്‌സ്ബുക്കി'ലെ ഒരു പോസ്റ്റിങ് വല്ലാതെ ആകര്‍ഷിച്ചു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഒരു യാത്രാവേളയില്‍ വഴിമധ്യേ കുറച്ച് നാണയങ്ങളെ കണ്ടുമുട്ടുകയാണ്. പഞ്ചപുച്ഛമടക്കി നാണയത്തുട്ടുകള്‍ നോട്ടുകളോട് കുശലാന്വേഷണമാരംഭിച്ചു. ''എങ്ങനെ പോകുന്നു,...



പോര്‍ച്ചുഗീസ് ചരിത്രത്തിന് ജീവന്‍ തുടിക്കും

കേരളത്തില്‍ പോര്‍ച്ചുഗീസ് ആഗമനത്തിന്റെ ചരിത്രസൂക്ഷിപ്പായി ഒരു കുടുംബമുണ്ട്; അന്ത്രപ്പേര്‍. വാസ്‌കോ ഡി ഗാമയുടെ വരവും കേരളത്തില്‍ അവരുടെ ഉയര്‍ച്ചയും താഴ്ചയും ഇടപെടലും അറിയാന്‍ ഈ കുടുംബത്തിലേക്ക് ചെല്ലണം. കൊച്ചി രാജവംശം, അര്‍ത്തുങ്കല്‍ പള്ളി, പാതിരാമണല്‍ ദ്വീപ്...



സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന് അവര് സ്വീകരിച്ച നടപടികള്‌

രാജഭരണത്തിലായാലും ജനാധിപത്യ ഭരണത്തിലായാലും സാമ്പത്തിക പ്രതിസന്ധി സ്വാഭാവികമാണ്. എന്നാല് പ്രതിസന്ധി തരണം ചെയ്യാന് ബുദ്ധിയും തന്ത്രവും ഉപയോഗിച്ച ഭരണാധികാരികളെപ്പറ്റി പഴമക്കാര് പല കഥകളും പറയാറുണ്ട്. അവയില് പലതും രാജാക്കന്മാരെപ്പറ്റിയും ദിവാന്മാരെപ്പറ്റിയുമാണ്....



'ഊട്ടിയാത്രയ്ക്ക് ഒരാഴ്ച'

ഊട്ടി അറിയപ്പെടുന്ന ഒരു സുഖവാസകേന്ദ്രമാണല്ലോ. ഊട്ടി എന്ന ഈ സ്ഥലത്തിന്റെ ദൃശ്യമനോഹാരിത കിലുക്കം എന്ന സിനിമയുടെ ക്യാമറക്കണ്ണുകള്‍ ഭംഗിയായിത്തന്നെ ഒപ്പിയെടുത്തിരിക്കുന്നു. കോഴിക്കോട്ടുനിന്ന് അഞ്ചോ ആറോ മണിക്കൂറുകൊണ്ട് നമുക്ക് ഊട്ടിയിലെത്താം. എന്നാല്‍, ഊട്ടിയിലെത്താന്‍...



ഹജൂര്‍കച്ചേരിയില്‍ കൊച്ചിരാജാവ് മുതല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍വരെ

പഴമക്കാരുടെ മനസ്സില്‍ പുത്തന്‍കച്ചേരി, ഹജൂര്‍കച്ചേരി എന്നീ പേരുകളാല്‍ നിറഞ്ഞുനില്‍ക്കുന്ന കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് എന്ന തൂവെള്ളകെട്ടിടം വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. മഹാരാജാക്കന്മാരുമായും ദിവാന്‍മാരുമായും ബ്രിട്ടീഷ് ഗവര്‍ണര്‍...



ധര്‍മടം പാലവും ഒരു പുക്കാറും

കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് പോകുമ്പോള്‍ നാം ശ്രദ്ധിക്കപ്പെടുന്നൊരു സ്ഥലമാണ് ധര്‍മടം. ചരിത്രത്തില്‍ ധര്‍മടത്തിനൊരു പ്രാധാന്യമുണ്ട്. ഏറ്റവും നല്ല കുരുമുളക് കയറ്റിയയ്ക്കപ്പെടുന്നൊരു സ്ഥലമായിട്ടായിരുന്നു ധര്‍മടത്തെ വിദേശികള്‍ കണ്ടിരുന്നത്. 'ധര്‍മപുത്തിന'...



