കാല്‍ നൂറ്റാണ്ടിനു ശേഷം പ്രണബ് വീണ്ടും

Posted on: 17 Feb 2009


ന്യൂഡല്‍ഹി: കാല്‍നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് പൊതുബജറ്റ് അവതരിപ്പിക്കാന്‍ മന്ത്രി പ്രണബ് മുഖര്‍ജിക്ക് വീണ്ടും അവസരം ഒരുങ്ങിയത്.
ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍1984-85 വര്‍ഷത്തെ കേന്ദ്ര ബജറ്റാണ് പ്രണബ് ലോക്‌സഭയില്‍ ഇതിന് മുമ്പ് അവതരിപ്പിച്ചത്. 25 വര്‍ഷത്തിനുശേഷം യു.പി.എ. സര്‍ക്കാറിന്റെ വിടവാങ്ങല്‍ ബജറ്റ് അവതരിപ്പിക്കാനും അദ്ദേഹം നിയോഗിക്കപ്പെട്ടു.യു.പി.എ. സര്‍ക്കാറിന്റെ അഞ്ച് ബജറ്റുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച ധനമന്ത്രി പി. ചിദംബരം ആഭ്യന്തരവകുപ്പിന്റെ ചുമതല ഏറ്റെടുത്തതിനെതുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെയാണ് ധനകാര്യത്തിന്റെ ചുമതല ഏറ്റെടുത്തിരുന്നത്. എന്നാല്‍ ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലായ പ്രധാനമന്ത്രിക്ക് പകരമാണ് പ്രണബ് തിങ്കളാഴ്ച 14-ാം ലോക്‌സഭയുടെ അവസാന ബജറ്റിന്റെ അവതരണം ഏറ്റെടുത്തത്.





MathrubhumiMatrimonial