രണ്ട് പുതിയ ഐ.ഐ.ടി.കള്‍

Posted on: 17 Feb 2009


ന്യൂഡല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് രണ്ട് ഐ.ഐ.ടി.കള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു.
മധ്യപ്രദേശിലും ഹിമാചല്‍ പ്രദേശിലുമാണിവ. കഴിഞ്ഞ വര്‍ഷം ബിഹാര്‍, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ഒറീസ്സ, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി ആറ് ഐ.ഐ. ടി. കള്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. 15 കേന്ദ്ര സര്‍വകലാശാലകള്‍ സ്ഥാപിക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ടെന്നും പ്രണബ് മുഖര്‍ജി അറിയിച്ചു.




MathrubhumiMatrimonial