മാവോവാദിയാകുക കുറ്റമല്ലെന്ന ഹൈക്കോടതി പരാമര്‍ശം നിയമവിരുദ്ധം-സര്‍ക്കാര്‍
Posted on: 25 Jun 2015
കൊച്ചി: മാവോവാദിയാകുന്നത് കുറ്റകരമല്ലെന്ന ഹൈക്കോടതി പരാമര്‍ശം നിയമ വിരുദ്ധമാണെന്ന് സര്‍ക്കാര്‍. മാവോവാദിയാണെന്ന കാരണത്താല്‍ മാത്രം ഒരാളെ തടഞ്ഞുെവയ്ക്കാനോ കസ്റ്റഡിയിലെടുക്കാനോ കഴിയില്ലെന്നതുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു.
മാവോയിസ്റ്റാണെന്ന് ആരോപിച്ച് പോലീസ് പിടികൂടി ചോദ്യം ചെയ്ത ശേഷം വിട്ടയച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് വയനാട് വെള്ളമുണ്ട സ്വദേശി ശ്യാം ബാലകൃഷ്ണന്‍ നല്‍കിയ ഹര്‍ജി അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ശ്യാം ബാലകൃഷ്ണന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതി ചെലവിനത്തില്‍ 10,000 രൂപയും വിധിച്ചിരുന്നു.
സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍ നിയമ വിരുദ്ധമാണെന്നും അതിനാല്‍ തള്ളിക്കളഞ്ഞ് വിധി സ്റ്റേ ചെയ്യണമെന്നുമാണ് സര്‍ക്കാറിന്റെ അപ്പീലിലെ ആവശ്യം. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം സിപിഐ മാവോയിസ്റ്റ് സംഘടനയ്ക്ക് നിരോധനമുണ്ട്. നിരോധിച്ച സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ അംഗമാകുന്നതിനും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനും അനുഭാവിയാകുന്നതിനും വിലക്കുണ്ട്.
സര്‍ക്കാറിനെതിരായ സായുധ വിപ്ലവമാണ് മാവോയിസ്റ്റ് സംഘടനകള്‍ ലക്ഷ്യമിടുന്നത്. അക്രമങ്ങള്‍ മാത്രമല്ല ഇത്തരം സംഘടനകളില്‍ ഉള്‍പ്പെട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും നിയമപ്രകാരം കുറ്റകരമാണ്. മുന്‍പ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മാവോയിസ്റ്റ് സംഘടനകള്‍ ഇപ്പോള്‍ കേരളം, തമിഴ്‌നാട്, കര്‍ണാടകം അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.
വയനാട്, കണ്ണൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ഇവരുടെ സാന്നിധ്യമുണ്ട്. ഇതുമായി ബന്ധപ്പെട്ട് മാനന്തവാടി സബ് ഡിവിഷനില്‍ 12 കേസുകള്‍ നിലവിലുണ്ട്. ഇതില്‍ എട്ടെണ്ണം വെള്ളമുണ്ടയിലാണെന്നും സര്‍ക്കാര്‍ പറയുന്നു.
വെസ്റ്റേണ്‍ ഘട്ട് സ്‌പെഷല്‍ സോണ്‍ കമ്മിറ്റിയും ഇവര്‍ രൂപവത്കരിച്ചിട്ടുണ്ട്. വയനാട്ടിലെ ആദിവാസി മേഖലകളിലും ഇവരുടെ പ്രവര്‍ത്തനം ശക്തമാണ്. സാധാരണക്കാരുമായി അടുത്തിടപഴകിയുള്ള പ്രവര്‍ത്തന രീതിയാണ് ഇവര്‍ പിന്തുടരുന്നത്.
സംശയകരമായ സാഹചര്യത്തിലാണ് ശ്യാം ബാലകൃഷ്ണനെതിരെ പോലീസ് നടപടിയെടുത്തത്. ഇത്തരം സാഹചര്യങ്ങളില്‍ ചോദ്യം ചെയ്യാനും പരിശോധനയ്ക്കും പോലീസിന് അധികാരമുണ്ട്. ഇത് ഭരണഘടനാ വിരുദ്ധമല്ല. രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് പോലീസിന്റെ ബാധ്യതയാണ്. തീവ്രവാദം, വര്‍ഗീയ ലഹള തുടങ്ങിയവ തടയാനാണ് പോലീസ് ശ്രമിക്കുന്നത്. ഇത്തരം അവസരത്തില്‍ ഏതെങ്കിലും വ്യക്തിയെ ചോദ്യം ചെയ്തുവെന്ന കാരണത്താല്‍ പിഴ നല്‍കണമെന്ന ഉത്തരവ് ശരിയല്ലെന്നും സര്‍ക്കാര്‍ അപ്പീലീല്‍ പറയുന്നു.
നിയമാനുസൃത നടപടിക്രമങ്ങള്‍ പാലിക്കാതെ പോലീസ് ഒന്നും ചെയ്തിട്ടില്ല. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ തന്നെ പോലീസ് ഉദ്യോഗസ്ഥരുടെ നടപടി സദുദ്ദേശ്യത്തിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അപ്പീലില്‍ പറയുന്നു. എന്നാല്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം നിര്‍ദേശിച്ചിരിക്കുന്നത്. സദുദ്ദേശ്യത്തിലുള്ള നടപടിക്ക് സര്‍ക്കാറിനും ഉദ്യോഗസ്ഥര്‍ക്കും സംരക്ഷണം കിട്ടണമെന്ന് പോലീസ് ആക്ടില്‍ വ്യവസ്ഥയുണ്ട്.
ഹര്‍ജിക്കാരനായ ശ്യാം ബാലകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. വീട്ടില്‍ പരിശോധിച്ചിട്ടുമില്ല. സര്‍ക്കാറിന്റെ പരമാധികാരത്തേയും നിലനില്പിനേയും ദോഷകരമായി ബാധിക്കുന്ന വിധി ശരിയല്ല. റദ്ദാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായരുടെ മകനാണ് ശ്യാം ബാലകൃഷ്ണന്‍. 2014 മെയ് 20-നാണ് വയനാട്ടില്‍ െവച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. വിവസ്ത്രനാക്കി പരിശോധന നടത്തി തുടങ്ങിയ കാര്യങ്ങള്‍ വിശദമാക്കിയാണ് ശ്യാം ഹര്‍ജി നല്‍കിയത്.
ശ്യാമിന്റെ ഹര്‍ജി പരിഗണിക്കവേ നിയമപരമായ നടപടികളാണ് പോലീസ് സ്വീകരിച്ചതെന്നായിരുന്നു സര്‍ക്കാറിന്റെ വാദം. വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആന്റി നക്‌സല്‍ സ്‌ക്വാഡ് പരിശോധന നടത്തുമ്പോള്‍ ജനക്കൂട്ടം ബഹളമുണ്ടാക്കിയെന്നും ശ്യാമിനെ ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷിക്കാന്‍ ജീപ്പില്‍ കയറ്റി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നുമായിരുന്നു പോലീസ് വിശദീകരിച്ചത്. പോലീസിന്റെ വാദം തള്ളിയ കോടതി ഹര്‍ജിക്കാരന് അനുകൂലമായി ഉത്തരവ് നല്‍കുകയായിരുന്നു. ഈ സാഹര്യത്തിലാണ് സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്.