ടോള്‍സ്റ്റോയിയേയും കുമാരനാശാനേയും ആകര്‍ഷിച്ച വിവേകാനന്ദന്‍
Posted on: 12 Jan 2015
മഹാത്മാഗാന്ധിയെ സ്വാധീനിച്ച മഹാന്‍ ലിയോ ടോള്‍സ്റ്റോയി ആയിരുന്നു. എന്നാല്‍ ടോള്‍സ്റ്റോയിയെ സ്വാധീനിച്ച ഇന്ത്യാക്കാരന്‍ യുവാവായ സ്വാമി വിവേകാനന്ദനാണ്. വിവേകാനന്ദന്റെയും ഗാന്ധിജിയുടെയും സന്ദര്‍ശനങ്ങള്‍ കൊണ്ട് ധന്യമാണ് അനന്തപുരി. ഇതേപ്പറ്റി ഈ പംക്തിയില്‍ തന്നെ പലപ്രാവശ്യവും എഴുതിയിട്ടുണ്ട്. പക്ഷേ എത്ര എഴുതിയാലും തീരാത്ത ചരിത്ര മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചതാണ് ആ രണ്ട് സന്ദര്‍ശനങ്ങളും. വിവേകാനന്ദന്‍ തിരുവനന്തപുരത്ത് താമസിച്ച വീട് എവിടെയാണെന്നത് സംബന്ധിച്ച് ഏതാനും ആഴ്ചകള്‍ക്കു മുമ്പ് എഴുതിയിരുന്നു. കെ.എസ്. രാമസ്വാമിശാസ്ത്രിയുടെ ലേഖനമായിരുന്നു അതിനാധാരം. പ്രൊഫസര്‍ സുന്ദര രാമയ്യരുടെ മകനാണ് അദ്ദേഹം. വിവേകാനന്ദന്‍ അനന്തപുരിയിലെത്തുമ്പോള്‍ 15 കാരനായിരുന്ന രാമസ്വാമി ശാസ്ത്രി എന്നാല്‍ പില്‍ക്കാലത്ത് അദ്ദേഹം അച്ഛന്‍ പ്രൊഫസര്‍ സുന്ദരരാമയ്യരെക്കുറിച്ച് എഴുതിയ പുസ്തകത്തില്‍ തങ്ങള്‍ കോട്ടയ്ക്കകത്താണ് താമസിച്ചിരുന്നതെന്ന് പറഞ്ഞിട്ടുണ്ട്. അത് കഴിഞ്ഞപ്പോഴാണ് രാമസ്വാമി ശാസ്ത്രി തന്നെ തമിഴില്‍ എഴുതിയ ഓര്‍മക്കുറിപ്പ് കിട്ടിയത്. ഇതില്‍ നിന്ന് തങ്ങള്‍ താമസിച്ചിരുന്നത് കോട്ടയ്ക്കകത്ത് പദ്മതീര്‍ഥത്തിനും പദ്മനാഭസ്വാമി ക്ഷേത്രത്തിനും സമീപത്തുള്ള സ്ഥലമാണെന്ന് വിശദീകരിച്ചിട്ടുണ്ട്. ആ വിവരണത്തില്‍ നിന്ന് ഊഹിക്കാന്‍ കഴിയുന്നത് ഇന്നത്തെ വാസുദേവവിലാസം വൈദ്യശാലയുടെ ഭാഗത്ത് എവിടെയോയായിരിക്കും സുന്ദരരാമയ്യര്‍ താമസിച്ചതും, അവിടെയാണ് സ്വാമി വിവേകാനന്ദന്‍ തങ്ങിയതെന്നും.

തിരുവനന്തപുരത്തു നിന്ന് 1892 ഡിസംബര്‍ അവസാനം ക്രിസ്മസ് തലേനാള്‍ ആണ് സ്വാമി വിവേകാനന്ദന്‍ കന്യാകുമാരിയിലെത്തിയത്. അവിടെ നിന്നാണ് ചിക്കാഗോയിലെ സര്‍വമത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. അതൊരു ജൈത്രയാത്രയായിരുന്നു. ഇന്ത്യ, പാമ്പാട്ടികളുടെയും ഭിക്ഷക്കാരുടെയും ധൂര്‍ത്തന്മാരായ മഹാരാജാക്കന്മാരുടെയും അജ്ഞാനികളുടെയും നാട് അല്ലെന്ന് ലോകത്തിന് കാണിച്ചു കൊടുക്കുകയായിരുന്നു ഈ യാത്രയില്‍ അദ്ദേഹത്തിന്റെ ലക്ഷ്യം. അത് അദ്ദേഹം പ്രതീഷിച്ചതിനേക്കാള്‍ എത്രയോ വിജയിച്ചു. നോബല്‍ സമ്മാനാര്‍ഹനും എഴുത്തുകാരനുമായ റോമേന്‍ റോളാങിന്റെ ഭാഷയില്‍ പറഞ്ഞാല്‍ യുദ്ധത്തിനെക്കാള്‍ ശക്തിയോടെ വാക്േധാരണികൊണ്ട് അദ്ദേഹം യൂറോപ്പിനെ പിടിച്ചു കുലുക്കുകയായിരുന്നു. തീര്‍ച്ചയായും വിവേകാനന്ദന്റെ ഈ ജൈത്രയാത്രയില്‍ അനന്തപുരിക്കും അതിന്റെതായ പങ്കുണ്ടെന്ന കാര്യം വിസ്മരിക്കാന്‍ കഴിയില്ല. വിവേകാനന്ദനോടൊപ്പം ചിക്കാഗോയില്‍ ഒരു മലയാളിയുടെ ചിത്രം കൂടി ലോക ശ്രദ്ധ പിടിച്ചുപറ്റി. അത് രാജാരവിവര്‍മ അല്ലാതെ മറ്റാരും ആയിരുന്നില്ല. കൊളംബസ് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ എത്തിയതിന്റെ നാനൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രദര്‍ശനവും സര്‍വമത സമ്മേളനവും എല്ലാം നടന്നത്. അതിലാണ് രാജാരവിവര്‍മ ചിത്രങ്ങള്‍ മത്സരത്തിന് അയച്ചുകൊടുത്തത്. എന്നാല്‍ ഈ സമ്മേളനത്തില്‍ രവിവര്‍മ പങ്കെടുത്തില്ല. അതിന് കാരണം അന്ന് കടല്‍ കടന്ന് വിദേശത്തുപോകുന്നവരെ ഭ്രഷ്ട് കല്പിച്ച് അകറ്റി നിര്‍ത്തുന്ന ആചാരം നിലനിന്നിരുന്നതുകൊണ്ടായിരിക്കാം. രവിവര്‍മയുടെ ചിത്രങ്ങള്‍ക്ക് പ്രദര്‍ശനത്തില്‍ സമ്മാനം കിട്ടുകയും അദ്ദേഹം വിശ്രുത ചിത്രകാരനായി ഉയരുകയും ചെയ്തു. ഇതിന്റെ പ്രശസ്തി പത്രവും മറ്റ് രേഖകളും വിവേകാനന്ദനാണ് ഇന്ത്യയില്‍ കൊണ്ടുവന്നതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ സി. രാജരാജവര്‍മ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരിക്കല്‍ റോമേന്‍ റോളാങ് തന്നെ സന്ദര്‍ശിച്ച മഹാകവി രവീന്ദ്രനാഥ ടാഗോറിനോട് തനിക്ക് ഇന്ത്യയെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. ടാഗോര്‍ ആണ് വിവേകാനന്ദന്റെ പുസ്തകങ്ങള്‍ വായിക്കാന്‍ റോളങ്ങിനെ ഉപദേശിച്ചത്. എന്നാല്‍ ലിയോടോള്‍സ്റ്റോയി എങ്ങനെയാണ് വിവേകാനന്ദന്റെ ആരാധകനായി മാറിയതെന്ന് നിശ്ചയമില്ല. വിവേകാനന്ദന്‍ അമേരിക്കന്‍ ശിഷ്യന്മാരെ പഠിപ്പിക്കാന്‍ എഴുതിയ രാജയോഗം എന്ന ഇംഗ്‌ളീഷ് പുസ്തകമാണ് ടോള്‍സ്റ്റോയിയെ ആദ്യം ആകര്‍ഷിച്ചത്. ടോള്‍സ്റ്റോയി അദ്ദേഹത്തിന്റെ ശിഷ്യന്മാരോടും സഹായികളോടും വിവേകാനന്ദനെപ്പറ്റി സംസാരിക്കുക പതിവായിരുന്നു. അദ്ദേഹത്തിന്റെ ഡോക്ടറും സുഹൃത്തുമായ ഡി.പി. മാകോവിസ്റ്റസ്‌കി 1908 ജൂണ്‍ 26 ന്റെ ഒരു സംഭവം ഇങ്ങനെ രേഖപ്പെടുത്തുന്നു.
''ഇന്നലെ സ്വാമി വിവേകാനന്ദന്റെ മൂന്നുവാള്യം പുസ്തകങ്ങളുമായിട്ടാണ് ടോള്‍സ്റ്റോയി ഹാളില്‍ വന്നത്. നല്ല പുസ്തകമാണ് ഇവയെന്നും എല്ലാവരും വായിക്കേണ്ട ധാരാളം കാര്യങ്ങള്‍ ഇതിലുണ്ടെന്നും ടോള്‍സ്റ്റോയി പറഞ്ഞു''.വിവേകാനന്ദന്റെ പുസ്തകങ്ങള്‍ റഷ്യന്‍ഭാഷയിലേയ്ക്ക് തര്‍ജമ ചെയ്യണമെന്ന് ടോള്‍സ്റ്റോയി ശിഷ്യന്മാരെ ഉപദേശിച്ചു. ടോള്‍സ്റ്റോയിയെ ആകര്‍ഷിച്ച വിവേകാനന്ദന്റെ രാജയോഗം മഹാകവി കുമാരനാശാനാണ് മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തിയത്. അതിന് കല്‍ക്കട്ടയിലെ രാമകൃഷ്ണമിഷനോട് ആശാന്‍ അനുവാദം ചോദിച്ചു. ഇതിന് ആശാനേക്കാള്‍ യോഗ്യതയുള്ള ഒരാളിനെ കാണുന്നില്ലെന്നായിരുന്നു രാമകൃഷ്ണമിഷന്‍ അധികാരികളുടെ മറുപടി.