Crime News

സ്വര്‍ണക്കടത്ത്: പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി 20 ന്

Posted on: 18 Jun 2015


കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ 20 ന് വിധി പറയും. കേസില്‍ അറസ്റ്റിലായി റിമാന്‍ഡ് ചെയ്യപ്പെട്ട 25 പേരാണ് ബുധനാഴ്ച ജാമ്യ ഹര്‍ജി നല്‍കിയത്. എറണാകുളത്തെ സാമ്പത്തിക കുറ്റവിചാരണ കോടതി ജഡ്ജി എ.എം. ബഷീറാണ് ഹര്‍ജി പരിഗണിച്ചത്.

കേസില്‍ ഇനിയും അറസ്റ്റുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. പ്രമുഖ ജ്വല്ലറികളിലേക്ക് വരെ കള്ളക്കടത്ത് സ്വര്‍ണം എത്തിയതായാണ് സൂചനകള്‍. അന്വേഷണം നിര്‍ണായക ദിശയിലായിരിക്കെ പ്രതികള്‍ പുറത്തിറങ്ങുന്നത് കേസിനെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പി.സി. ഐപ്പ്, അഡീഷണല്‍ പ്രോസിക്യൂട്ടര്‍ കെ. ബിജു എന്നിവര്‍ ഹാജരായി.

 

 




MathrubhumiMatrimonial