സാമൂഹികമേഖലയ്ക്ക് ഊന്നല്‍
Posted on: 17 Feb 2009
എന്‍. അശോകന്‍
ന്യൂഡല്‍ഹി: സാമൂഹികമേഖലയിലും ജനപ്രിയ പരിപാടികളിലും ഊന്നിക്കൊണ്ടുള്ള ഇടക്കാല ബജറ്റാണ് ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന പ്രണബ് കുമാര്‍ മുഖര്‍ജി തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചത്. നികുതി, തീരുവ ഘടനയിലൊന്നും മാറ്റം വരുത്തിയിട്ടില്ല.
യു.പി.എ. സര്‍ക്കാറിന്റെ കാലാവധി മെയ് മാസത്തോടെ തീരുന്ന പശ്ചാത്തലത്തില്‍ നാലുമാസത്തേക്ക് മാത്രമാണ് ഇടക്കാല ബജറ്റ്. തൊഴിലുറപ്പു പദ്ധതി, ഉച്ചഭക്ഷണ പദ്ധതി, സമഗ്ര ശിശുവികസന പദ്ധതി, ഭാരത് നിര്‍മാണ്‍ പദ്ധതി എന്നിവയടങ്ങുന്ന യു.പി.എ. സര്‍ക്കാരിന്റെ ജനപ്രിയപരിപാടികള്‍ക്ക് 1,31,317 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. 3,32,835 കോടി രൂപയുടെ ധനകമ്മി പ്രതീക്ഷിക്കുന്നു.
അടുത്ത നാലു മാസത്തേക്ക് ചെലവിനുള്ള വോട്ട് ഓണ്‍ അക്കൗണ്ട് ആയതിനാല്‍ ഭരണഘടനാപരമായ വിലക്കു മാനിച്ച് പുതിയ ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് പ്രണബ് മുഖര്‍ജി ബജറ്റവതരണത്തിനുശേഷം പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ബജറ്റ് പ്രസംഗത്തിന്റെ അവസാനത്തില്‍ ഇതുവരെയുള്ള സര്‍ക്കാറിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി പരോക്ഷമായി വോട്ടുചോദിക്കാന്‍ അദ്ദേഹം ധൈര്യം കാണിക്കുകയും ചെയ്തു.
വിധവകള്‍ക്കായി ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍, വികലാംഗര്‍ക്കായി ഇന്ദിരാഗാന്ധി വികലാംഗ പെന്‍ഷന്‍ എന്നീ രണ്ടു പദ്ധതികള്‍ മാത്രമാണ് പുതുതായി പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിലുള്ള പദ്ധതികള്‍ ശക്തിപ്പെടുത്താനും കൂടുതല്‍ തുക വകയിരുത്താനുമാണ് ഇടക്കാല ബജറ്റ് ശ്രമിച്ചിട്ടുള്ളത്.
ആഗോളമാന്ദ്യം മൂലം പ്രതിസന്ധിയിലായിട്ടുള്ള കയറ്റുമതിമേഖലയെ പ്രോത്സാഹിപ്പിക്കാന്‍ തൊഴില്‍ദായക കയറ്റുമതി മേഖലകള്‍ക്ക് വായ്പാ പലിശയില്‍ രണ്ട് ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കൈത്തറി, മറ്റു തുണികള്‍, പരവതാനി, തുകല്‍വസ്തുക്കള്‍, ആഭരണങ്ങള്‍, സമുദ്രോത്പന്നങ്ങള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു. സപ്തംബര്‍ 30 വരെ മാത്രമേ ഈ ആനുകൂല്യം നിലവിലുണ്ടാവുകയുള്ളൂ. 500 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതുമൂലം സര്‍ക്കാറിനുണ്ടാവുക.
സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം കഴിച്ച് കേന്ദ്രത്തിന്റെ മൊത്തം നികുതി വരുമാനം 5,00,096 കോടി രൂപയാകുമെന്നാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. റവന്യൂ ചെലവ് 8,48,085 കോടി രൂപ. ധനകമ്മി ജി.ഡി.പി.യുടെ 5.5 ശതമാനമാകും.
അടുത്ത രണ്ടു വര്‍ഷം പൊതുമേഖലാ ബാങ്കുകളുടെ മൂലധനശക്തി ഉറപ്പുവരുത്താന്‍ മൂലധനാനുപാതം 12 ശതമാനത്തില്‍ നിലനിര്‍ത്തുമെന്ന് ബജറ്റ് പ്രസംഗത്തില്‍ പറയുന്നു.
പ്രതിരോധമേഖലയ്ക്ക് 1,14,703 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഭക്ഷ്യം, വളം, പെട്രോളിയം മേഖലകളില്‍ സബ്‌സിഡികള്‍ക്കായി 95,579 കോടി നീക്കിവെച്ചു. തന്റെ ഇടക്കാലബജറ്റ് തിരഞ്ഞെടുപ്പിനുശേഷം വരുന്ന സര്‍ക്കാറിന് മാര്‍ഗനിര്‍ദ്ദേശമാകുമെന്ന് പ്രണബ്മുഖര്‍ജി ചൂണ്ടിക്കാട്ടി.പ്രതിരോധ മേഖലയിലെ നീക്കിയിരുപ്പില്‍ 35 ശതമാനത്തിന്റെ വര്‍ദ്ധനയാണ് വരുത്തിയിട്ടുള്ളത്.
(ബജറ്റിന്റെ പൂര്‍ണരൂപവും ശബ്ദരേഖയും: www.mathrubhumi.com)