NagaraPazhama

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന് അവര് സ്വീകരിച്ച നടപടികള്‌

Posted on: 15 Sep 2014


രാജഭരണത്തിലായാലും ജനാധിപത്യ ഭരണത്തിലായാലും സാമ്പത്തിക പ്രതിസന്ധി സ്വാഭാവികമാണ്. എന്നാല് പ്രതിസന്ധി തരണം ചെയ്യാന് ബുദ്ധിയും തന്ത്രവും ഉപയോഗിച്ച ഭരണാധികാരികളെപ്പറ്റി പഴമക്കാര് പല കഥകളും പറയാറുണ്ട്. അവയില് പലതും രാജാക്കന്മാരെപ്പറ്റിയും ദിവാന്മാരെപ്പറ്റിയുമാണ്.

എന്നാല് ജനാധിപത്യ ഭരണത്തില് ഇച്ഛാശക്തിയുള്ള ഭരണാധികാരികള് ഉണ്ടെങ്കിലേ അത് നടപ്പിലാക്കാന് കഴിയൂ. കാരണം 'വോട്ട് ബാങ്ക്' സൃഷ്ടിക്കലാണ് ജനാധിപത്യഭരണത്തിന്റെ അടിസ്ഥാനലക്ഷ്യം. അതിനുവേണ്ടി പ്രായോഗികവും അപ്രായോഗികവുമായ 'ജനപ്രിയ' പദ്ധതികള് ഭരണാധികാരികള് പ്രഖ്യാപിക്കാറുണ്ട്.

പക്ഷേ അവ എത്രത്തോളം നടപ്പിലാക്കിയെന്നോ എത്രതുക െചലവഴിച്ചുവെന്നോ എത്രപേര്ക്ക് പ്രയോജനം ലഭിച്ചുവെന്നോ പിന്നീട് നോക്കാറില്ല. ഇതെല്ലാം ഖജനാവ് ചോരുന്നതിനും സാമ്പത്തിക പ്രതിസന്ധിക്കും വഴിതെളിക്കുക സ്വാഭാവികമാണ്.
തിരുവിതാംകൂറിന്റെ സൃഷ്ടാവ് അനിഴംതിരുനാള് മാര്ത്താണ്ഡവര്മ്മ സാമ്പത്തിക പ്രതിസന്ധി തന്റെ വിശ്വസ്തനായ പ്രധാനമന്ത്രി രാമയ്യന്ദളവ വഴി പരിഹരിച്ച കഥ രസകരമാണ്. പടയോട്ടം, ക്ഷേത്രനിര്‍മ്മാണം എന്നിവ കൊണ്ട് തിരുവിതാംകൂറിന്റെ സാമ്പത്തികസ്ഥിതി തകര്ന്നു. മാര്ത്താണ്ഡവര്മ്മ വിഷമത്തിലായി.

ജനങ്ങളെ ദ്രോഹിക്കുന്ന നികുതി വീണ്ടും അടിച്ചേല്പിക്കുന്നത് ഉചിതമല്ലെന്ന് തോന്നിയ മാര്ത്താണ്ഡവര്മ്മ ഒരു മൂത്തുപഴുത്ത വെള്ളരിക്ക കൊണ്ടുവരാന് ആവശ്യപ്പെട്ടു. എന്നിട്ട് രാമയ്യനെ വിളിച്ച് ഒരു പോറല്‌പോലും ഉണ്ടാകാതെ അതിനകത്തുള്ള എത്രകുരു പുറത്തേയ്ക്ക് എടുക്കാന് കഴിയുമെന്ന് ചോദിച്ചു. രാമയ്യന്‍ ആദ്യം ഒന്ന് സംശയിച്ചു. പിന്നീട് കാര്യം മനസ്സിലാക്കിയപ്പോള് അങ്ങ് കല്പന പുറപ്പെടുവിച്ചാല് കഴിയുന്നത്ര കുരു പോറല് ഏല്പിക്കാതെ എടുക്കാമെന്ന് പറഞ്ഞു. പണക്കാരില്‌നിന്ന് തന്ത്രപൂര്വം ധനം ശേഖരിക്കാനുള്ള പദ്ധതിയുമായി രാമയ്യന് ഓരോ മണ്ഡപത്തിന്‍ വാതിലു (താലൂക്ക്) കളിലും സഞ്ചരിച്ചു. അവിടെ കൂടിയ ധനാഢ്യന്മാരോട്, രാജാവ് അവരുമായി സൗഹൃദബന്ധം സ്ഥാപിക്കാന് ആഗ്രഹിക്കുന്നുവെന്നും ഇതിനുവേണ്ടി ചില ബിരുദങ്ങളും സ്ഥാനമാനങ്ങളും നല്കുമെന്നും വെളിപ്പെടുത്തി. സംഭാവനകളാണ് സ്ഥാനമാനങ്ങള് നല്കുന്നതിന്റെ അടിസ്ഥാനം. ഇതോടെ രാജപ്രീതിക്ക് വേണ്ടി പ്രഭുക്കന്മാരും ധനാഢ്യന്മാരും വന്‌സംഭാവനകള് നല്കാന് മത്സരിച്ചു തുടങ്ങി. ചുരുക്കത്തില് രാമയ്യന് തിരിച്ചെത്തുന്നതിന് മുമ്പുതന്നെ ഖജനാവ് നിറഞ്ഞൊഴുകി എന്നാണ് പറയുന്നത്.

