Crime News
ഒരു കോടിയുടെ സ്വര്‍ണവുമായി കോഴിക്കോട്ടുകാരന്‍ ചെന്നൈയില്‍ പിടിയില്‍

ചെന്നൈ: ചെന്നൈ അന്താരാഷ്ട്രവിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി പിടിയില്‍. ദുബായില്‍നിന്ന് ചെന്നൈയില്‍ വന്നിറങ്ങിയ കോഴിക്കോട് വില്ലുപറമ്പത്ത് മുഹമ്മദ് അഷറഫ് (29) ആണ് പിടിയിലായത്. ഇയാളില്‍നിന്ന് ഒരുകോടിയുടെ സ്വര്‍ണം കണ്ടെടുത്തു. ബാഗില്‍ ഒളിപ്പിച്ച...



ദീപക് വധം:പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തൃശ്ശൂര്‍: ജനതാദള്‍ (യു) നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് പി.ജി. ദീപക് വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ വര്‍ധിപ്പിക്കുമെന്ന പ്രോസിക്യൂഷന്‍...



മനോജ് വധക്കേസില്‍ പ്രതികളുടെ! ജാമ്യാപേക്ഷയില്‍ വിധി ജൂലായില്‍

തലശ്ശേരി: കതിരൂരിലെ ആര്‍.എസ്.എസ്. നേതാവ് കിഴക്കെ കതിരൂരിലെ എളന്തോടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. പ്രവര്‍ത്തകരായ 11 പ്രതികളുടെ ജാമ്യഹര്‍ജിയില്‍ ജൂലായ് ഒന്നിന് വിധി പറയും. തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജി ആര്‍.നാരായണ പിഷാരടി ബുധനാഴ്ച കേസില്‍ വാദം കേട്ടു....



മാവോവാദിയാകുക കുറ്റമല്ലെന്ന ഹൈക്കോടതി പരാമര്‍ശം നിയമവിരുദ്ധം-സര്‍ക്കാര്‍

കൊച്ചി: മാവോവാദിയാകുന്നത് കുറ്റകരമല്ലെന്ന ഹൈക്കോടതി പരാമര്‍ശം നിയമ വിരുദ്ധമാണെന്ന് സര്‍ക്കാര്‍. മാവോവാദിയാണെന്ന കാരണത്താല്‍ മാത്രം ഒരാളെ തടഞ്ഞുെവയ്ക്കാനോ കസ്റ്റഡിയിലെടുക്കാനോ കഴിയില്ലെന്നതുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന...



രാജസ്ഥാന്‍ സ്വദേശിയില്‍നിന്ന്് 2.16 കോടിയുടെ സ്വര്‍ണം പിടിച്ചു

കൊല്ലം: അനധികൃതമായി കടത്തിക്കൊണ്ടുവന്ന 7812 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കൊല്ലത്ത് വാണിജ്യനികുതി ഇന്റലിജന്‍സ് വിഭാഗം പിടികൂടി. രാജസ്ഥാന്‍ സ്വദേശിയായ ലേഖ്രാജ് റാവുവില്‍നിന്ന് കഴിഞ്ഞദിവസം രാത്രിയാണ് 2.16 കോടി രൂപ വിലവരുന്ന സ്വര്‍ണം പിടിച്ചെടുത്തത്. കൊല്ലത്തെ ഏറ്റവും...



സ്വര്‍ണക്കടത്ത്: പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി 20 ന്

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ 20 ന് വിധി പറയും. കേസില്‍ അറസ്റ്റിലായി റിമാന്‍ഡ് ചെയ്യപ്പെട്ട 25 പേരാണ് ബുധനാഴ്ച ജാമ്യ ഹര്‍ജി നല്‍കിയത്. എറണാകുളത്തെ സാമ്പത്തിക കുറ്റവിചാരണ കോടതി ജഡ്ജി എ.എം. ബഷീറാണ് ഹര്‍ജി പരിഗണിച്ചത്. കേസില്‍ ഇനിയും അറസ്റ്റുണ്ടാകാന്‍...



ഈറോഡില്‍ മലയാളി വിദ്യാര്‍ഥിനി കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചനിലയില്‍

ഈറോഡ്: മലയാളി വിദ്യാര്‍ഥിനിയെ കോളേജ് ഹോസ്റ്റല്‍മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം പുനലൂര്‍ കോമളംകുന്ന് അശ്വതിയില്‍ (ഐക്കരക്കോണം ഇഞ്ചത്തടം ശ്രീവിലാസം) ശ്രീകുമാറിന്റെയും (ചെമ്മന്തൂര്‍ ഹൈസ്‌കൂള്‍) കലയുടെയും (ബി.എസ്.എന്‍.എല്‍., പുനലൂര്‍) മകളും ഈറോഡ്...



കോണ്‍ഗ്രസ്സുകാര്‍ പ്രതിയായ സി.പി. നായര്‍ വധശ്രമക്കേസ് പിന്‍വലിക്കാന്‍ അനുമതി

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി സി.പി.നായരെ മലയാലപ്പുഴ അമ്പലത്തില്‍ വച്ച് വധിക്കാന്‍ ശ്രമിച്ച കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കി. പത്തനംതിട്ടയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടുന്ന പ്രതികളുടെ അപേക്ഷയിലാണ് സര്‍ക്കാര്‍ തീരുമാനം. കേസ്...



