ബജറ്റ്: കേരളത്തിന് ലഭിക്കേണ്ട തുക കുറച്ചു - ധനമന്ത്രി
Posted on: 17 Feb 2009
തിരുവനന്തപുരം: കേന്ദ്ര പ്ലാനിങ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത് അംഗീകരിച്ച കണക്ക് പ്രകാരം കിട്ടേണ്ട തുകയില്‍ 804 കോടി കുറച്ചു മാത്രമേ 2009-10ല്‍ ലഭിക്കുകയുള്ളൂവെന്നതാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ശേഷമുള്ള സ്ഥിതിയെന്ന് ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടി. ഇതിനു നഷ്ടപരിഹാരമായി ഒന്നുമില്ല എന്നു മാത്രമല്ല വായ്പാ പരിധി ഉയര്‍ത്താന്‍ പോലും കേന്ദ്രധനമന്ത്രി തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞു.
ധനകമ്മി ആറ് ശതമാനത്തിലേറെ വരുമെന്ന് പറയുന്ന കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളുടെ ധനകമ്മി മൂന്ന് ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന് വാശി പിടിക്കുകയാണ്.
ഗള്‍ഫില്‍ നിന്നും മടങ്ങുന്നവരെ പുനരധിവസിപ്പിക്കാനുള്ള ഒരു പാക്കേജും ബജറ്റില്‍ ഇല്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാനദണ്ഡങ്ങളില്‍ ഇന്നത്തെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇളവു വരുത്തണമെന്ന ആവശ്യം തള്ളി.
കേന്ദ്ര സര്‍ക്കാരിന്റെ ഗോഡൗണുകള്‍ നിറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ റേഷന്‍ പുനസ്ഥാപിക്കുന്നതിന് 10 ലക്ഷം ടണ്‍ അരി ലഭ്യമാക്കാവുന്നതേയുള്ളൂ. എന്നാല്‍ റേഷന്‍ ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് മാത്രമാക്കിയിരിക്കുന്നു.
ഇന്ത്യ നടപ്പാക്കിയ ഉത്തേജക പാക്കേജുകള്‍ അപര്യാപ്തമാണ്. ധനപ്രതിസന്ധിയും രൂക്ഷമായിരിക്കയാണ്. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ അടിസ്ഥാനത്തില്‍ കൈവരിച്ച സാമ്പത്തിക ഭദ്രത ഒറ്റവര്‍ഷം കൊണ്ട് തകര്‍ന്നു വീണിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ധനകമ്മി ആറ് ശതമാനത്തില്‍ അധികമാണെന്നത് സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഴവും സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പൊള്ളത്തരവും വെളിപ്പെടുത്തിയതായി ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു.