ജനങ്ങളുടെ ബജറ്റ് - പ്രധാനമന്ത്രി
Posted on: 17 Feb 2009
ന്യൂഡല്‍ഹി: പരമാവധി വളര്‍ച്ചനിരക്ക് ലക്ഷ്യമിട്ട് സാമ്പത്തികവ്യവസ്ഥയെ പുനരുദ്ധരിക്കാനുള്ള ശ്രമമാണ് ഇടക്കാല ബജറ്റെന്നും ഇത് ജനങ്ങളുടെ ബജറ്റാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. എല്ലാ മേഖലയിലുള്ളവര്‍ക്കും പ്രത്യേകിച്ച് സാധാരണക്കാര്‍ക്ക് ആശ്വാസം പകരാനുള്ള യു.പി.എ. സര്‍ക്കാര്‍ പദ്ധതികളെ ബജറ്റ് തുടര്‍ന്നും ഉത്തേജിപ്പിക്കുന്നതായിരിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
യു.പി.എ. സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ സാധാരണ ജനങ്ങള്‍ക്ക് നല്കുന്ന മുഖ്യപരിഗണന ഇടക്കാല ബജറ്റിലും തുടരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. വിഷമകരമായ സാമ്പത്തിക കാലാവസ്ഥയിലും ഇക്കാര്യത്തില്‍ മികച്ച രീതിയില്‍ പ്രതികരിച്ച ധനമന്ത്രി പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
വ്യവസായ മേഖലയ്ക്കും കയറ്റുമതി രംഗത്തിനും ലഭിക്കുന്ന ഉത്തേജന പദ്ധതികള്‍ അടിസ്ഥാനവിഭവ, തൊഴില്‍ മേഖലകളിലെ ഊന്നലാണ് കാണിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.