githadharsanam
ഗീതാദര്‍ശനം - 614

ശ്രദ്ധാത്രയ വിഭാഗയോഗം സന്‍മാര്‍ഗം എന്നാല്‍ എന്തെന്ന് വ്യക്തമാക്കുന്നു. ശ്രദ്ധയെ നിഷ്ഠയോടെ സാത്വികവിശുദ്ധിയില്‍ നിലനിര്‍ത്തുന്നതിനാണ് അങ്ങനെ പറയുന്നത്. അതിനായുള്ള എല്ലാ ശ്രമങ്ങളെയും സത് എന്നു വിളിക്കുന്നു. ജ്ഞാനസമ്പാദനത്തിലൂടെയോ നിശ്ചയദാര്‍ഢ്യത്തിലൂടെയോ കര്‍മയോഗത്തിലൂടെയോ...



ഗീതാദര്‍ശനം - 613

ശ്രദ്ധാത്രയ വിഭാഗയോഗം നല്ല പ്രവൃത്തി ചെയ്യുമ്പോള്‍ അതിനെ സല്‍ക്കര്‍മമെന്ന് പറയുന്നു. നല്ലതിനെ എല്ലാം സത് എന്ന് വിശേഷിപ്പിക്കുന്നു. ചെയ്യുന്നത് നല്ലതാണോ എന്ന ആത്മപരിശോധനയ്ക്കു സൗകര്യം തരുന്നവയാണ് ഈ വിശേഷണങ്ങള്‍. ഇന്ദ്രിയങ്ങളെക്കൊണ്ടും മനസ്സുകൊണ്ടും നാം കാണുകയും...



ഗീതാദര്‍ശനം - 612

ശ്രദ്ധാത്രയവിഭാഗയോഗം തദിത്യനഭിസന്ധായ ഫലം യജ്ഞതപഃക്രിയാഃ ദാനക്രിയാശ്ച വിവിധാഃ ക്രിയന്തേ മോക്ഷകാങ്ക്ഷിഭിഃ മോക്ഷം ഇച്ഛിക്കുന്നവര്‍ തത് എന്നുച്ചരിച്ചുകൊണ്ട്, ഫലത്തെക്കുറിച്ച് ഉത്കണ്ഠപ്പെടാതെ, നാനാ തരത്തിലുള്ള യജ്ഞദാനതപക്രിയകള്‍ അനുഷ്ഠിക്കുന്നു. പരമമായ...



ഗീതാദര്‍ശനം - 611

ശ്രദ്ധാത്രയ വിഭാഗയോഗം തസ്മാദോമിത്യുദാഹൃത്യ യജ്ഞദാനതപഃക്രിയാഃ പ്രവര്‍ത്തന്തേ വിധാനോക്താഃ സതതം ബ്രഹ്മവാദിനാം അതിനാല്‍ (ഓങ്കാരം ബ്രഹ്മവാചകമാകയാല്‍) ഓം എന്ന് ഉച്ചരിച്ചുകൊണ്ടാണ് ബ്രഹ്മവിദ്യ അഭ്യസിച്ചവര്‍ (തങ്ങളുടെ) ശാസ്ത്രസമ്മതങ്ങളായ യജ്ഞദാനതപഃക്രിയകള്‍...



ഗീതാദര്‍ശനം - 610

ശ്രദ്ധാത്രയവിഭാഗയോഗം ഓം തത് സദിതി നിര്‍ദേശഃ ബ്രഹ്മണസ്ത്രിവിധഃ സ്മൃതഃ ബ്രാഹ്മണാസ്‌തേന വേദാശ്ച യജ്ഞാശ്ച വിഹിതാഃ പുരാ ബ്രഹ്മം ഓം, തത്, സത് എന്നിങ്ങനെ മൂന്നു വിധത്തില്‍ സ്മരിക്കപ്പെട്ടിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ബ്രഹ്മജ്ഞാനികളും ജ്ഞാനവും യജ്ഞകര്‍മങ്ങളും...