ഇനി മറ്റൊരു കഥ. റീജന്റ് മഹാറാണി സേതുലക്ഷ്മിഭായി (19241931) യുടെ കാലത്താണ്. ഖജനാവിലേക്കുള്ള വരുമാനം കുറഞ്ഞതുകാരണം ഉദ്യോഗസ്ഥന്മാര്ക്ക് ശമ്പളം കൊടുക്കാന് പറ്റാത്ത സ്ഥിതിവന്നു. ഇതേപ്പറ്റി തിരുവിതാംകൂറിലെ ഉന്നത ഉദ്യോഗസ്ഥന്മാരുമായി റാണി ചര്ച്ച നടത്തി. പക്ഷേ അവരുടെ നിര്‌ദ്ദേശങ്ങള് പലതും ജനദ്രോഹ നടപടികളാണെന്ന് റാണിക്ക് തോന്നി.
യോഗം അവസാനിച്ചശേഷം റാണി അതീവരഹസ്യമായി ഉന്നത പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി. ഒറ്റ ദിവസംകൊണ്ട് തിരുവിതാംകൂറിലെ കടകളിലും കമ്പോളങ്ങളിലും പരിശോധന നടത്താനും കള്ള അളവ് തൂക്കം ഉപയോഗിച്ച് സാധനങ്ങള് വില്ക്കുന്ന കച്ചവടക്കാരേയും കരിഞ്ചന്തക്കാരേയും പൂഴ്ത്തിെവയ്പുകാരെയും പിടികൂടി അമിതമായ പിഴ ചുമത്താനും നിര്‌ദ്ദേശിച്ചു.
റാണി കര്ശന നിര്‌ദ്ദേശം നല്കിയിരുന്നതിനാല് കടകള് പരിശോധിക്കാനുള്ള നടപടി അതീവ രഹസ്യമായിട്ടാണ് നടന്നത്. ഇതുവഴി ലക്ഷക്കണക്കിന് രൂപ സംസ്ഥാന സര്ക്കാരിന് ലഭിച്ചത് കാരണം തത്കാലം സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന് കഴിഞ്ഞുവെന്നും പഴമക്കാര് പറയുന്നു.

അടുത്തത് ദിവാന് സര് സി.പി. രാമസ്വാമി അയ്യരുടെ നടപടിയാണ്. ഒരു ഏകാധിപതിയെപ്പോലെ അദ്ദേഹം തിരുവിതാംകൂര് ഭരിച്ചുവെന്നത് നേരാണ്. പക്ഷേ അദ്ദേഹത്തിന്റെ ദീര്ഘവീക്ഷണവും ഭരണസാമര്ത്ഥ്യവും ഇന്ന് കേരളത്തിനാകെ പ്രയോജനകരമായ പദ്ധതികളായി നിലനില്ക്കുന്നു.

ഒരിക്കല് ഖജനാവില് തുക കുറഞ്ഞപ്പോള് സര് സി.പി. ഉദ്യോഗസ്ഥന്മാരുമായി ചര്ച്ച നടത്തി. അനന്തപുരിയിലെ ചാലക്കമ്പോളം ഉള്‌പ്പെടെ തിരുവിതാംകൂറിലെ ധാരാളം വ്യാപാരികള് വന്തുക ഖജനാവില്‍ അടയ്ക്കാനുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. തിരുവനന്തപുരത്തേയും അയല് ഡിവിഷനുകളിലേയും സര്വയര്മാരെ ഒരു ദിവസം ഭക്തിവിലാസത്തില് അളവ് ഉപകരണങ്ങളുമായി എത്താന് നിര്‌ദ്ദേശിച്ചു. അവര് എത്തിയപ്പോള് ചാലക്കമ്പോളം വേറൊരു ഭാഗത്ത് മാറ്റാന് പോകുന്നുവെന്നും ഇപ്പോള് കമ്പോളം സ്ഥിതിചെയ്യുന്ന ഭാഗത്ത് വന്‌കെട്ടിടങ്ങള് തീര്ക്കാന് ഉദ്ദേശിക്കുന്നുവെന്നും സി.പി. പറഞ്ഞു. ഇതിനുവേണ്ടി ചാല കമ്പോളം അളക്കാന് നിര്‌ദ്ദേശം കൊടുത്തു. അളവുകാരും അധികാരികളും ചാല അളക്കാന് തുടങ്ങിയതോടെ കച്ചവടക്കാര് പരിഭ്രാന്തരായി. അവരുടെ സംഘടനാ നേതാക്കള് ഭക്തിവിലാസത്തിലെത്തി സങ്കടം പറഞ്ഞു. സര്ക്കാരിന് നികുതിയൊന്നും കിട്ടുന്നില്ലെന്നും അതാണ് പുതിയ കെട്ടിടസമുച്ചയങ്ങള് ഉണ്ടാക്കാന് ആഗ്രഹിക്കുന്നതെന്നും സി.പി. പറഞ്ഞു. കുടിശിക മുഴുവന് തീര്ത്തുകൊടുക്കാന് വ്യാപാരി പ്രമുഖര് തീരുമാനിച്ചതോടെ ചാലക്കമ്പോളത്തിലെ സര്വേ നിര്ത്തിെവച്ചു. ഇങ്ങനെയെത്രയെത്ര സംഭവങ്ങള് സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന് ഭരണാധികാരികള് സ്വീകരിച്ചിട്ടുണ്ട്.




MathrubhumiMatrimonial