ബജറ്റ്: കേരളത്തിന് ലഭിക്കേണ്ട തുക കുറച്ചു - ധനമന്ത്രി
തിരുവനന്തപുരം: കേന്ദ്ര പ്ലാനിങ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത് അംഗീകരിച്ച കണക്ക് പ്രകാരം കിട്ടേണ്ട തുകയില്‍ 804 കോടി കുറച്ചു മാത്രമേ 2009-10ല്‍ ലഭിക്കുകയുള്ളൂവെന്നതാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ശേഷമുള്ള സ്ഥിതിയെന്ന് ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടി. ഇതിനു നഷ്ടപരിഹാരമായി... ![]()
ബജറ്റ് നിരാശാജനകം-വി.എസ്
തിരുവനന്തപുരം: റെയില്‍വേ ബജറ്റ് പോലെ നിരാശാജനകമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യം നേരിടാന്‍ ബജറ്റില്‍ നിര്‍ദ്ദേശമില്ല. മാന്ദ്യം ഏറ്റവും ദോഷകരമായി ബാധിക്കുന്ന സംസ്ഥാനമാണ്... ![]()
സാമൂഹികമേഖലയ്ക്ക് ഊന്നല്‍
ന്യൂഡല്‍ഹി: സാമൂഹികമേഖലയിലും ജനപ്രിയ പരിപാടികളിലും ഊന്നിക്കൊണ്ടുള്ള ഇടക്കാല ബജറ്റാണ് ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന പ്രണബ് കുമാര്‍ മുഖര്‍ജി തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചത്. നികുതി, തീരുവ ഘടനയിലൊന്നും മാറ്റം വരുത്തിയിട്ടില്ല. യു.പി.എ. സര്‍ക്കാറിന്റെ കാലാവധി... ![]()
ജനകീയ പദ്ധതികള്‍ക്ക് പ്രാമുഖ്യം
ന്യൂഡല്‍ഹി: യു.പി.എ. സര്‍ക്കാറിന്റെ പ്രധാന ജനകീയ പദ്ധതികളുടെ തുടര്‍ നടത്തിപ്പിന് 1,31,317 കോടി രൂപയാണ് ഇടക്കാല ബജറ്റില്‍ മാറ്റിവെച്ചത്. ദേശീയ തൊഴിലുറപ്പ് പദ്ധതി, സര്‍വശിക്ഷ അഭിയാന്, വിദ്യാലയങ്ങളിലെ ഉച്ചയൂണ് പദ്ധതി, സംയോജിത ശിശുവികസന പദ്ധതി, ജവാഹര്‍ലാല്‍ നെഹ്രു ദേശീയ നഗര... ![]()
പ്രതിരോധ മേഖലയ്ക്ക് വന്‍ വിഹിതം
ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രാലയത്തിന് അടുത്ത വര്‍ഷത്തേക്കുള്ള വിഹിതമായി ഇടക്കാല ബജറ്റില്‍ 1,41,703 കോടി രൂപ നീക്കിവച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 35ശതമാനമാണ് വര്‍ധന. രാജ്യത്തിന് നേരെ അടുത്തിടെ ഉണ്ടായ ഭീകരാക്രമണങ്ങളെ തുടര്‍ന്നാണ് ഇത്രയും കൂടിയ തുക പ്രതിരോധ കാര്യങ്ങള്‍ക്കായി... ![]()
വിധവകള്‍ക്കും വികലാംഗര്‍ക്കും പെന്ഷന് പദ്ധതി
ന്യൂഡല്‍ഹി:വിധവകള്‍ക്കും വികാലാംഗര്ക്കുമായി പുതിയ രണ്ടു പെന്ഷന്പദ്ധതികള് ഇക്കൊല്ലം നടപ്പാക്കുമെന്ന് മന്ത്രി പ്രണബ് മുഖര്‍ജി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. നാല്പതിനും 64 നുമിടയില്‍ പ്രായമുള്ള വിധവകള്‍ക്ക് മാസംതോറും 200 രൂപ പെന്ഷന് നല്കുന്ന 'ഇന്ദിരാഗാന്ധി ദേശീയ... ![]()
ബജറ്റ് പ്രസംഗത്തിലും 'കൈപ്പത്തി'
ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച പ്രണബ്് മുഖര്‍ജി പ്രസംഗത്തിനിടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ഉള്‍പ്പെടുത്തിയതിനെ പ്രതിപക്ഷം വിമര്‍ശിച്ചു. രാജ്യത്തിന്റെ ഭാവി മുന്‍നിര്‍ത്തിയാണ് യു.പി.എ. സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്ന് 18 പേജ് നീണ്ട പ്രസംഗത്തിന്റെ... ![]()
ജനങ്ങളുടെ ബജറ്റ് - പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പരമാവധി വളര്‍ച്ചനിരക്ക് ലക്ഷ്യമിട്ട് സാമ്പത്തികവ്യവസ്ഥയെ പുനരുദ്ധരിക്കാനുള്ള ശ്രമമാണ് ഇടക്കാല ബജറ്റെന്നും ഇത് ജനങ്ങളുടെ ബജറ്റാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. എല്ലാ മേഖലയിലുള്ളവര്‍ക്കും പ്രത്യേകിച്ച് സാധാരണക്കാര്‍ക്ക് ആശ്വാസം പകരാനുള്ള... ![]()
