githadharsanam
ഗീതാദര്‍ശനം - 630

മോക്ഷ സംന്യാസയോഗം കാമ്യകര്‍മവാസന നിലവിലുള്ളപ്പോള്‍ ദേഹം കര്‍മം ചെയ്യാതിരിക്കുന്നത് ചിത്തത്തില്‍ അശാന്തി വളര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ. കര്‍മം ത്യജിച്ചതുകൊണ്ട് ആഗ്രഹമോ ഫലകാംക്ഷയോ പൊയ്‌ക്കൊള്ളണമെന്നില്ല. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ബാഹ്യലക്ഷണങ്ങള്‍ ഇല്ലാതായെന്നു...



ഗീതാദര്‍ശനം - 629

മോക്ഷ സംന്യാസയോഗം ഇങ്ങനെ വാസനകള്‍ ഒടുങ്ങിയാലോ? പിന്നെ കര്‍മമെന്തിന്? പ്രപഞ്ചമെന്ന സിംഫണിയില്‍ ഭാഗഭാക്കാകാന്‍തന്നെ. ലയം സാധിക്കുന്നത് ആ അവസ്ഥയിലാണ്. കര്‍മങ്ങള്‍ അവസാനിക്കുന്നിടത്തല്ല സാക്ഷാത്കാരം തുടങ്ങുന്നത്. വാസനകളൊടുങ്ങിയാല്‍പ്പിന്നെ ഓരോ കര്‍മവും സാക്ഷാത്കാരത്തുടര്‍ച്ചയാണ്....



ഗീതാദര്‍ശനം - 628

മോക്ഷസംന്യാസയോഗം ശരീരം ഒരു ഉപകരണമാണ്. ഈ ശരീരം നാം ബോധപൂര്‍വം നമുക്കുവേണ്ടി നിര്‍മിച്ചതല്ല. നാം ഉറങ്ങുമ്പോഴും ശ്വസനം മുതലായ കര്‍മങ്ങള്‍ അത് സ്വയം ചെയ്യുന്നു. പ്രപഞ്ചത്തിന്റെ ഓരോ ഘടകത്തിനും പ്രപഞ്ചസംവിധാനത്തില്‍ നിയതമായ കര്‍മമുണ്ട്. ആ കര്‍മം മൊത്തം സംവിധാനത്തിന്റെ...



ഗീതാദര്‍ശനം - 627

മോക്ഷ സംന്യാസയോഗം കാര്യമിത്യേവ യത് കര്‍മ നിയതം ക്രിയതേശര്‍ജുന സംഗം ത്യക്ത്വാ ഫലം ചൈവ സ ത്യാഗഃ സാത്വികോ മതഃ അര്‍ജുനാ, സ്വധര്‍മമായും ഈശ്വരാരാധനാപരമായും ഒരുവന്‍ അവശ്യം നിര്‍വഹിക്കേണ്ട കര്‍മം, ഇത് തന്റെ നിയതകര്‍മമാണ് എന്നു മനസ്സിലാക്കി, സംഗവും കര്‍ത്തൃത്വബോധവും...



ഗീതാദര്‍ശനം - 626

മോക്ഷസംന്യാസയോഗം ദുഃഖമിത്യേവ യത്കര്‍മ കായക്‌ളേശഭയാത് ത്യജേത് സ കൃത്വാ രാജസം ത്യാഗം നൈവ ത്യാഗഫലം ലഭേത് ഏത് (കര്‍മം) കായക്‌ളേശഭയത്താല്‍ ദുഃഖകരംതന്നെ എന്നു വെച്ച് ത്യജിക്കുന്നുവോ, ആ കര്‍മം വേണ്ടെന്നു വെക്കുന്നവന്റെ ത്യാഗം രാജസമാണ്. അവന് കര്‍മത്യാഗഫലം കിട്ടില്ലതന്നെ....