ഗീതാദര്‍ശനം - 609

ശ്രദ്ധാത്രയവിഭാഗയോഗം പരമനികൃഷ്ടമായ ദാനം ഏതെന്നുകൂടി പറയുന്നു. അദേശകാലേ യദ്ദാനം അപാത്രേഭ്യശ്ച ദീയതേ അസത്കൃതമവജ്ഞാതം തത് താമസമുദാഹൃതം പിഴച്ച സ്ഥലകാലങ്ങളില്‍ ഏതൊരു ദാനം (അതിന്) അനര്‍ഹരായവര്‍ക്ക്, അപമാനിച്ചും നിന്ദിച്ചും നല്‍കപ്പെടുന്നുവോ അത് താമസദാനത്തിനുദാഹരണം....



ഗീതാദര്‍ശനം - 608

ശ്രദ്ധാത്രയ വിഭാഗയോഗം പ്രത്യുപകാരം ചെയ്യാന്‍ കഴിവുള്ളവര്‍ക്കോ മുന്‍പ് ഉപകാരം ചെയ്തവര്‍ക്കോ ദാനം ചെയ്താല്‍, ഫലകാംക്ഷ ദാനത്തെ മലിനമാക്കുന്നു. ആ ദാനം ദാനമല്ല, കച്ചവടമാണ്. തിരികെ ഉപകാരം ചെയ്യാന്‍ ഇടയോ കഴിവോ ഇല്ലാത്തവരായാല്‍ മാത്രം പോരാ, ദാനം സ്വീകരിക്കുന്ന ആള്‍ അന്യഥാ...



ഗീതാദര്‍ശനം - 607

ശ്രദ്ധാത്രയ വിഭാഗയോഗം ദേഹത്തിന്റെ പല ഭാഗങ്ങളിലും ശൂലം കയറ്റിയും സ്വന്തം ദേഹം ചാട്ടവാറടിച്ച് വ്രണപ്പെടുത്തിയും മുള്‍ക്കിരീടം തലയില്‍ വെച്ച് അതിന്‍മീതെ മരക്കുരിശു ചുമന്ന് ചോരയൊലിപ്പിച്ചും വാളുകൊണ്ട് മൂര്‍ധാവില്‍ വെട്ടി ചോരയില്‍ കുളിച്ചും തീക്കനലില്‍ ചാടി നൃത്തം...



ഗീതാദര്‍ശനം - 606

ശ്രദ്ധാത്രയ വിഭാഗയോഗം നാം ഈ അപകടത്തിലേക്കുള്ള വഴിയിലാണോ എന്നറിയാന്‍ ഒരു ചെറിയ പരിശോധന നടത്തിയാല്‍ മതി. ഒരു ദിവസത്തില്‍ എത്ര നേരം നാം നമ്മെപ്പറ്റി ചിന്തിക്കുന്നു എന്നു നോക്കുക. അല്ലെങ്കില്‍, നാം ഒരുദിവസം ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍ക്കു പിന്നിലെ ഉദ്ദേശ്യങ്ങളെന്തായിരുന്നു...



ഗീതാദര്‍ശനം - 605

ശ്രദ്ധാത്രയവിഭാഗയോഗം യോഗയുക്തി, അഥവാ ഫലത്തില്‍ ആശങ്കയില്ലാത്ത ഉറച്ച ഈശ്വരബുദ്ധി ഉണ്ടെങ്കില്‍ പരമാത്മസംബന്ധിയും ഏകാഗ്രവുമായ ശ്രദ്ധയോടെ ഈ മൂന്നു വിധം തപസ്സും സാത്ത്വികമായി എളുപ്പം ചെയ്യാന്‍ സാധിക്കും. മറിച്ചും പറയാം. ഈ മൂന്നു വിധം തപസ്സും സാത്ത്വികമായി ആചരിക്കുന്നവര്‍ക്ക്...



ഗീതാദര്‍ശനം - 604

ശ്രദ്ധാത്രയവിഭാഗയോഗം മനഃപ്രസാദഃ സൗമ്യത്വം മൗനമാത്മവിനിഗ്രഹഃ ഭാവസംശുദ്ധിരിത്യേതത് തപോ മാനസമുച്യതേ മനഃപ്രസാദം, സൗമ്യത്വം, മൗനം, ഇന്ദ്രിയചോദനകളെ നിയന്ത്രണത്തില്‍ നിര്‍ത്തല്‍, ഭാവശുദ്ധി ഇവയെല്ലാം മനസ്സുകൊണ്ടു ചെയ്യാവുന്ന തപസ്സത്രെ. മനസ്സെപ്പോഴും പ്രസന്നമായിരിക്കണമെങ്കില്‍...



