കാര്‍ഷിക പദ്ധതിവിഹിതം 300 ശതമാനം ഉയര്‍ന്നു

Posted on: 17 Feb 2009


ന്യൂഡല്‍ഹി: അഞ്ചു വര്‍ഷത്തിനിടയില്‍ കാര്‍ഷികമേഖലയിലെ പദ്ധതിവിഹിതം 300 ശതമാനം ഉയര്‍ന്നതായി പ്രണബ് മുഖര്‍ജി ബജറ്റില്‍ ചൂണ്ടിക്കാട്ടി. 2003-04, 2008-09 വര്‍ഷത്തിനിടയിലാണ് ഈ വര്‍ധന.ഈ കാലയളവില്‍ കാര്‍ഷിക വായ്പയ്ക്ക് നീക്കിവെച്ച തുക 87,000 കോടിയില്‍നിന്ന് 2,50,000 കോടിയായും ഉയര്‍ന്നു. 25 സംസ്ഥാനങ്ങളില്‍ ഹ്രസ്വകാല കാര്‍ഷിക വായ്പയ്ക്കും നവീകരണ പാക്കേജിനുമായി 13,500 കോടി രൂപ നീക്കിവെക്കും.




MathrubhumiMatrimonial