ഗീതാദര്‍ശനം - 625

മോക്ഷ സംന്യാസയോഗം ആരോടെങ്കിലുമൊക്കെ പിണങ്ങി ഞാന്‍ പല്ലു തേയ്ക്കാതെയും കുളിക്കാതെയും ഇരുന്നാല്‍, എനിക്കാരോടുമൊരു കടമയുമില്ലെന്നു നിശ്ചയിച്ചാല്‍, ശീലിച്ച തൊഴില്‍ ഉപേക്ഷിച്ചാല്‍, അയല്‍ക്കാരന്റെ അറ്റ കൈയിന് ഉപ്പുതേയ്ക്കാന്‍പോലും ഓടി ചെല്ലാതിരുന്നാല്‍, ഭാര്യയെയും...



ഗീതാദര്‍ശനം - 624

മോക്ഷ സംന്യാസയോഗം സംഗമവും ഫലേച്ഛയും കൈയൊഴിയാതിരുന്നാല്‍ ഏതു കര്‍മവും ബന്ധനമാകും. (പഠിപ്പിക്കല്‍ ഫീസിനുവേണ്ടി മാത്രമാകാം, കൃഷി ലാഭത്തിനായി വിഷമയമാകാം. തന്റേതെന്നും തനിക്കുള്ളതെന്നുമുള്ള മനോഭാവം വൈകാരികമായ കെട്ടുപാടുകളിലേക്കു നയിക്കുന്നു.) അല്ലാതെ, കര്‍മം വൈദികമോ...



ഗീതാദര്‍ശനം - 623

മോക്ഷ സംന്യാസയോഗം യജ്ഞം, ദാനം, തപസ്സ് എന്നിവ ഒരിക്കലും ത്യാജ്യമല്ലെന്നു പറയുന്നു. യജ്ഞദാനതപഃകര്‍മ ന ത്യാജ്യം കാര്യമേവ തത് യജ്ഞോ ദാനം തപശ്ചൈവ പാവനാനി മനീഷിണാം യജ്ഞം, ദാനം, തപസ്സ് എന്നീ കര്‍മങ്ങള്‍ ഉപേക്ഷിക്കാവുന്നവയല്ല. മൂന്നും ചെയ്യുകതന്നെ വേണം. (കാരണം) യജ്ഞവും...



ഗീതാദര്‍ശനം - 622

മോക്ഷസംന്യാസയോഗം ആകട്ടെ, ഇന്നയിന്ന കര്‍മങ്ങള്‍ സ്വീകാര്യം, ഇന്നയിന്നത് ത്യാജ്യം എന്നൊരു തരംതിരിവ് ചിട്ടപ്പെടുത്താമോ? അപ്പോഴും, 'വെളുത്ത' പട്ടികയിലെ കര്‍മങ്ങള്‍ 'കാമ്യ'ങ്ങളാവുന്നതിനാല്‍ അവ അനുഷ്ഠിക്കുന്നവര്‍ക്ക് സംന്യാസം നടപ്പില്ലാതെ വരും. തന്നെയുമല്ല, എല്ലാ കര്‍മവും...



ഗീതാദര്‍ശനം - 621

മോക്ഷ സംന്യാസയോഗം ത്യാജ്യം ദോഷവദിത്യേകേ കര്‍മ പ്രാഹുര്‍മനീഷിണഃ യജ്ഞദാനതപഃകര്‍മ ന ത്യാജ്യമിതി ചാപരേ കര്‍മം (എല്ലാം) ദോഷദൂഷിതമെന്നതിനാല്‍ ത്യജിക്കപ്പെടേണ്ടതാണെന്ന് ചില മനീഷികള്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ (മറ്റു) ചിലര്‍ പറയുന്നു, യജ്ഞം, ദാനം, തപസ്സ് എന്നീ കര്‍മങ്ങള്‍...



ഗീതാദര്‍ശനം - 620

മോക്ഷ സംന്യാസയോഗം ശ്രീഭഗവാനുവാച- കാമ്യാനാം കര്‍മണാം ന്യാസം സംന്യാസം കവയോ വിദുഃ സര്‍വകര്‍മഫലത്യാഗം പ്രാഹുസ്ത്യാഗം വിചക്ഷണാഃ ശ്രീഭഗവാന്‍ പറഞ്ഞു- കാമ്യകര്‍മങ്ങളെ ഉപേക്ഷിക്കലാണ് സംന്യാസമെന്ന് തത്ത്വദര്‍ശികള്‍ പറയുന്നു. എല്ലാ കര്‍മഫലങ്ങളും (മനസ്സാ) ഉപേക്ഷിക്കലാണ്...