ഗീതാദര്‍ശനം - 603

ശ്രദ്ധാത്രയവിഭാഗയോഗം പുറംലോകത്തോടു സംവദിക്കാന്‍ ഉപയോഗിക്കാനെന്നതിലേറെ വാക്ക് തന്നോടുതന്നെ പറയാനുള്ളതുമാണ്. ഏതു പാഠവും ഉരുക്കഴിച്ചു പഠിക്കുമ്പോള്‍ ഈ പറച്ചിലാണ് നടക്കുന്നത്. കാര്യകാരണനിബദ്ധമായി ആലോചിക്കുമ്പോഴും അകമെ സംഭാഷണം നടക്കുന്നു. ആ 'സംസാര'ത്തിന്റെ നിയന്ത്രണവും...



ഗീതാദര്‍ശനം - 602

ശ്രദ്ധാത്രയവിഭാഗയോഗം പരമാത്മസ്വരൂപത്തില്‍നിന്ന് ശ്രദ്ധമാറാതെയുള്ള നിലയാണ് ബ്രഹ്മചര്യം. ശരീരത്തെ ആ ശ്രദ്ധ നിലനിര്‍ത്താനുള്ള ഉപാധിയാക്കലാണ് ശാരീരികമായ തപസ്സിലെ പ്രധാന കാര്യം. അതുസാധിക്കണമെങ്കില്‍ എന്റെ-നിന്റെ എന്ന ചിന്ത പോയിക്കിട്ടണം. ആ ചിന്തയാണ് ഹിംസയുടെ കാതല്‍....



ഗീതാദര്‍ശനം - 601

ശ്രദ്ധാത്രയവിഭാഗയോഗം ബ്രഹ്മജ്ഞാനിയുടെ മകന്‍ ബ്രഹ്മജ്ഞാനിയായിക്കൊള്ളണമെന്നില്ല. അമ്മയില്‍നിന്നു ലോകത്തിലേക്കു പിറന്നതില്‍പ്പിന്നെ ഗുരുപ്രസാദത്താല്‍ അറിവിന്റെ ലോകത്തേക്ക് വീണ്ടുമൊരു പിറവി ഉണ്ടായ ആളാണ് ദ്വിജന്‍ (രണ്ടു വട്ടം ജനിച്ചവന്‍). ക്രിസ്തുമതത്തില്‍ സ്‌നാനമേല്‍ക്കുക...



ഗീതാദര്‍ശനം - 600

ശ്രദ്ധാത്രയവിഭാഗയോഗം ദേവദ്വിജഗുരുപ്രാജ്ഞ- പൂജനം ശൗചമാര്‍ജ്ജവം ബ്രഹ്മചര്യമഹിംസാ ച ശാരീരം തപ ഉച്യതേ 14 ദേവന്‍മാര്‍, ബ്രഹ്മജ്ഞാനികള്‍, ഗുരുക്കന്‍മാര്‍, പണ്ഡിതര്‍ മുതലായവരെ ആദരിക്കുക, ദേഹം ശുദ്ധമാക്കി വെക്കുക, കാപട്യമില്ലാതിരിക്കുക, ആത്മസാരൂപ്യമെന്ന ലക്ഷ്യത്തിനായി...



ഗീതാദര്‍ശനം - 599

ശ്രദ്ധാത്രയവിഭാഗയോഗം ഏതു പണിയും നന്നായി ചെയ്യാന്‍ ശാസ്ത്രീയമായ ഒരു രീതിയുണ്ടാവും. അതുനോക്കാതെ ചെയ്താല്‍ ശരിയാവില്ല. പക്ഷേ, അതുനോക്കണമെങ്കില്‍ അതെന്തെന്ന് അറിഞ്ഞിരിക്കണം, അതിനും പുറമെ പ്രപഞ്ചത്തില്‍ തന്റെ നിലയെന്തെന്നു മനസ്സിലായുമിരിക്കണം. 'അന്ന'പദത്തിന് 'പ്രാണികള്‍...






( Page 8 of 46 )






MathrubhumiMatrimonial