
പീരുമേട്ടില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് റോഡില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍
Posted on: 30 May 2015
കൂട്ടുപ്രതികള്‍ ഒളിവില്‍


പീരുമേട് (ഇടുക്കി): യുവതിയെ കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഒരു യുവതിയടക്കം മൂന്നുപേരെയാണ് തിരയുന്നത്.
പാമ്പനാര്‍ എന്‍.എം.എസ്. തോട്ടത്തില്‍ താമസിക്കുന്ന പുത്തന്‍പറമ്പില്‍ മുല്ല എന്നു വിളിക്കുന്ന ഷൈജനെയാണ്(30) പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്ന യുവതി ഷൈജനുമായി അടുപ്പത്തിലായിരുന്നു. ബുധനാഴ്ച ഷൈജനോടൊപ്പം യുവതി പാമ്പനാറിനു സമീപം ഇയാളുടെ സുഹൃത്തിന്റെ വീട്ടിലെത്തി. മറ്റ് സുഹൃത്തുക്കളും ഇവിടെയുണ്ടായിരുന്നു. ഇവിടെ വച്ച് ഇവര്‍ യുവതിയെ ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കുകയും തടഞ്ഞുവയ്ക്കുകയും ചെയ്തു. വ്യാഴാഴ്ചയും പീഡനം തുടര്‍ന്നു. അവശയായ യുവതിയെ ഇവരില്‍ ഒരാള്‍ ബൈക്കില്‍ വിജനപ്രദേശമായ തെപ്പക്കുളം തോട്ടം ഭാഗത്തേക്ക് കൊണ്ടുപോയി. കാടുപിടിച്ച സ്ഥലത്ത് വച്ച് വീണ്ടും പീഡിപ്പിച്ചു. അവശയായ യുവതിയെ തുടര്‍ന്ന് റോഡില്‍ ഉപേക്ഷിച്ചു.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അവശനിലയില്‍ റോഡരികില്‍ യുവതിയെ കണ്ടത്. നാട്ടുകാരാണ് യുവതിയെ പീരുമേട് താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചത്. കൃത്യത്തിന് പ്രതികള്‍ നാലുപേരും പരസ്പരം സഹായിച്ചതായും പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതി അപകടനില തരണം ചെയ്തതായി ആസ്പത്രി അധികൃതര്‍ പറഞ്ഞു.
ഒന്നാം പ്രതി ഷൈജന്‍ അഭിഭാഷകനൊപ്പം പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. കൂട്ടുപ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന. പീരുമേട് സി.ഐ. പി.വി.മനോജ്കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുന്നു.