ഗീതാദര്‍ശനം - 619

മോക്ഷ സംന്യാസയോഗം അര്‍ജുന ഉവാച- സംന്യാസസ്യ മഹാബാഹോ തത്ത്വമിച്ഛാമി വേദിതും ത്യാഗസ്യ ച ഹൃഷീകേശ പൃഥക് കേശിനിഷൂദന അര്‍ജുനന്‍ പറഞ്ഞു- പരാക്രമശാലിയും ഇന്ദ്രിയങ്ങളുടെ നാഥനും കേശി എന്ന അസുരനെ കൊന്നവനുമായ അല്ലയോ കൃഷ്ണാ, സംന്യാസത്തിന്റെയും ത്യാഗത്തിന്റെയും സൂക്ഷ്മരൂപം...



ഗീതാദര്‍ശനം - 618

മോക്ഷ സംന്യാസയോഗം മനുഷ്യന്റെ പ്രാപഞ്ചികമായ നിലനില്പും ഈ 'ഉയര്‍ന്ന' നില്പും തമ്മിലുള്ള ബന്ധമാണ് എല്ലാ മതങ്ങളുടെയും ജ്ഞാനമാര്‍ഗങ്ങളുടെയും വിഷയം. പല പക്ഷങ്ങളും തര്‍ക്കങ്ങളും എന്നെന്നും ഉണ്ടായിരുന്നു, ഇന്നുമുണ്ട്. താഴെയുള്ള ഈ അവസ്ഥയെ ആകെ ഉള്ളൂ എന്നും അല്ല മുകളിലെസ്ഥിതി...



ഗീതാദര്‍ശനം - 617

മോക്ഷ സംന്യാസയോഗം ഉപഗ്രഹവാഹിനികളായ റോക്കറ്റുകളുടെ വിക്ഷേപണം നമുക്കിപ്പോള്‍ സുപരിചിതമാണ്. അടിയുറപ്പിച്ചു നിന്നനില്പില്‍ നിലത്തുനിന്ന് പതുക്കെ പൊങ്ങി, പോകെപ്പോകെ ഊക്കേറി, വിവിധഘട്ടങ്ങളില്‍ ആസൂത്രിതമായ വേഗം നേടി, അവസാനം ഉപഗ്രഹത്തെ അതിന്റെ നിശ്ചിതമായ പ്രദക്ഷിണവഴിയില്‍...



ഗീതാദര്‍ശനം - 616

ശ്രദ്ധാത്രയവിഭാഗയോഗം പണ്ടുള്ളവര്‍ പറഞ്ഞു വെച്ചതല്ലേ എന്നു വിചാരിച്ച് ശ്രദ്ധയില്ലാതെ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയാല്‍ പരലോകസുഖം ഉറപ്പായി എന്നു കരുതുന്നവരുണ്ടാകാം. അതു വെറുതെ. പരലോകമെന്നതിന് മരണാനന്തരലോകം എന്ന അര്‍ഥമെടുത്താലും, പുരോഗതി കിട്ടില്ല. വാസനാഭേദമുണ്ടാകാന്‍...



ഗീതാദര്‍ശനം - 615

ശ്രദ്ധാത്രയ വിഭാഗയോഗം മൃതദേഹത്തിന് ഒന്നിലും ശ്രദ്ധയില്ല. അഥവാ, തികഞ്ഞ അശ്രദ്ധയുടെ പര്യായമാണ് മരണം. ജീവിച്ചിരിക്കുന്നു എന്നതിനു തെളിവ് ശ്രദ്ധയാണ്. അത് ചീത്തപ്പെട്ടാല്‍ ജീവപരിണാമപരമായ അധോഗതിയാണ് ഫലമെന്നു പറഞ്ഞതില്‍പ്പിന്നെ, അത് നല്ലതാണെങ്കില്‍പ്പോലും ദുര്‍ബ്ബലമായാലത്തെ...






( Page 7 of 46 )






MathrubhumiMatrimonial