
ഗീതാദര്‍ശനം - 599
Posted on: 20 Sep 2010
സി. രാധാകൃഷ്ണന്‍
ശ്രദ്ധാത്രയവിഭാഗയോഗം
ഏതു പണിയും നന്നായി ചെയ്യാന്‍ ശാസ്ത്രീയമായ ഒരു രീതിയുണ്ടാവും. അതുനോക്കാതെ ചെയ്താല്‍ ശരിയാവില്ല. പക്ഷേ, അതുനോക്കണമെങ്കില്‍ അതെന്തെന്ന് അറിഞ്ഞിരിക്കണം, അതിനും പുറമെ പ്രപഞ്ചത്തില്‍ തന്റെ നിലയെന്തെന്നു മനസ്സിലായുമിരിക്കണം.
'അന്ന'പദത്തിന് 'പ്രാണികള്‍ എന്തില്‍നിന്നുണ്ടാകുന്നുവോ അത്' എന്നാണ് ഉദ്ദേശ്യം. ('അന്നാല്‍ ഭവന്തി ഭൂതാനി .... 3. 14.). അന്നം സൃഷ്ടിക്കുകയെന്നാല്‍ ചരാചരങ്ങളുടെ ഹിതം ലാക്കാക്കിയുള്ളതാണ് തന്റെ സൃഷ്ടിപരത എന്ന് അറിയുക.
മന്ത്രമെന്നാല്‍ പ്രാര്‍ഥനാവാചകം. അതില്ലാതെ ഒരു പണിയും നേരെച്ചൊവ്വെ ചെയ്യാനാവില്ല. 'ഓം തത് സത്' എന്ന പ്രാര്‍ഥനാവാചകത്തെ കുറിച്ച് ഈ അധ്യായത്തില്‍ പിന്നീട് വിസ്തരിച്ചു പറയുന്നുണ്ട്.
ഗുരുവിന് മനസ്സുകൊണ്ടെങ്കിലും ദക്ഷിണ വെച്ചേ ഒരുങ്ങാവൂ. ഈ കാലങ്ങളില്‍ നാം ബൗദ്ധികസ്വത്തവകാശം (Intellectual property right) എന്നൊക്കെ പറയാറില്ല, അതിന്റെ ചിരപുരാതനരൂപം.
അറിവും അര്‍പ്പണബോധവും ചേര്‍ന്നാലല്ലേ ശ്രദ്ധയാവൂ? താമസപ്രകൃതിക്കാര്‍ക്ക് അറിവില്ലായ്മയാണ് കൈമുതല്‍. അവര്‍ക്കും വിശ്വാസങ്ങളുണ്ട്, പക്ഷേ, അത് അസ്ഥാനത്തും അന്ധവുമാണ്.
വിഹിതകര്‍മങ്ങള്‍, തപസ്സ്, ദാനം എന്നീ മൂന്നും അവശ്യം ചെയ്തിരിക്കേണ്ട കര്‍മങ്ങളാണ് എന്ന് അവസാനാധ്യായത്തില്‍ പറയുന്നുണ്ട്. ശരീരം, വാക്ക്, മനസ്സ് എന്ന മൂന്നുകൊണ്ടും ചെയ്യാവുന്ന തപസ്സുകളെപ്പറ്റി ഇനി പറയുന്നു.
