
ഓപ്പറേഷന്‍ സുരക്ഷ: 783 പേര്‍ അറസ്റ്റില്‍
Posted on: 31 May 2015
തിരുവനന്തപുരം: ഗുണ്ട-മാഫിയ സംഘങ്ങള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 783 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 221 പേരും കൊച്ചി റേഞ്ചില്‍ 112 പേരും തൃശ്ശൂര്‍ റേഞ്ചില്‍ 203 പേരും കണ്ണൂര്‍ റേഞ്ചില്‍ 247 പേരുമാണ് അറസ്റ്റിലായത്.