ഒന്നാം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഓര്‍മകളുമായി

പതിനാറാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീര്‍ന്നു. ഇത്തവണയും പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ പ്രചാരണത്തിന് എത്തിയിരുന്നു. 1951-52ല്‍ നടന്ന ആദ്യപാര്‍ലമെന്റ് തിരഞ്ഞെടുപ്പുകാലത്താണ് ദേശീയ നേതാക്കള്‍ പ്രചാരണത്തിന് ആദ്യമായി എത്തിയതെന്ന് അനന്തപുരിയിലെ...



നാല് നമ്പൂതിരിമാരും ഒരു അവിഹിതബന്ധവും

ഞങ്ങള്‍ കുട്ടികളുടെ ലോകത്തും ചെറിയ ചെറിയ കുറ്റകൃത്യങ്ങളുണ്ടാകുമായിരുന്നു. ഓര്‍മയിലെ തറവാടിന്റെ നാലുഭാഗത്തും സര്‍പ്പക്കാവുകളില്‍ ഉഗ്രമൂര്‍ത്തികള്‍ സ്ഥിരതാമസക്കാരായിട്ടുണ്ടായിരുന്നു. തെക്ക് ഘണ്ടാകര്‍ണന്‍, വടക്ക് ബ്രഹ്മരക്ഷസ്സ്, കിഴക്കും പടിഞ്ഞാറും നാഗത്താന്മാര്‍....



ഒരു വനിതയെ ഹജൂര്‍കച്ചേരിയില്‍ നിയമിച്ചത് വാര്‍ത്തയായ കാലം

ഒരു വനിതയെ ഹജൂര്‍കച്ചേരിയില്‍ ക്ലാര്‍ക്കായി നിയമിച്ചാല്‍ അത് വാര്‍ത്തയായ ഒരു കാലഘട്ടം ഉണ്ടായിരുന്നു. കാരണം അക്കാലത്ത് സെക്രട്ടേറിയറ്റില്‍ വനിതകള്‍ക്ക് നിയമനം കിട്ടുക അസാധാരണമാണ്. എറണാകുളത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ദീപം' എന്ന പത്രത്തിലാണ് 1932 കാലത്ത് അനന്തപുരി...



അമാലന്മാരുടെ സങ്കടഹര്‍ജി

''സര്‍ക്യൂട്ട് കോടതി മുമ്പാകെ കോഴിക്കോട്ടെ അമാലന്മാരായ മുക്കുവര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ പകര്‍പ്പ് ഇതോടൊപ്പമയയ്ക്കുന്നു. എത്രയും പെട്ടെന്ന് വിശദമായി ഈ വിഷയത്തില്‍ ഒരന്വേഷണം നടത്തുക. താമസമൊട്ടുംതന്നെ ഉണ്ടായിക്കൂടാ. ചൗക്കീദാര്‍ കളവായിട്ടാണ് ഇത്തരമൊരു കേസ്...



അമ്പത് വര്‍ഷത്തിനുശേഷം ഒരിക്കല്‍കൂടി നിയമസഭയില്‍....

ആദ്യ നിയമസഭയിലെ ആദ്യ കണ്ണിയറ്റു അനന്തപുരിയെ ഇളക്കിമറിച്ച മഹാസംഭവങ്ങളിലൊന്നായിരുന്നു അത്. നിരോധനാജ്ഞയും പട്ടാളത്തിന്റെയും പോലീസിന്റെയും വിലക്കുകളും എല്ലാം അതിലംഘിച്ച് പതിനായിരങ്ങള്‍ തമ്പാനൂര്‍ മുതല്‍ വെട്ടിമുറിച്ചകോട്ട വരെ അണിനിരന്നു. നാടുഭരിച്ചിരുന്ന...



കടല്‍ കടന്നെത്തിയ മെറ്റല്‍

റസലുവാശാന്റെ ചായക്കടയില്‍നിന്നാണ് ഗ്രാമത്തില്‍ ആ വാര്‍ത്ത പരന്നത്. ഗ്രാമത്തിലെ ഏക ചെമ്മണ്‍പാത ടാറിടാന്‍ പോകുന്നു. ആ പാത ഗ്രാമത്തിന്റെ രക്തധമനിയായിരുന്നു. 'നായര് പിടിച്ച പുലിവാലി'ന്റെയും 'കണ്ടംബെച്ച കോട്ടി'ന്റെയും നോട്ടീസുകള്‍ ചെണ്ടക്കൊട്ടിനോടൊപ്പം ഗ്രാമത്തിലെത്തിച്ച...






( Page 1 of 10 )






MathrubhumiMatrimonial