ദുരിതബാധിതരെ അവഗണിച്ചു - സി.പി.എം

Posted on: 17 Feb 2009


ന്യൂഡല്‍ഹി: ആഗോളസാമ്പത്തികമാന്ദ്യത്തിന്റെയും കാര്‍ഷിക പ്രതിസന്ധിയുടെയും പിടിയില്‍ ദുരിതമനുഭവിക്കുന്ന പൊതുജനങ്ങളെ പൂര്‍ണമായും അവഗണിക്കുന്ന ബജറ്റാണ് തിങ്കളാഴ്ച സഭയില്‍ അവതരിപ്പിച്ചതെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.
രാജ്യത്തെ സമ്പദ് വ്യവസ്ഥ കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്ന വസ്ത്ര, ആഭരണ, തുകല്‍, നിര്‍മ്മാണ മേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്കും വിലയിടിവു നേരിടുന്ന കാപ്പി, റബ്ബര്‍, പരുത്തി കര്‍ഷകര്‍ക്കും ആശ്വാസം നല്‍കുന്ന ഒന്നും ബജറ്റിലില്ല- സി.പി.എം. കുറ്റപ്പെടുത്തി.




MathrubhumiMatrimonial