Crime News

നികുതിവെട്ടിച്ച് കടത്താന്‍ ശ്രമിച്ച ഒരുകിലോ സ്വര്‍ണം പിടിച്ചു

Posted on: 30 May 2015


കണ്ണൂര്‍: നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ഒരുകിലോ സ്വര്‍ണം ഇന്റലിജന്‍സ് വിഭാഗം പിടികൂടി. തളിപ്പറമ്പ് ബസ്സ്റ്റാന്‍ഡിന് സമീപം വയനാട് സ്വദേശി ഷൈജല്‍, ചെറുപുഴ സ്വദേശി ടിന്റോ എന്നിവരില്‍നിന്നാണ് തളിപ്പറമ്പിലെ വിവിധ ജ്വല്ലറികള്‍ക്കുവേണ്ടി കൊണ്ടുപോകുന്ന സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയത്. ഇവരില്‍നിന്ന് 3.85 ലക്ഷം രൂപ പിഴയീടാക്കി സ്വര്‍ണം വിട്ടുകൊടുത്തു. ഇന്റലിജന്‍സ് ഇന്‍സ്‌പെക്റ്റിങ് അസിസ്റ്റന്റ് കമ്മീഷണര്‍ പി.സി.വിജയരാജന്‍, ഇന്റലിജന്‍സ് ഓഫീസര്‍ കാര്‍ത്തികേയന്‍, ഇന്‍സ്‌പെക്ടര്‍ അജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.

 

 




MathrubhumiMatrimonial