
ഒരു കോടിയുടെ സ്വര്‍ണവുമായി കോഴിക്കോട്ടുകാരന്‍ ചെന്നൈയില്‍ പിടിയില്‍
Posted on: 26 Jun 2015
ചെന്നൈ: ചെന്നൈ അന്താരാഷ്ട്രവിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി പിടിയില്‍. ദുബായില്‍നിന്ന് ചെന്നൈയില്‍ വന്നിറങ്ങിയ കോഴിക്കോട് വില്ലുപറമ്പത്ത് മുഹമ്മദ് അഷറഫ് (29) ആണ് പിടിയിലായത്. ഇയാളില്‍നിന്ന് ഒരുകോടിയുടെ സ്വര്‍ണം കണ്ടെടുത്തു. ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന.