വീരേന്ദ്രകുമാറിന്റെ നില തൃപ്തികരം
ന്യൂഡല്‍ഹി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജനതാദള്‍എസ്. സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ എം.പി.യെ തിങ്കളാഴ്ച ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്്. മന്ത്രി പ്രണബ് മുഖര്‍ജി ബജറ്റ് അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ലോക്സഭയില്വെച്ചാണ്... ![]()
കാല് നൂറ്റാണ്ടിനു ശേഷം പ്രണബ് വീണ്ടും
ന്യൂഡല്‍ഹി: കാല്‍നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് പൊതുബജറ്റ് അവതരിപ്പിക്കാന്‍ മന്ത്രി പ്രണബ് മുഖര്‍ജിക്ക് വീണ്ടും അവസരം ഒരുങ്ങിയത്. ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍1984-85 വര്‍ഷത്തെ കേന്ദ്ര ബജറ്റാണ് പ്രണബ് ലോക്സഭയില്‍ ഇതിന് മുമ്പ് അവതരിപ്പിച്ചത്. 25 വര്‍ഷത്തിനുശേഷം... ![]()
രണ്ട് പുതിയ ഐ.ഐ.ടി.കള്‍
ന്യൂഡല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് രണ്ട് ഐ.ഐ.ടി.കള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. മധ്യപ്രദേശിലും ഹിമാചല്‍ പ്രദേശിലുമാണിവ. കഴിഞ്ഞ വര്‍ഷം ബിഹാര്‍, ആന്ധ്രപ്രദേശ്, രാജസ്ഥാന്, ഒറീസ്സ, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി... ![]()
കാര്‍ഷിക പദ്ധതിവിഹിതം 300 ശതമാനം ഉയര്‍ന്നു
ന്യൂഡല്‍ഹി: അഞ്ചു വര്‍ഷത്തിനിടയില്‍ കാര്‍ഷികമേഖലയിലെ പദ്ധതിവിഹിതം 300 ശതമാനം ഉയര്‍ന്നതായി പ്രണബ് മുഖര്‍ജി ബജറ്റില്‍ ചൂണ്ടിക്കാട്ടി. 2003-04, 2008-09 വര്‍ഷത്തിനിടയിലാണ് ഈ വര്‍ധന.ഈ കാലയളവില്‍ കാര്‍ഷിക വായ്പയ്ക്ക് നീക്കിവെച്ച തുക 87,000 കോടിയില്‍നിന്ന് 2,50,000 കോടിയായും ഉയര്‍ന്നു. 25 സംസ്ഥാനങ്ങളില്‍... ![]()
പുതുമയില്ലാത്ത ബജറ്റ്- പി. കരുണാകരന്
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള യാതൊരു നിര്‍ദേശങ്ങളും ഇല്ലാത്തതാണ് ഇടക്കാല ബജറ്റെന്ന് പി. കരുണാകരന് എം.പി. കുറ്റപ്പെടുത്തി.ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി ജോലി നഷ്ടപ്പെടുന്ന വിദേശ ഇന്ത്യക്കാരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയും... ![]()
മാന്ദ്യം നേരിടാന്‍ പദ്ധതികളില്ല - ബി.ജെ.പി.
ന്യൂഡല്‍ഹി: ആഗോളസാമ്പത്തിക മാന്ദ്യത്തെ നേരിടാനുള്ള പദ്ധതികളോ രൂക്ഷമായ തൊഴില്‍ക്ഷാമം പരിഹരിക്കാനുള്ള പദ്ധതികളോ ഇല്ലാതെ തിരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പൊള്ളയായ ബജറ്റാണ് പ്രണബ് മുഖര്‍ജി അവതരിപ്പിച്ചതെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. ധനക്കമ്മിയെ കുറിച്ചുള്ള... ![]()
വളര്‍ച്ചയെ കേന്ദ്രീകരിക്കുന്ന ബജറ്റ് -ഫിക്കി
ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കുന്ന ബജറ്റാണ് മന്ത്രി പ്രണബ്മുഖര്‍ജി അവതരിപ്പിച്ചതെന്ന് വ്യവസായികളുടെ കൂട്ടായ്മയായ ഫിക്കിയുടെ അധ്യക്ഷന്‍ ഹര്‍ഷ് പാട്ടീല്‍ സിംഘാനിയ അഭിപ്രായപ്പെട്ടു. ![]()
ദുരിതബാധിതരെ അവഗണിച്ചു - സി.പി.എം
ന്യൂഡല്‍ഹി: ആഗോളസാമ്പത്തികമാന്ദ്യത്തിന്റെയും കാര്‍ഷിക പ്രതിസന്ധിയുടെയും പിടിയില്‍ ദുരിതമനുഭവിക്കുന്ന പൊതുജനങ്ങളെ പൂര്‍ണമായും അവഗണിക്കുന്ന ബജറ്റാണ് തിങ്കളാഴ്ച സഭയില്‍ അവതരിപ്പിച്ചതെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. രാജ്യത്തെ സമ്പദ് വ്യവസ്ഥ കടുത്ത... ![]() |