മാന്ദ്യം നേരിടാന്‍ പദ്ധതികളില്ല - ബി.ജെ.പി.

Posted on: 17 Feb 2009


ന്യൂഡല്‍ഹി: ആഗോളസാമ്പത്തിക മാന്ദ്യത്തെ നേരിടാനുള്ള പദ്ധതികളോ രൂക്ഷമായ തൊഴില്‍ക്ഷാമം പരിഹരിക്കാനുള്ള പദ്ധതികളോ ഇല്ലാതെ തിരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പൊള്ളയായ ബജറ്റാണ് പ്രണബ് മുഖര്‍ജി അവതരിപ്പിച്ചതെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി.
ധനക്കമ്മിയെ കുറിച്ചുള്ള സര്‍ക്കാറിന്റെ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞിരിക്കുന്നു. സത്യം കമ്പനിയുടെ ബാലന്‍സ് ഷീറ്റുപോലെയാണീ ബജറ്റ്- ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ജെറ്റ്‌ലി പറഞ്ഞു. സാധാരണക്കാരുടെ പേരുപറഞ്ഞ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ അഞ്ച് വര്‍ഷത്തെ ബജറ്റുകള്‍ കൊണ്ട് കോടീശ്വരന്മാര്‍ ശതകോടീശ്വരന്മാരായതു മാത്രമേ എടുത്തുകാട്ടാനുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് എല്‍.കെ. അദ്വാനി കുറ്റപ്പെടുത്തി.




MathrubhumiMatrimonial