വിരുന്ന് സത്കാരത്തിന് സുന്ദരിമാര്‍: ഐ.എം.എഫ്. മുന്‍മേധാവിയെ വെറുതെവിട്ടു

ലില്ലി (ഫ്രാന്‍സ്): അമേരിക്ക, ബെല്‍ജിയം, ഫ്രാന്‍സ് എന്നിവിടങ്ങളിലെ വിരുന്നുസത്കാരങ്ങളില്‍ സുന്ദരിമാരെ ഉപയോഗിച്ച സംഭവത്തില്‍ അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.) മുന്‍ മേധാവി ഡൊമിനിക് സ്‌ട്രോസ് ഖാനെ (66) ഫ്രാന്‍സിലെ കോടതി വെറുതെവിട്ടു. സ്ത്രീകളെ ഏര്‍പ്പാട് ചെയ്തുകൊടുത്തെന്നാണ്...



ആറുമാസമായി സഹോദരിയുടെ മൃതദേഹത്തിനൊപ്പം ജീവിച്ചയാള്‍ പോലീസ് പിടിയില്‍

കൊല്‍ക്കത്ത: അച്ഛന്റെ അസ്വാഭാവികമരണം അന്വേഷിക്കാനെത്തിയ പോലീസ് കണ്ടത് ആറുമാസംമുമ്പ് മരിച്ച സഹോദരിക്കും ചത്തുപോയ വളര്‍ത്തുനായയ്ക്കുമൊപ്പം കഴിയുന്ന മകനെ. അസ്ഥികൂടങ്ങളായി മാറിയ മൃതദേഹങ്ങള്‍ക്ക് അയാള്‍ ഇപ്പോഴും ഭക്ഷണം നല്‍കുന്നുണ്ടെന്നും അവര്‍ മനസ്സിലാക്കി....



ലഹരിമരുന്ന്: ഒരാള്‍ കൂടി പിടിയില്‍

കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലില്‍ ഡി.ജെ. പാര്‍ട്ടിക്കിടെ മയക്കുമരുന്ന് പിടിച്ച കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പൂവന്‍തുരുത്ത് മുപ്പാറത്തറ ഫിഫിന്‍ ഫ്രാന്‍സിസ് (25) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 12 എല്‍.എസ്.ഡി. സ്റ്റാമ്പുകള്‍ കണ്ടെടുത്തിട്ടുണ്ട്....



ബംഗ്ലാദേശ് യുവതിയെ പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: ബംഗ്ലാദേശുകാരിയായ യുവതിയെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ച കേസില്‍ നാലുപേരെ നടക്കാവ് പോലീസ് അറസ്റ്റുചെയ്തു. വയനാട് സ്വദേശി പുതിയപുരയില്‍ വീട്ടില്‍ സുഹൈല്‍ എന്ന ബാവക്ക (44), വയനാട് സ്വദേശിയും സുഹൈലിന്റെ ഭാര്യയുമായ അംബിക (35), കുടക് സ്വദേശി സിദിഖ് (25), മലപ്പുറം...



ഓപ്പറേഷന്‍ സുരക്ഷ: 783 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഗുണ്ട-മാഫിയ സംഘങ്ങള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 783 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 221 പേരും കൊച്ചി റേഞ്ചില്‍ 112 പേരും തൃശ്ശൂര്‍ റേഞ്ചില്‍ 203 പേരും കണ്ണൂര്‍ റേഞ്ചില്‍ 247 പേരുമാണ് അറസ്റ്റിലായത്.



പീരുമേട്ടില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് റോഡില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍

കൂട്ടുപ്രതികള്‍ ഒളിവില്‍ പീരുമേട് (ഇടുക്കി): യുവതിയെ കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഒരു യുവതിയടക്കം മൂന്നുപേരെയാണ് തിരയുന്നത്. പാമ്പനാര്‍ എന്‍.എം.എസ്....



നികുതിവെട്ടിച്ച് കടത്താന്‍ ശ്രമിച്ച ഒരുകിലോ സ്വര്‍ണം പിടിച്ചു

കണ്ണൂര്‍: നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ഒരുകിലോ സ്വര്‍ണം ഇന്റലിജന്‍സ് വിഭാഗം പിടികൂടി. തളിപ്പറമ്പ് ബസ്സ്റ്റാന്‍ഡിന് സമീപം വയനാട് സ്വദേശി ഷൈജല്‍, ചെറുപുഴ സ്വദേശി ടിന്റോ എന്നിവരില്‍നിന്നാണ് തളിപ്പറമ്പിലെ വിവിധ ജ്വല്ലറികള്‍ക്കുവേണ്ടി കൊണ്ടുപോകുന്ന സ്വര്‍ണാഭരണങ്ങള്‍...



എല്‍ബിന്റെ ലാപ്‌ടോപ്പിന് പേര് 'ഹൈപ്പര്‍ ബോക്ക് '

കൊച്ചി: 'ഹൈപ്പര്‍ ബോക്ക്' എന്ന പേര് 'ഹൈപ്പര്‍ ബുക്ക്' എന്നതിന്റെ ചുരുക്കമായിട്ടായിരുന്നു മാഹര്‍ ജമീല്‍ എന്ന എല്‍ബിന്‍ ഉപയോഗിച്ചിരുന്നത്. ഇയാള്‍ ഡിജെ പരിപാടികള്‍ നടത്തിയിരുന്നത് ഈ പേരിലാണ്. ഹൈപ്പര്‍ ബുക്ക് എന്നതിന്റെ ചുരുക്കമായിട്ടാണ് ഇയാള്‍ ഇത് ഉപയോഗിച്ചിരുന്നത്....






( Page 70 of 94 )



 

 




MathrubhumiMatrimonial