ബജറ്റ് പ്രസംഗത്തിലും 'കൈപ്പത്തി'
Posted on: 17 Feb 2009
ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച പ്രണബ്് മുഖര്‍ജി പ്രസംഗത്തിനിടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ഉള്‍പ്പെടുത്തിയതിനെ പ്രതിപക്ഷം വിമര്‍ശിച്ചു. രാജ്യത്തിന്റെ ഭാവി മുന്‍നിര്‍ത്തിയാണ് യു.പി.എ. സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്ന് 18 പേജ് നീണ്ട പ്രസംഗത്തിന്റെ അവസാനം പ്രണബ് അവകാശപ്പെട്ടു. ''സാധാരണക്കാര്‍ രാജ്യത്തിന്റെ വികസനപ്രക്രിയയുടെ കേന്ദ്രബിന്ദുവായത് പൊതുജനം കണ്ടു. ആത്മവിശ്വാസത്തോടെ മുന്നേറുന്ന അഭിമാനം നിറഞ്ഞ ഒരു രാജ്യത്തിലെ പൗരന്മാരാകാന്‍ കഴിയുന്നതിന്റെ സന്തുഷ്ടി ജനം അനുഭവിക്കുന്നു. ഇതെല്ലാം സാധ്യമാക്കിയ 'കൈ' ഏതായിരുന്നുവെന്ന് അതിനെകുറിച്ചോര്‍ക്കേണ്ട സമയം വരുമ്പോള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്ന് എനിക്കൊരു സംശയവുമില്ല. നമ്മുടെ രാജ്യത്തെ സമാധാനത്തിലേക്കും ഐശ്വര്യത്തിലേക്കും നയിക്കാന്‍ ആ 'കൈയ്ക്ക് മാത്രമേ കഴിയൂ'' -അദ്ദേഹം പറഞ്ഞു.
ഈ വാക്കുകളോടെ പ്രണബ് പ്രസംഗം അവസാനിച്ചപ്പോള്‍ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. എന്നാല്‍ അവസരം ലഭിക്കുമ്പോള്‍ മറുപടി പറഞ്ഞോളൂ എന്നതായിരുന്നു സ്പീക്കറുടെ നിലപാട്. ഭരണപക്ഷം കൈയടികളോടെയാണ് പ്രണബിന്റെ പ്രസംഗത്തിന്റെ അവസാനം ശ്രവിച്ചത്.
പൊതുവേ വിരസമായ ബജറ്റ് പ്രസംഗത്തില്‍ പ്രണബ് പ്രധാനമായും ഊന്നിയത് യു.പി.എ. സര്‍ക്കാരിന്റെ പഴയകാല പ്രവര്‍ത്തനങ്ങളായിരുന്നു. ഇടയ്ക്കിടെ യു.പി.എ. അധ്യക്ഷ സോണിയഗാന്ധിയെയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും സ്തുതിക്കാന്‍ അദ്ദേഹം മറന്നില്ല.